ചിങ്ങം: ആത്മീയമായ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാകാൻ സാധ്യത. ദേഷ്യം നിയന്ത്രിക്കാനായി പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു ദിവസമാണിന്ന്. വിദേശത്തുള്ള നിങ്ങളുടെ പ്രിയപ്പെട്ടവരില്‍ നിന്നും ശുഭകരമായ വാർത്തകൾ നിങ്ങൾ പ്രതീക്ഷിച്ചേക്കാം. നിങ്ങൾ നിങ്ങളുടെ അർപ്പിതമായ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. നിങ്ങൾ മാനസികമായി അസ്വസ്ഥരായേക്കാം.
കന്നി: നിങ്ങൾ പുതിയ സംരംഭങ്ങൾ തുടങ്ങാൻ ആലോചിക്കുന്നെങ്കിൽ, ഇന്ന് നല്ല ദിവസമല്ല. നിങ്ങളുടെ ദേഷ്യംനിറഞ്ഞതും കയ്പുനിറഞ്ഞതുമായ ശകാരവാക്കുകളെ നിയന്ത്രിക്കുക. അത് ചില അസുഖകരമായ സാഹചര്യങ്ങളെ മറികടക്കാൻ അനുവദിക്കും. നിങ്ങളുടെ കുടുംബവുമായി പുകഞ്ഞുകൊണ്ടിരിക്കുന്ന ഒരു തര്‍ക്കം അല്ലെങ്കിൽ ഒരു ചർച്ച നിങ്ങളെ ഇന്ന് ദുഃഖിതരാക്കും. സാമ്പത്തിക ചെലവുകള്‍ ഉയര്‍ന്നേക്കാം.
തുലാം: ഇന്ന് കൃത്യമായി മുൻ ആസൂത്രണം ചെയ്തിരിക്കുന്ന ഒരു പരിപാടിയുടെ അജണ്ട പോലെയാണ് കാര്യങ്ങൾ നടക്കുക. വസ്ത്രങ്ങൾ വാങ്ങുന്നതിനും, അതുപോലെതന്നെ മാറുന്ന സാഹചര്യങ്ങളനുസരിച്ച് സ്വയം മെച്ചപ്പെടുത്തുന്നതിനും വേണ്ടി ഷോപ്പിങ് നടത്താൻ ആവേശപൂർവ്വം നിങ്ങൾ പുറത്തു പോകുന്നതായിരിക്കും. നിങ്ങളുടെ ശാരീരികവും മാനസികവുമായ ഊർജ്ജം മറ്റുള്ളവരിലേക്ക് പകരുകയും, അവ ചുറ്റുപാടുമുള്ള പരിസരങ്ങളെ ഊർജ്ജസ്വലതയോടെ നിലനിർത്തുകയും ചെയ്യും. മനസ്സിനെ ഹഠാദാകർഷിക്കുന്ന പ്രശസ്തിയും അംഗീകാരവും, അതുപോലെ തന്നെ വായിൽ വെള്ളമൂറിക്കുന്ന വിഭവങ്ങളും നിങ്ങൾക്കായി കാത്തിരിക്കുന്നു.
വൃശ്ചികം: ശാരീരികമായും മാനസികമായും ആരോഗ്യമുള്ളതായും ഊർജ്ജസ്വലത ഏറിയതായും നിങ്ങൾക്ക് ഇന്ന് അനുഭവപ്പെടാം. അസുഖങ്ങൾ, അനാരോഗ്യങ്ങൾ എന്നിവ അനുഭവിക്കുന്ന എല്ലാവരേരെയും സന്തോഷിപ്പിക്കാനുള്ള സമയമാണിത്. മെച്ചപ്പെട്ട ആരോഗ്യപുരോഗതിയുടെ വ്യക്തമായ സാധ്യതയെയാണ് ഇത് സൂചിപ്പിക്കുന്നത്. നിങ്ങളുടെ സഹപ്രവർത്തകരിൽ നിന്ന് നിങ്ങൾക്ക് സഹകരണവും പിന്തുണയും ലഭിക്കാൻ സാധ്യത. മത്സരത്തിൽ പങ്കെടുക്കുന്നവർക്ക് അവയില്‍ വളരെ ഗംഭീരമായി വിജയിക്കാൻ കഴിയും.
