ബെൻസേലം (പെൻസിൽവേനിയ): നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി & യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് ഫെബ്രുവരി 25 ഞായറാഴ്ച സെൻ്റ് ഗ്രിഗോറിയോസ് മലങ്കര ഓർത്തഡോക്സ് പള്ളിയിൽ ആവേശകരമായ തുടക്കമായി. വികാരി ഫാ. വി. എം. ഷിബുവിന്റെ കാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയ്ക്കു ശേഷം കോൺഫറൻസിന് വേണ്ടി ഒരു മീറ്റിംഗ് ഉണ്ടായിരുന്നു. ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു സംഘം ഇടവക സന്ദർശിച്ചു.
റെനി ബിജു (ഇടവക സെക്രട്ടറി) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ദീപ്തി മാത്യു (സുവനീർ എഡിറ്റർ, മില്ലി ഫിലിപ്പ് (എൻ്റർടൈൻമെൻ്റ് കോർഡിനേറ്റർ), ലിസ് പോത്തൻ & ഷീല ജോസഫ് (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ), ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം), എന്നിവർ ആയിരുന്നു കോൺഫറൻസ് ടീമിൽ ഉണ്ടായിരുന്നത്. ജോസഫ് എബ്രഹാം
(മുൻ സഭ മാനേജിങ് കമ്മിറ്റി അംഗം), ബീന കോശി (പാരിഷ് ട്രഷറർ), കോര മാണി & സജി തോമസ് (ഭദ്രാസന അസംബ്ലി പ്രതിനിധികൾ) എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു.
ഉമ്മൻ കാപ്പിൽ തൻ്റെ ആമുഖത്തിൽ ഫാ. വി. എം. ഷിബുവും ഇടവകയിലെ മറ്റ് നിരവധി ഇടവക അംഗങ്ങളും ഭദ്രാസനത്തിന്റെ വിവിധ പദ്ധതികൾക്കായി നൽകുന്ന നേതൃത്വത്തെയും നിസ്വാർത്ഥ സേവനത്തെയും അനുസ്മരിച്ചു.
കോൺഫറൻസിനോടനുബന്ധിച്ച് ആസൂത്രണം ചെയ്തിട്ടുള്ള വിവിധ പരിപാടികളുടെയും പ്രസംഗകരുടെയും വിശദാംശങ്ങൾ ഉമ്മൻ കാപ്പിൽ നൽകി. ശാശ്വതമായ ഓർമ്മകൾ സൃഷ്ടിക്കാനും, കുട്ടികളുടെ ആത്മീയ പോഷണത്തിനും ഉന്നമനത്തിനും കോൺഫറൻസ് പങ്കാളിത്തം ഒരു മുതൽക്കൂട്ടാകുമെന്നതിനാൽ കുടുംബത്തോടൊപ്പം കോൺഫറൻസിൽ പങ്കെടുക്കാൻ അദ്ദേഹം വിശ്വാസികളോട് അഭ്യർത്ഥിച്ചു.
ദീപ്തി മാത്യു രജിസ്ട്രേഷൻ പ്രക്രിയ വിശദീകരിച്ചു, കൂടാതെ 21 വയസ്സിന് താഴെയുള്ള വിദ്യാർത്ഥികൾക്ക് ഇളവ് നിരക്കിൽ രജിസ്റ്റർ ചെയ്യാമെന്ന് ഓർമ്മിപ്പിച്ചു. സമ്മേളനത്തിൻ്റെ സ്മരണയ്ക്കായി പ്രസിദ്ധീകരിക്കുന്ന സുവനീറിലേക്ക് സാഹിത്യ സംഭാവനകളും പരസ്യങ്ങളും ദീപ്തി മാത്യു ക്ഷണിച്ചു.
ലിസ് പോത്തൻ സ്പോൺസർഷിപ്പ് ഓപ്ഷനുകളും ആനുകൂല്യങ്ങളും വിശദീകരിക്കുകയും വിശ്വാസികളുടെ പിന്തുണ അഭ്യർത്ഥിക്കുകയും ചെയ്തു. ധനസമാഹരണത്തിൻ്റെ ഭാഗമായി ക്രമീകരിച്ച റാഫിളിനെ കുറിച്ചും ആകർഷകമായ സമ്മാനങ്ങളെ കുറിച്ചും ലിസ് സംസാരിച്ചു.
