ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലുള്ള മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ സെന്‍ട്രല്‍ റീജിയന് വിമന്‍സ് ഫോറത്തിന്റെ ആഭിമുഖ്യത്തില്‍ വനിതാ ദിനം ആഘോഷിക്കുന്നു. മാര്‍ച്ച് 9 ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് മോര്‍ട്ടന്‍ഗ്രോവിലുള്ള സെന്റ് മേരീസ് ക്നാനായ പള്ളി ഹാളില്‍ (7800 Lynos Street, Morton Grove) വച്ചാണ് പരിപാടികള്‍ നടക്കുക.
ഫോമ സെന്‍ട്രല്‍ റീജിയന് ആര്.വി.പി ടോമി എടത്തിലിന്റെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ ഫോമ നാഷണല്‍ പ്രസിഡന്റ് ഡോ. ജേക്കബ് തോമസ്, ട്രഷറര്‍ ബിജു തോണിക്കടവില്‍, വൈസ് പ്രസിഡന്റ് സണ്ണി വള്ളിക്കളം എന്നിവര്‍ ഉള്‍പ്പടെ ഫോമയുടെ വിവിധ നേതാക്കള്‍ പങ്കെടുക്കുന്നതാണ്. ഇതോടൊപ്പം ഓഗസ്റ്റ് 8 മുതല്‍ 11 വരെ പുന്റാകാനായില്‍ വച്ച് നടത്തുന്ന നാഷണല്‍ കണ്‍വന്‍ഷന്റെ കിക്കോഫും നടത്തുന്നതാണ്.
ഫോമ സെന്‍ട്രല്‍ റീജിയന് വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ആഷാ മാത്യുവിന്റെ നേതൃത്വത്തില്‍ വനിതാ ദിനാഘോഷങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു. Empwer Her: A Celebration of Style and Inclusion എന്ന പേരില്‍ നടത്തുന്ന മെഗാ ഫാഷന്‍ഷോ ഇതിന്റെ ഒരു പ്രധാന പരിപാടിയാണ്. ചെയര്‍പേഴ്സണ്‍ ആഷാ മാത്യു, കോര്‍ഡിനേറ്റേഴ്സായ ജൂബി വള്ളിക്കളം, റോസ് വടകര, ശ്രീജ നിഷാദ്, ജിനു ടോം, ലിന്റ ജോളീസ്, ശ്രീദേവി പണ്ടാല, ലിസി പീറ്റേഴ്സ് എന്നിവരുടെ നേതൃത്വത്തില്‍ പരിപാടികളുടെ വിജയത്തിനായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മാര്‍ച്ച് 9-ന് നടക്കുന്ന ഈ ആഘോഷങ്ങളിലേക്ക് ഏവരേയും കുടുംബ സമേതം ക്ഷണിച്ചുകൊള്ളുന്നതായി ഭാരവാഹികള്‍ അറിയിച്ചു.