‘ആയുധമെടുത്ത് പോരാടൂ’: പ്രക്ഷോഭം നടത്തുന്ന കര്‍ഷകരോട് ഗുർപത്വന്ത് സിംഗ് പന്നൂന്‍

ന്യൂഡല്‍ഹി: പ്രക്ഷോഭം നടത്തുന്ന കർഷകരോട് ആയുധമെടുത്ത് പോരാടാന്‍ ഖാലിസ്ഥാനി വിഘടനവാദി ഗുർപത്വന്ത് സിംഗ് പന്നൂന്‍ ആഹ്വാനം ചെയ്തു. ഞായറാഴ്ച സർക്കാരുമായുള്ള ചർച്ചയ്ക്ക് മുമ്പ് ഒരു വീഡിയോ പുറത്തിറക്കുകയും കർഷകർക്ക് ആയുധം നൽകാമെന്ന് വാഗ്ദാനം ചെയ്യുകയും ചെയ്തതായാണ് റിപ്പോർട്ട്. എന്നാൽ, ഇത് സംബന്ധിച്ച് പോലീസ് ഔദ്യോഗികമായി സ്ഥിരീകരണമൊന്നും നല്‍കിയിട്ടില്ല. നിലവിൽ, സർക്കാരിൽ നിന്ന് എംഎസ്പി, അതായത് മിനിമം താങ്ങുവില സംബന്ധിച്ച് ചർച്ച ചെയ്യാൻ കർഷകർ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ ‘ഡൽഹി ചലോ’ മാർച്ചും രണ്ട് ദിവസമായി നിർത്തിവച്ചിരിക്കുകയാണ്.

ഞായറാഴ്ച കർഷകരും സർക്കാരും തമ്മിലുള്ള ചർച്ചയ്ക്ക് മുന്നോടിയായി പന്നൂന്‍ ഒരു വീഡിയോ പുറത്തുവിട്ടതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഈ വീഡിയോയിൽ ശംഭു, ഖനൗരി അതിർത്തിയിൽ പ്രക്ഷോഭം നടത്തുന്ന കർഷകരോട് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കാൻ പന്നൂന്‍ ആഹ്വാനം ചെയ്തു എന്നു പറയുന്നതായാണ് റിപ്പോർട്ട്. ഈ ആക്രമണത്തിനുള്ള ആയുധങ്ങൾ കർതാർപൂർ അതിർത്തിയിൽ ലഭ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇന്ത്യൻ ബുള്ളറ്റുകളെ നേരിടാൻ സ്വയം ആയുധമെടുക്കൂ എന്നാണ് പന്നൂന്‍ പറഞ്ഞതെന്ന് റിപ്പോർട്ടിൽ പറയുന്നു. കർത്താർപൂർ അതിർത്തിയിൽ പാക്കിസ്താന്റെ കൈവശം ആയുധങ്ങളുണ്ട്. കർഷകരെ ഇളക്കിവിടാനുള്ള ശ്രമമാണ് ഇതെന്നാണ് ഉന്നത ഇൻ്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നത്. കർഷകർ തങ്ങളുടെ അവകാശങ്ങൾക്കനുസൃതമായാണ് പ്രതിഷേധിക്കുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു. കർഷകരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ കേന്ദ്ര സർക്കാർ പ്രതിജ്ഞാബദ്ധമാണ്, ചർച്ചകൾ പുരോഗമിക്കുകയാണ്.

6 ദിവസമായി പ്രതിഷേധം തുടരുകയാണ്. പഞ്ചാബ് , ഹരിയാന, ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കർഷകർ ഡൽഹിയിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിക്കുകയാണ്. നിലവിൽ ശംഭു, ഖനൗരി അതിർത്തിയിലാണ് കർഷകർ നിൽക്കുന്നത്. എന്നാൽ, സർക്കാരിൽ നിന്നു ലഭിച്ച നിർദേശങ്ങൾ രണ്ടു ദിവസത്തിനകം പരിഗണിക്കുമെന്നും അതിനുശേഷം തീരുമാനമെടുക്കുമെന്നുമാണ് കർഷകർ പറയുന്നത്.

ഞായറാഴ്ച കർഷകർ നടത്തിയ ഏറ്റവും പുതിയ പ്രകടനം കഴിഞ്ഞ് ആറ് ദിവസം പിന്നിട്ടു. എംഎസ്പിയുടെ നിയമപരമായ ഗ്യാരണ്ടി, വായ്പ എഴുതിത്തള്ളൽ തുടങ്ങി നിരവധി ആവശ്യങ്ങൾ ഈ കർഷകർ കേന്ദ്ര സർക്കാരിനോട് ഉന്നയിക്കുന്നുണ്ട്.
കർഷക നേതാക്കളുമായുള്ള ചർച്ചകൾ അവസാനിച്ചതിന് ശേഷം ഞായറാഴ്ച രാത്രി വൈകി ഗോയൽ പറഞ്ഞു. എംഎസ്പി നിരക്കിൽ പയർ വർഗ്ഗങ്ങൾ വാങ്ങുക കർഷകരുമായി അഞ്ചു വർഷത്തെ കരാറിൽ ഏർപ്പെടാൻ നിർദേശിച്ചിട്ടുണ്ട്.

ഇത് കൂടാതെ പരുത്തിക്കൃഷി എംഎസ്പി നിരക്കിൽ വാങ്ങുന്നതിന് കർഷകരുമായി അഞ്ച് വർഷത്തെ കരാറിൽ ഏർപ്പെടാൻ കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ (സിസിഐ) നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.സർക്കാരിൻ്റെ നിർദേശങ്ങളിൽ കർഷക നേതാക്കൾ തിങ്കളാഴ്ചയോടെ തീരുമാനം അറിയിക്കുമെന്ന് ഗോയൽ പറഞ്ഞു.കർഷകരുമായുള്ള ചർച്ച സൗഹാർദ്ദപരമായ അന്തരീക്ഷത്തിലാണ് നടന്നതെന്ന് യോഗം അവസാനിച്ച ശേഷം ഗോയൽ പറഞ്ഞു.

“എംഎസ്പി നിരക്കിൽ പയർവർഗ്ഗങ്ങൾ വാങ്ങുന്നതിന് കർഷകരുമായി അഞ്ച് വർഷത്തെ കരാറിൽ ഏർപ്പെടാൻ ഞങ്ങൾ സഹകരണ സംഘങ്ങളോട് NCCF, NAFED എന്നിവയ്ക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്” അദ്ദേഹം പറഞ്ഞു. കോട്ടൺ കോർപ്പറേഷൻ ഓഫ് ഇന്ത്യ (സിസിഐ) കർഷകരുമായി അഞ്ച് വർഷത്തെ കരാറിൽ ഏർപ്പെടുമെന്ന് ഞങ്ങൾ നിർദ്ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News