ചിങ്ങം: ഇന്ന് നിങ്ങൾ നിശ്ചയദാർഢ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. ഇന്നത്തെ നിങ്ങളുടെ ഗൃഹാന്തരീക്ഷം വളരെയേറെ ശാന്തവും സൗഹൃദപൂർണവും ആയിരിക്കും. വിവാഹിതരായ ദമ്പതികൾക്ക് ഇന്ന് നല്ല ദിവസമാകും. മുതിർന്നവര്‍ പല സാഹചര്യങ്ങളിലും ഗുണഫലങ്ങൾ നൽകുന്നതായിരിക്കും. ഇന്ന് നിങ്ങൾ ആഡംബരത്തിനും ആര്‍ഭാടത്തിനുമായി ധാരാളം പണം ചെലവഴിക്കും. പണം മുഴുവനും നഷ്ടമാകാതിരിക്കാൻ പ്രത്യേക ശ്രദ്ധ ചെലുത്തേണ്ടതുണ്ട്.
കന്നി: ഇന്ന് നിങ്ങൾ ഹൈപ്പർ സെൻസിറ്റിവിറ്റിയുള്ളവനും വളരെ വികാരവൈവശ്യം പുലർത്തുന്ന ആളുമായിരിക്കും. ആശയ സംഘട്ടനങ്ങൾ അവഗണിക്കുക. അല്ലെങ്കിൽ വാദപ്രതിവാദങ്ങളിൽ ഏർപ്പെടാതിരിക്കാൻ ശ്രദ്ധിക്കുക. എന്തെങ്കിലും പറയുന്നതിനുമുമ്പ് വാക്കുകളെ നിയന്ത്രിക്കുക. അപ്രകാരം ചെയ്തില്ലെങ്കിൽ നിങ്ങളുടെ പ്രിയപ്പെട്ടവരുടെ മനസിനെ പരിക്കേൽപ്പിക്കുന്ന വാക്കുകൾ ഉപയോഗിക്കുകയും ചെയ്യും. നിങ്ങൾ ചെലവുകളെ നിയന്ത്രിക്കേണ്ടതുണ്ട്. ഇല്ലെങ്കിൽ സാമ്പത്തികനില അപകടകരമായ അവസ്ഥയിലെത്താം.
തുലാം: ഇന്നത്തെ ദിവസം കൂടുതൽ ബുദ്ധിമുട്ടുള്ളതായേക്കാം. സാമൂഹ്യപരമായ ഇടപെടലുകൾ ഒഴിവാക്കുന്നതിന് ശാന്തമായ മനോനില പുലർത്തുക. പുതിയ ദൗത്യങ്ങള്‍ തുടങ്ങുന്നത് ഒരു നല്ല തീരുമാനം ആയിരിക്കുകയില്ല. കൂടുതൽ മാനസികസമ്മർദം ഉണ്ടാകുന്നത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.
വൃശ്ചികം: ഇന്നത്തെ ദിവസം നിങ്ങൾക്ക് സംഭവബഹുലമായിരിക്കും. പുതിയ ആശയങ്ങളും പദ്ധതികളും, അവസാന തീയതിക്കകം കാര്യങ്ങൾ ചെയ്ത് തീർക്കുക, എല്ലാ സംരംഭങ്ങളിലും വിജയം നേടുക എന്നിങ്ങനെയുള്ള ഫലങ്ങൾ ഇന്ന് നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും. ഒരുപാട് അഭിനന്ദനങ്ങളും ആശംസകളും നേടാൻ തയ്യാറാവുക. സ്വത്ത് വകകളെ സംബന്ധിച്ച തീരുമാനങ്ങൾ കൈക്കൊള്ളുന്നതിന് ഇന്ന് ഏറ്റവും ഉചിതമായ ദിവസമാണ്.
