പ്രശസ്ത കോസ്റ്റ്യൂം ഡിസൈനർ ആയ ജിഷാദ് ഷംസുദ്ധീൻ അഭിനയിക്കുന്ന “എം” എന്ന ചിത്രത്തിന്റെ പോസ്റ്റർ മോഹൻലാൽ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. സൻഫീർ ആണ് ചിത്രത്തിന്റെ കഥയും സംവിധാനവും നിർവഹിക്കുന്നത്. മോഹൻലാലിന്റെ പേർസണൽ ഡിസൈനറും ഡിസൈനർ എന്ന മേഖലയിൽ സൗത്ത് ഇന്ത്യയിൽ തന്നെ മുൻനിരയിലുള്ള ജിഷാദ് ഷംസുദ്ധീൻ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ തന്റെ ഇൻസ്റ്റാഗ്രാമിലാണ് മോഹൻലാൽ പങ്കുവച്ചത്. കാർബൺ ആർക് മൂവീസാണ് ചിത്രത്തിന്റെ നിർമ്മാണം. “എം” ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഡി ഓ പി: ജിബ്രാൻ ഷമീർ, പ്രൊജക്റ്റ് ഡിസൈനർ : എൻ. എം. ബാദുഷ, സംഗീതം : ജുബൈർ മുഹമ്മദ് ,മേക്കപ്പ് : റോണക്സ് സേവിയർ,ക്രീയേറ്റീവ് വർക്ക്സ് : മുഹമ്മദ് ജാസിം, സിനിഫിലെ, ഡിസൈൻ : തോട്ട് സ്റ്റേഷൻ, റായിസ് ഹൈദർ,ഹെയർ സ്റ്റൈലിസ്റ്റ്: മാർട്ടിൻ ട്രൂക്കോ,പി ആർ ഓ പ്രതീഷ് ശേഖർ.
More News
-
“പുഷ്പ2 എന്നെ സംബന്ധിച്ചിടത്തോളം ഇത് ഒരു വലിയ യാത്രയാണ്, തീയാണ് പുഷ്പ 2”: സാം സി എസ്
ഇന്ത്യയൊട്ടാകെയുള്ള സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് അല്ലു അർജുന്റെയും ഫഹദ് ഫാസിലിന്റെയും രശ്മിക മന്ദാനയുടെയും പുഷ്പ 2. ചിത്രത്തിന്റെ ബി ജി... -
“സ്വച്ഛന്ദമൃത്യു” ഗാനം റിലീസ് ചെയ്തു
ശിവജി ഗുരുവായൂർ, ജയരാജ് വാര്യർ, ഡോ. സൈനുദീൻ പട്ടാഴി എന്നിവരെ കഥാപാത്രങ്ങളാക്കി ഷാൻ കേച്ചേരി കഥയെഴുതി സംവിധാനം ചെയ്യുന്ന “സ്വച്ഛന്ദമൃത്യു” എന്ന... -
അഭിനയ രംഗത്ത് 22 വര്‍ഷം പൂര്‍ത്തിയാക്കി പ്രഭാസ്; ഈശ്വറിലൂടെ വെള്ളിത്തിരയിലെത്തി സിനിമാലോകത്തെ ബാഹുബലിയായി മാറിയ താരം
ബാഹുബലിയിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാന്‍ ഇന്ത്യന്‍ താരം പ്രഭാസ് അഭിനയ രംഗത്തെത്തിയിട്ട് 22 വര്‍ഷം. ഈശ്വര്‍ എന്ന സിനിമായിലൂടെ...