2024 മാർച്ച് 3 ന്, KCCNA യുടെ പ്രസിഡന്റ് ഷാജി എടാട്ട്, ഊഷ്മളത നിറഞ്ഞ സദസ്സിൽ, ഓർമ്മകളുടെയും പ്രത്യാശയുടെയും തിരി തെളിയിച്ച് ക്നാനായ കത്തോലിക്ക അസോസിയേഷൻ ഓഫ് ജോർജിയയുടെ രജത ജൂബിലി ആഘോഷങ്ങൾക്ക് ആരംഭം കുറിച്ചു.
വർണ്ണാഭമായ ഈയവസരത്തിൽ വിശിഷ്ട അതിഥികളായി KCCNA യുടെ ജനറൽ സെക്രട്ടറി അജീഷ് താമരത്, ട്രഷറർ സാമോൻ പല്ലാട്ടുമഠം, യൂത്ത് വൈസ് പ്രസിഡന്റ് ഫിനു തൂമ്പനാലും സന്നിഹിതരായിരിന്നു. KCAG യുടെ ആദരണീയരായ മുൻ പ്രസിഡന്റ്മാരുടെ സാന്നിധ്യം ചടങ്ങുകൾക്ക് ഏറെ മാറ്റുകൂട്ടി.
അറ്റ്ലാന്റാ തൊമ്മൻ ഗജവീരൻറെ അകമ്പടിയോടെ, ചെണ്ടമേളങ്ങളും താലപ്പൊലികളുമായി മാർ ക്നായി തൊമ്മനെയും (റോയ് ഇടത്തിൽ) വിശിഷ്ട അതിഥികളെയും വേദിയിലേക്ക് ആനയിക്കുകയും സെക്രട്ടറി ബിജു വെള്ളാപ്പള്ളിക്കുഴിയിൽ ഏവർക്കും ഊഷ്മളമായ സ്വാഗതമരുളുകയും ചെയ്തു.
പരിപാടികൾക്ക് നേതൃത്വം നൽകിയ, സിൽവർ ജൂബിലി ആഘോഷകമ്മിറ്റയുടെ ചെയർമാൻ ബിജു തുരുത്തുമാലിയും , KCAG പ്രസിഡന്റ് ഡൊമിനിക് ചാക്കോനാലും, മുൻ പ്രസിഡന്റ് ജോസ് കാപറമ്പിലും, KCCNA ജനറൽ സെക്രട്ടറി അജീഷ് താമരത്, ട്രഷറർ സാമോൻ പല്ലാട്ടുമഠം, യൂത്ത് വൈസ് പ്രസിഡന്റ് ഫിനു തൂമ്പനാലും, വാഴക്കാലയിൽ ജെറിമിയും പ്രസ്തുത യോഗത്തിൽ പ്രസംഗിച്ചു.
1999 നവംബർ മാസത്തിൽ, കവണാൻ തോമസ് ആദ്യ പ്രസിഡന്റായും ഇല്ലിക്കാട്ടിൽ ഫിലിപ്പ് സെക്രട്ടറി ആയും ആരംഭിച്ച KCAG, ക്നാനായക്കാരുടെ പൈതൃകവും വിശ്വാസവും പാരമ്പര്യങ്ങളും നിലനിർത്തുവാൻ വളരെ അധികം പങ്കുവഹിച്ചിരിക്കുന്നതായി, KCAG വൈസ് പ്രസിഡന്റ് ടോമി വാലിച്ചിറ തന്റെ കൃതജ്ഞതാ പ്രകാശനത്തിൽ ഓർമ്മപ്പെടുത്തി. കൂടാതെ ഓർഗനൈസിങ് കമ്മിറ്റി ടീമംഗങ്ങളായ ടോമി കൂട്ടകൈതയിൽ, ജസ്റ്റിൻ പുത്തൻപുര, ജെഫ്‌റി വാഴക്കാലയിൽ, ഫ്രാങ്കളിൻ വർകുകലയിൽ, ഫിയോന പച്ചിക്കര എന്നിവർക്കും, നല്ലരീതിയിൽ സൗണ്ട് സിസ്റ്റം ചെയ്ത ജെറെമി കൂവക്കടക്കും, മികച്ച ഫോട്ടോകൾ എടുത്ത റീനക്കും ടോമിനും വൈസ് പ്രസിഡന്റ് നന്ദി നേരുകയുണ്ടായി.