ധനു: ഇന്ന് നിങ്ങളുടെ മുന്നിൽ ഒരു ബുദ്ധിമുട്ടേറിയ ദിവസം ആയിരിക്കും ഉണ്ടാകുക. മതപരമായ ഒരു യാത്ര അല്ലെങ്കിൽ ആഘോഷങ്ങള്‍ നിങ്ങൾക്ക് ആശ്വാസം നല്‍കും. ഇന്ന് നല്ല രീതിയിൽ ജോലി ചെയ്യാൻ നിങ്ങൾക്ക് സാധിക്കുകയില്ല. അത് നിങ്ങളുടെ സഹപ്രവർത്തകർക്കിടയിൽ അസ്വസ്ഥത ഉണ്ടാകുന്നതിന് കാരണമാകാം. ദിവസത്തിന്റെ മധ്യഭാഗത്തിനുശേഷം കാര്യങ്ങൾ മെച്ചപ്പെടാം. പ്രതീക്ഷിച്ച ഫലങ്ങള്‍ നിങ്ങൾക്ക് ലഭിക്കുന്നതിന് ഇടയാക്കുകയും ചെയ്യാം.
മകരം: ഇന്നത്തെ ദിവസം നിങ്ങളുടെ ആവേശം ഒരു തരത്തിലും നിങ്ങളെ സഹായിക്കാൻ പോകുന്നില്ല. ദീർഘനേരമുള്ള ചർച്ചകൾ ഒഴിവാക്കുക. ശാന്തമായ മനോനില പുലർത്തുക. ആവശ്യമുള്ള സമയങ്ങളിൽ മുൻകരുതലുകൾ സ്വീകരിക്കുക. നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ആർക്കെങ്കിലും ഗുരുതരമായ അസുഖങ്ങൾ അല്ലെങ്കിൽ അതുപോലുള്ള അവസ്ഥ ഉണ്ടാകുന്നതിനാല്‍ അപ്രതീക്ഷിതമായ സാമ്പത്തിക ബാധ്യതകൾ ഉണ്ടാകുന്നതായി കാണുന്നു.
കുംഭം: ഇന്ന് ബിസിനസ് പങ്കാളികളുമായും കക്ഷികളുമായും നല്ല ബന്ധം പുലർത്തുന്നത് നിങ്ങൾക്ക് നല്ല ആനുകൂല്യങ്ങൾ നേടിത്തരുന്നതിനിടയാക്കും. സഹപ്രവർത്തകരുമായുള്ള ചർച്ചകൾ ഒഴിവാക്കുക. അല്ലെങ്കിൽ അത് നല്ല ആരോഗ്യകരമായ ബന്ധത്തെ നശിപ്പിക്കുന്നതിന് കാരണമാകും. ഇന്ന് ജോലിസ്ഥലത്ത് കഠിനമായി അധ്വാനിച്ചാലും പ്രതീക്ഷിച്ച ഫലങ്ങൾ ലഭിക്കാത്തതിനാൽ നിങ്ങൾ നിരാശനായിരിക്കും. ഗൃഹാന്തരീക്ഷം ശാന്തവും സമാധാനപൂർണവും ആയിരിക്കും.
മീനം: ഇന്നത്തേത് നിങ്ങൾക്ക് ഒരു ശരാശരി ദിവസം മാത്രമാകും. നിങ്ങളുടെ കുടുംബവുമൊത്ത് നല്ല സമയം പങ്കിടുന്നതിന് സാധ്യതയുണ്ട്. ജീവിതപങ്കാളിയുമായി നിസാരമായ വാക്ക് തർക്കത്തിലേർപ്പെട്ടേക്കാം. അത് നിങ്ങളെ ദിവസത്തിന്റെ തുടർന്നുള്ള ഭാഗങ്ങളിൽ വിഷാദരാക്കി മാറ്റിയേക്കാം. നിങ്ങളുടെ പങ്കാളിയുടെ അനാരോഗ്യവും സങ്കടം ഉണ്ടാക്കുന്ന കാര്യമായി മാറിയേക്കും.
