കാരന്തൂർ: മർകസ് ഹയർസെക്കണ്ടറി സ്കൂൾ ഹ്യുമാനിറ്റീസ് വിഭാഗം വിദ്യാർഥികൾക്ക് പൊതുപരീക്ഷ നേരിടാനുള്ള ആത്മവിശ്വാസം നൽകുന്നതിനായി ഹാപ്പി എക്സാം ശിൽപശാല സംഘടിപ്പിച്ചു. പി ടി എ പ്രസിഡന്റ് കെ കെ ഷമീം വർക്ക്ഷോപ്പ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ മുഹ്സിനലി അധ്യക്ഷത വഹിച്ചു. മർകസ് അക്കാദമിക്ക് വിഭാഗം അസോസിയേറ്റ് ഡയറക്ടർ ഉനൈസ് മുഹമ്മദ് ക്ലാസിന് നേതൃത്വം നൽകി. ഡോ. മുഹമ്മദലി മാടായി സന്ദേശ പ്രഭാഷണം നടത്തി. ഈ വർഷം സർവീസിൽ നിന്നും വിരമിക്കുന്ന ഹമീദ് കെ വയനാടിന് വിദ്യാർഥികളും അധ്യാപകരും യാത്രയയപ്പ് നൽകി. അധ്യാപകാരായ മുഹമ്മദ് അബ്ദുറഹ്മാൻ പെരുമണ്ണ, അബ്ദുറഹീം ഓണത്ത്, കലാം മാവൂർ, ജ്യോതിഷ് കെ വി, നജ്മുദ്ദീൻ പി എ, സുഹൈൽ നൂറാനി എന്നിവർ സംബന്ധിച്ചു. സൗഹൃദ ക്ലബ് കൺവീനർ മുഈനുദ്ദീൻ വയനാട് സ്വാഗതവും ക്ലാസ് ലീഡർ ഹാദി കണ്ണൂർ നന്ദിയും പറഞ്ഞു.
More News
-
അപൂർവ ഓർമകളുടെ സംഗമവേദിയായി മർകസ് തിദ്കാർ
കാരന്തൂർ : റബീഉൽ ആഖിർ മാസത്തിൽ വിടപറഞ്ഞ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ നേതൃത്വത്തിന്റെയും ജാമിഅ മർകസ് മുദരിസുമാരുടെയും അനുസ്മരണ സംഗമം... -
മർകസ് തിദ്കാർ അനുസ്മരണ സംഗമം ഇന്ന്(ബുധൻ)
കാരന്തൂർ : സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെയും മർകസ് ഉൾപ്പെടെയുള്ള പ്രാസ്ഥാനിക കേന്ദ്രങ്ങളുടെയും നേതൃപദവി അലങ്കരിച്ചിരുന്ന ഈ മാസത്തിൽ വിടപറഞ്ഞ സാദാത്തുക്കളെയും... -
മർകസ് കോളജ് വിദ്യാർഥി യൂണിയൻ ഉദ്ഘാടനം ചെയ്തു
കാരന്തൂർ: മർകസ് കോളജ് ഓഫ് ആർട്സ് സയൻസ് വിദ്യാർഥി യൂണിയൻ ‘ഖസ്റ’ 24 ന്യൂസ് അസോ. എഡിറ്റർ ദീപക് ധർമടം ഉദ്ഘാടനം...