മുംബൈ: ഇൻസ്റ്റാഗ്രാം റീലുകൾ നിർമ്മിക്കാനുള്ള ആസക്തിയുടെ തോത് പരിധി വിടുന്നതിനു തെളിവായി മുംബൈയില്‍ നിന്നൊരു വീഡിയോ. തങ്ങളുടെ വീഡിയോകൾക്ക് കൂടുതല്‍ ലൈക്കുകളും വരിക്കാരെ നേടുന്നതിനും അപകടകരമായ രീതിയിലാണ് ഇക്കൂട്ടര്‍ വീഡിയോകള്‍ നിര്‍മ്മിക്കുന്നത്. ആയിരക്കണക്കിന് ലൈക്കുകൾക്കായി വീഡിയോകൾ നിർമ്മിക്കുന്നതിനും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുന്നതിനും പ്രശസ്തരാകുന്നതിനും വേണ്ടി സ്വന്തം ജീവൻ അപകടത്തിലാക്കാൻ പോലും ഇക്കൂട്ടര്‍ മടിക്കുന്നില്ല. അപകടകരമായ സ്റ്റണ്ടുകൾ നടത്തി ഇൻസ്റ്റാഗ്രാം റീലുകളുണ്ടാക്കുന്നതിനിടയിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ട നിരവധി സംഭവങ്ങൾ വെളിച്ചത്ത് വന്നിട്ടുണ്ട്.
രാജ്യത്തെ റെയിൽവേ ട്രാക്കുകൾക്കും റെയിൽവേ സ്റ്റേഷനുകൾക്കും സമീപം ഇത്തരം നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. മുംബൈയിലെ മലാഡ് റെയിൽവേ സ്‌റ്റേഷനിൽ ഓടുന്ന ലോക്കൽ ട്രെയിനിനുള്ളിൽ നില്‍ക്കുന്ന പുരുഷന്റെ കൈപിടിച്ച് പ്ലാറ്റ്ഫോമിലൂടെ നൃത്തം ചെയ്ത് തൻ്റെ ജീവൻ തന്നെ അപകടത്തിലാക്കുന്ന സ്ത്രീയുടെ വീഡിയോ ആണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്.
ഇൻസ്റ്റാഗ്രാം റീലിനായി വീഡിയോ ചെയ്യുന്നതിനിടെ പ്ലാറ്റ്‌ഫോമിനും അതിവേഗം ഓടുന്ന ട്രെയിനിനും ഇടയിൽ യുവതി വീഴാനുള്ള സാധ്യത ഏറുന്നു. അത്തരത്തിലുള്ള മറ്റൊരു വീഡിയോയിൽ, റെയിൽവേ ട്രാക്കിന് സമീപം കടന്നുപോകുന്ന ട്രെയിനിന് വളരെ അടുത്തായി യുവതി നിന്ന് ആംഗ്യങ്ങള്‍ കാണിക്കുന്നത് കാണാം.
അശ്ലീലമായ നൃത്തച്ചുവടുകൾ
ഒരു ഭോജ്പുരി ഗാനത്തില്‍ മേക്കിംഗ് വീഡിയോയിലും യുവതി അശ്ലീല നൃത്ത ചുവടുകൾ അവതരിപ്പിക്കുന്നു. ഓടുന്ന ട്രെയിനിലെ യാത്രക്കാരോട് അവര്‍ അസഭ്യം പറയുന്നതും കാണാം. തൻ്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് അവര്‍ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.
@MumbaiPolice @drmmumbaicr@CMOMaharashtra @DGPMaharashtra @rpfwr1 @WesternRly@RailwaySeva @RailMinIndia Police should take action on this. This is Malad Railway Station video. After watching this, more people will make such videos. Strict action should be taken against them. pic.twitter.com/DXLDC8WurZ
— Live Update News (@Live_Update_New) February 20, 2024
#Mumbai
Watch this …Nautanki alongside #MumbaiLocals on @WesternRly railway station platform & tracks..One wrong step…& ….it will be the END.@drmbct @grpmumbai @RailMinIndia
This should not be tolerated… pic.twitter.com/o8gPdp1WKi
— मुंबई Matters™ (@mumbaimatterz) February 24, 2024