മേടം: സൃഷ്ടിപരമായ കഴിവിൽ ഇന്ന് ശോഭിച്ചേക്കും. കവിതകള്‍ എഴുതാനും അല്ലെങ്കില്‍ ഒരു കലാസൃഷ്ടിക്ക് രൂപം നല്‍കാനും ഇന്ന് നല്ല ദിവസമാണ്. വീട്ടിലെ കാര്യങ്ങള്‍ തികച്ചും സന്തോഷപ്രദമായിരിക്കും. വൈകുന്നേരം ഒരു പഴയ സുഹൃത്തിനെ കണ്ടുമുട്ടുന്നത് സ്കൂള്‍ ജീവിതകാലത്തിന്റെ ആഹ്ലാദകരമായ ഓര്‍മ്മകള്‍ തിരികെ കൊണ്ടുവരും. മേലുദ്യോഗസ്ഥന്‍മാരോടൊപ്പം ജോലിചെയ്യുമ്പോള്‍ വളരെ ശ്രദ്ധിക്കണം. അവരോട് അനാദരവ് കാണിച്ചാല്‍ അതിന് വലിയ വില കൊടുക്കേണ്ടിവരും. എതിരാളികളുമായുള്ള അഭിപ്രായവ്യത്യാസം വലിയ ഏറ്റുമുട്ടലിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് കഴിയുന്നതും അത്തരം സന്ദര്‍ഭങ്ങള്‍ ഒഴിവാക്കുക.
ഇടവം: ഇന്ന് നിങ്ങൾക്ക് ഒരു ശരാശരി ദിവസമായിരിക്കും. പല തരത്തിലുള്ള പ്രശ്നങ്ങള്‍ നിങ്ങളുടെ അസ്വസ്ഥതക്ക് കാരണമാകും- പ്രത്യേകിച്ചും അമ്മയുടെ ആരോഗ്യപ്രശ്നങ്ങള്‍. നിയമസംബന്ധിയായ ജോലികളില്‍ നിന്നും സ്ഥാവര സ്വത്തുക്കളെ സംബന്ധിച്ച ഇടപാടുകളില്‍നിന്നും ഇന്ന് അകന്നു നില്ക്കുക. വൈകുന്നേരം സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോൾ അശുഭ ചിന്തകള്‍ ഒഴിവാക്കുക. അസ്വസ്ഥതകളെ മാറ്റിനിര്‍ത്താന്‍ കഴിഞ്ഞാല്‍ ആഹ്ലാദകരമായ മാനസിക, ശാരീരിക നില കൈവരും. വിദ്യാര്‍ഥികള്‍ക്ക് ഇത് നല്ല കാലത്തിന്റെ തുടക്കമാണ്. അതുകൊണ്ട് ഈ അവസരം ശരിക്കും പ്രയോജനപ്പെടുത്തുക. സൃഷ്ടിപരമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകുന്നത് മനസിന് ഉന്മേഷം പകരും. ഇന്ന് നിങ്ങള്‍ ഏതെങ്കിലും മതപരമായ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാന്‍ സാധ്യതയുണ്ട്.
മിഥുനം: ഇന്നത്തെ ദിവസത്തില്‍ സന്തോഷവും സംതൃപ്തിയും നന്നായി ആസ്വദിക്കുക. ഈ ദിവസം സമാധാനപൂർവം കടന്നുപോകും. നിങ്ങളുടെ സഹോദരന്മാരോടൊപ്പം നല്ല സമയം ചെലവഴിക്കാനുള്ള സാധ്യത കാണുന്നു. ഇന്നത്തെ ദിവസത്തിന്റെ മധ്യഭാഗത്തിന് ശേഷമുള്ള ഗ്രഹനില അനുകൂലമല്ലാത്തതിനാൽ മാന്ദ്യഫലങ്ങള്‍ ആയിരിക്കും അനുഭവപ്പെടുക. നിങ്ങൾ ഹൈപ്പർ സെൻസിറ്റീവ് ആയി കാണപ്പെടും. ഇതിന്റെ ഫലമായി അസ്വസ്ഥതയും അതുപോലെ തന്നെ ദേഷ്യവും നിങ്ങൾക്കുണ്ടാകുന്നതായിരിക്കും.
കര്‍ക്കടകം: പ്രിയപ്പെട്ടവരുമായി ഒരുപാട് സമയം ചെലവഴിക്കുന്നതിനാൽ ഇന്നത്തെ ദിവസം നിങ്ങൾക്ക് സംഭവബഹുലമായിരിക്കും. വക്രബുദ്ധികൾക്ക് ഫലപ്രദമായ മറുപടി നൽകാൻ നിങ്ങൾക്കാകും. വൈകുന്നേരം ഒരു വിനോദയാത്ര നടത്താനുള്ള സാധ്യത കാണുന്നു. ഇന്ന് സഹപ്രവർത്തകരിൽ ഒരാളുമായി നിങ്ങൾ സമയം ചെലവഴിക്കുന്നതായിരിക്കും.