എൻ്റർടൈൻമെൻ്റ് നൈറ്റ് പരിപാടികൾ അവതരിപ്പിക്കാനുള്ള അവസരം ഇടവക അംഗങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് മില്ലി ഫിലിപ്പ് അഭ്യർത്ഥിച്ചു. ഫാ. വി. എം. ഷിബു ആദ്യ രജിസ്ട്രേഷൻ സമർപ്പിച്ചു, സമ്പന്നമായ അനുഭവത്തിനായി എല്ലാവരും രജിസ്റ്റർ ചെയ്യാനും കോൺഫറൻസിൽ പങ്കെടുക്കാനും ഫാ. ഷിബു അഭ്യർത്ഥിച്ചു. ഇടവകയെ പ്രതിനിധീകരിച്ച് ബീന കോശി (ട്രഷറർ) സുവനീറിനായി സംഭാവന സമർപ്പിച്ചു. ജോസഫ് എബ്രഹാമും സാറാമ്മ ജോസഫും ഗോൾഡ് ലെവൽ സ്പോൺസർമാരായി
പിന്തുണ വാഗ്ദാനം ചെയ്തു. ജിനു & അജയ് പീറ്റർ, സുനിത & ഡോ. സാക് സക്കറിയ എന്നിവർ ഗ്രാൻഡ് സ്പോൺസർമാരായി പിന്തുണ വാഗ്ദാനം ചെയ്തു. ഡോ. ശോഭ & കോര മാണി, ദയ & ജോൺ കാപ്പിൽ, മേഴ്സി & വി. വി. വർക്കി, എ. ഒ. എബ്രഹാം, ജിനു പീറ്റർ, മേഴ്സി & ജോൺ പാറക്കൽ, സൂസമ്മ കുര്യൻ, റയൻ കുര്യൻ എന്നിവരും കോൺഫറൻസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സുവനീറിൽ വ്യക്തിഗത ആശംസകൾ നൽകിയും റാഫിൾ ടിക്കറ്റുകൾ വാങ്ങിയും നിരവധി അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു.
ആശംസകൾ നൽകിയും റാഫിൾ ടിക്കറ്റ് വാങ്ങിയും നൽകി പിന്തുണ വാഗ്ദാനം ചെയ്തവർ:
ബിജു മാണി, സജി തോമസ്, രാജു വർഗീസ്, ഡോ. ഡസ്റ്റിൻ പോൾ, വിനിത് മാത്യു, ഷിജു പൂവത്തൂർ, ലീ ജോർജ്, പോൾ മാരേട്ട്, സാമുവൽ ഡാനിയേൽ, വി. എസ്. മാത്യു, വി. എസ്. ജോൺ, കുരുവിള കുര്യൻ, റിജു ഗീവർഗീസ്, ജോൺ വർഗീസ്, മാത്യു ജോസഫ്, ജോൺ പാറക്കൽ, ബിജു ചാക്കോ, മാത്യു ജോൺ, എ. ഒ. എബ്രഹാം, സാഷാ തോമസ്, ജെസ്സി മത്തായി, വി. സി. തോമസ്, ജയ നൈനാൻ, ശോഭ വർഗീസ്, ജിജി കോശി, അരുൺ ഫിലിപ്പ്, ആഷേർ ഐപ്പ്, ജിമ്മി വർഗീസ്, മത്തായി മാമ്മൻ, മാത്യു വർഗീസ്, സിനി ജോഷ്വ, ചെറിയാൻ കോശി, ശരത് മോസസ്, ലിജോയ് മാത്യു, അജോഷ് ചെറിയാൻ, ഡോ. രാജൻ തോമസ്, കോര മാണി, വറുഗീസ് ഐസക് , ബിനുമോൻ പി. യോഹന്നാൻ, മാണി എബ്രഹാം, ജോൺ കാപ്പിൽ, സന്ദീപ് വർഗീസ്, സുമോദ് എബ്രഹാം.
വികാരി, ഭാരവാഹികൾ, ഇടവകാംഗങ്ങൾ എന്നിവർ നൽകിയ ഊഷ്മളമായ സ്വീകരണത്തിനും ആത്മാർത്ഥമായ പ്രാർത്ഥനയ്ക്കും പിന്തുണക്കും ഉമ്മൻ കാപ്പിൽ നന്ദി പറഞ്ഞു.
2024 ജൂലൈ 10 മുതൽ 13 വരെ പെൻസിൽവേനിയ ലങ്കാസ്റ്ററിലെ വിൻധം റിസോർട്ടിലാണ് സമ്മേളനം നടക്കുന്നത്. സൺഡേ സ്കൂൾ ഡയറക്ടർ ജനറലും പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി വികാരിയുമായ ഫാ. ഡോ. വർഗീസ് വർഗീസ് (മീനടം) മുഖ്യപ്രഭാഷണം നടത്തും. ഗ്രീക്ക് ഓർത്തഡോക്സ് സഭയുടെ ഫാ. സെറാഫിം മജ്മുദാറും, സൗത്ത് വെസ്റ്റ് ഭദ്രാസന വൈദികൻ ഫാ. ജോയൽ മാത്യുവും യുവജന സെഷനുകൾക്ക് നേതൃത്വം നൽകും. ‘ദൈവിക ആരോഹണത്തിന്റെ ഗോവണി’ എന്ന വിഷയത്തെപ്പറ്റി “ഭൂമിയിലുള്ള കാര്യങ്ങളിലല്ല, മുകളിലുള്ള കാര്യങ്ങളിൽ നിങ്ങളുടെ മനസ്സ് സ്ഥാപിക്കുക” (കൊലൊ സ്യർ 3:2) എന്ന വചനത്തെ ആസ്പദമാക്കിയാണ് കോൺഫറൻസിന്റെ ചിന്താവിഷയം. ബൈബിൾ, വിശ്വാസം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്, ഫാ. അബു പീറ്റർ, കോൺഫറൻസ് കോർഡിനേറ്റർ (ഫോൺ: 914.806.4595) / ചെറിയാൻ പെരുമാൾ, കോൺഫറൻസ് സെക്രട്ടറി (ഫോൺ. 516.439.9087) എന്നിവരുമായി ബന്ധപ്പെടുക.