ന്യൂഡല്‍ഹി: ജമ്മു കശ്മീർ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം അഞ്ച് വർഷത്തേക്ക് കൂടി നീട്ടിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കുന്നതിന് മുമ്പ് 2019 ൽ ഈ സംഘടനയെ നിരോധിച്ചിരുന്നു.
തീവ്രവാദത്തിനും വിഘടനവാദത്തിനും എതിരായ പ്രധാനമന്ത്രി മോദിയുടെ സഹിഷ്ണുതയില്ലാത്ത നയം പിന്തുടരുന്നതിനാൽ ജമാഅത്തെ ഇസ്ലാമിയുടെ നിരോധനം സർക്കാർ അഞ്ച് വർഷത്തേക്ക് നീട്ടിയെന്നും അമിത് ഷാ എക്സിലെ ഒരു പോസ്റ്റിൽ പറഞ്ഞു.
രാജ്യത്തിൻ്റെ സുരക്ഷയ്ക്കും അഖണ്ഡതയ്ക്കും പരമാധികാരത്തിനും എതിരായ പ്രവർത്തനം സംഘടന തുടരുന്നതായി കണ്ടെത്തിയതായി അദ്ദേഹം പറഞ്ഞു.
2019 ഫെബ്രുവരി 28-നാണ് സംഘടനയെ ആദ്യമായി നിയമവിരുദ്ധമായ സംഘടനയായി പ്രഖ്യാപിച്ചത്. രാജ്യത്തിൻ്റെ സുരക്ഷയെ ഭീഷണിപ്പെടുത്തുന്നവര്‍ ആരായാലും ശക്തമായ നടപടികൾ നേരിടേണ്ടിവരുമെന്ന് അമിത് ഷാ പറഞ്ഞു.
Pursuing PM @narendramodi Ji's policy of zero tolerance against terrorism and separatism the government has extended the ban on Jamaat-e-Islami, Jammu Kashmir for five years. The organisation is found continuing its activities against the security, integrity and sovereignty of…
— Amit Shah (@AmitShah) February 27, 2024