ബരാബങ്കി (യുപി): തൻ്റെ അശ്ലീല വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതിനെത്തുടർന്ന് താൻ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന് തിങ്കളാഴ്ച സ്ഥാനാർത്ഥിത്വം പിൻവലിച്ച് ഭാരതീയ ജനതാ പാർട്ടി (ബിജെപി) എംപി ഉപേന്ദ്ര സിംഗ് റാവത്ത് പ്രഖ്യാപിച്ചു.
“ഡീപ്ഫേക്ക് AI സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച എൻ്റെ എഡിറ്റ് ചെയ്ത വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഞാൻ എഫ്ഐആർ ഫയൽ ചെയ്തിട്ടുണ്ട്. ഇക്കാര്യത്തിൽ ദേശീയ പ്രസിഡൻ്റിനോട് അന്വേഷണം വേണമെന്ന് ഞാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. ഞാൻ നിരപരാധിയാണെന്ന് തെളിയിക്കപ്പെടുന്നതുവരെ പൊതുജീവിതത്തിൽ ഒരു തിരഞ്ഞെടുപ്പിലും മത്സരിക്കില്ല,” X-ല്‍ റാവത്ത് എഴുതി.
തൻ്റെ എഡിറ്റ് ചെയ്ത വീഡിയോ രാഷ്ട്രീയ എതിരാളികൾ വൈറലാക്കുകയാണെന്നും റാവത്ത് പ്രസ്താവനയിൽ പറഞ്ഞു. “എൻ്റെ പ്രതിച്ഛായയെ അപകീർത്തിപ്പെടുത്താനാണ് അത് ചെയ്തത്. രാഷ്ട്രീയത്തിൽ തീർത്തും ഒറ്റപ്പെട്ടവരാണിവർ. എനിക്ക് രണ്ടാം തവണയും ടിക്കറ്റ് കിട്ടുന്നത് അവർക്ക് സഹിച്ചില്ല; അതിനാലാണ് ഈ എഡിറ്റ് ചെയ്ത വീഡിയോ വൈറലാക്കുന്നത്,” അദ്ദേഹം പറഞ്ഞു.
BJP Barabanki MP #UpendraSingh Rawat’s video is viral on internet.
BJP KA CD KAND !! pic.twitter.com/zUxGYgYIWi
— Mahua Moitra Fans (@MahuaMoitraFans) March 3, 2024
ഡീപ്ഫേക്ക് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് വീഡിയോ തയ്യാറാക്കിയതെന്ന് അദ്ദേഹം അവകാശപ്പെട്ടു. എൻ്റെ മുഖം ഏതോ വ്യക്തിയുടെ പഴയ വീഡിയോയിൽ ഒട്ടിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഞാൻ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്, വിഷയം അന്വേഷിക്കുകയാണ്. ഈ ഹീനകൃത്യം ചെയ്തവർക്കെതിരെ തീർച്ചയായും നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
പോലീസിനോട് അന്വേഷിച്ചിട്ടുണ്ടെന്നും അന്വേഷണം ശരിയായ ദിശയിലാണെന്നും കുറ്റവാളികളെ ഉടൻ പിടികൂടുമെന്നും അറിയിച്ചിട്ടുണ്ടെന്നും എംപി പറഞ്ഞു.
ബിജെപിയുടെ ആദ്യ പട്ടികയിൽ തന്നെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് റാവത്തിൻ്റെ അശ്ലീല വീഡിയോ വൈറലായത്. വീഡിയോ വൈറലായതോടെ റാവത്തിൻ്റെ പേഴ്സണൽ സെക്രട്ടറി ദിനേഷ് റാവത്ത് ഞായറാഴ്ച കോട്വാലി പോലീസ് സ്റ്റേഷനിൽ കേസ് ഫയല്‍ ചെയ്തു.
#WATCH: #बाराबंकी से सांसद #UpendraSingh Rawat का बयान.#Barabanki #UpendraRawat #MP @upendrasinghMP #BJP #UttarPradesh pic.twitter.com/Ut2vPgHaH4
— Naila Kidwai (@naila_kidwai) March 4, 2024