ധനു: ദഹനസംബന്ധമായ പ്രശ്നങ്ങൾ നിങ്ങൾക്ക് കുഴപ്പം സൃഷ്ടിക്കാൻ സാധ്യതയുണ്ട്. ഇന്നത്തെ ദിവസം മുഴുവനും നിങ്ങളുടെ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും, ആരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിങ്ങളുടെ മനസിൽ ഉണ്ടാകും. നിങ്ങളുടെ കോപത്തെ നിരീക്ഷിക്കുന്നതിനും ബൗദ്ധിക ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുന്നതിനും നിങ്ങളോട് ഉപദേശിക്കുന്നു. എന്നിരുന്നാലും, ഇന്ന് കലയോടും സാഹിത്യത്തോടും നിങ്ങള്‍ ആഭിമുഖ്യം കാണിച്ചേക്കാം.
മകരം: സാധാരണയായി നിങ്ങൾക്ക് സ്വന്തമായുള്ള നിങ്ങളുടെ ആവേശവും ഊർജ്ജസ്വലതയും ഇന്ന് ഉണ്ടാവുകയില്ല. മാത്രമല്ല നിങ്ങൾ ഇന്ന് ശാരീരികവും മാനസികവുമായി ഏറ്റവും മെച്ചപ്പെട്ട അവസ്ഥയിലുമായിരിക്കില്ല. ഇതിന് പിന്നിലുള്ള കാരണം കുടുംബത്തിൽ ഉണ്ടായ ആശയസംഘട്ടനങ്ങൾ ആയിരിക്കാം. അല്ലെങ്കിൽ നിങ്ങളുടെ പ്രശസ്തിയേയോ സാമൂഹിക പദവിയേയോ ഹാനികരമായി ബാധിക്കാനുള്ള ചില സംഭവങ്ങൾ ആയിരിക്കാം. നിങ്ങൾക്ക് ഇന്ന് സന്തോഷവും ആവേശവും ഇല്ലാത്തതിനാൽ ഇന്നത്തെ ദിവസം പൂർണ്ണമായും മുഷിവ് നിറഞ്ഞതായി അനുഭവപ്പെടാം.
കുംഭം: ആശങ്കകളെല്ലാം തന്നെ അകന്ന് പോയതിനാൽ വളരെയധികം ഉല്ലാസവാനും സന്തുഷ്ടവാനുമായി ഇന്ന് നിങ്ങൾക്ക് അനുഭവപ്പെടാം. സുഹൃത്തുക്കളുമായി സന്തോഷം പങ്കിടുന്നതും നിങ്ങളുടെ സഹോദരങ്ങളുമായി സമയം ചെലവഴിക്കുന്നതും ഈ ദിവസത്തെ നിങ്ങളുടെ ദിവസമാക്കി മാറ്റും. നിങ്ങൾ സന്തോഷദായകമായ യാത്രകൾ സംഘടിപ്പിക്കുന്നതാണ്.
മീനം: നിങ്ങളുടെ ചെലവിന്റെ ഒരു കണക്ക് സൂക്ഷിക്കുന്നത് നന്നായിരിക്കും. ക്ഷമ എന്നത് ഒരു സദ്ഗുണമാണ്. അത് പതിവായി പ്രയോഗിക്കേണ്ടത് ആവശ്യമാണ്. നിങ്ങളുടെ നാവിനെയും നിയന്ത്രിക്കുക. അതുപോലെ ദേഷ്യത്തേത്തെയും. അല്ലെങ്കിൽ അത് അസ്വാരസ്യങ്ങൾ ഉണ്ടാകുന്നതിന് കാരണമായേക്കാം. പണസംബന്ധമായ കാര്യങ്ങളിൽ ജാഗ്രത പുലർത്തുക. വാദപ്രതിവാദങ്ങളിൽ ഏർപ്പെടുന്നതും, അനാവശ്യമായ ചിന്തകളിൽപ്പെട്ടുഴറുന്നതും ഒഴിവാക്കുക. അത് നിങ്ങളുടെ വികാരാഗ്നിയെ ജ്വലിപ്പിക്കുന്നതിന് മാത്രമേ സഹായിക്കുകയുള്ളൂ.
മേടം: പ്രതീക്ഷകള്‍ കൈവിടാതിരിക്കാൻ ശ്രമിക്കരുത്. പുതിയ കാര്യങ്ങള്‍ ചെയ്യാൻ ശ്രമിക്കുക. പുറമെയുള്ള പെരുമാറ്റം കണ്ട് ആരെയും വിലയിരുത്തരുത്.
ഇടവം: പ്രിയപ്പെട്ട വ്യക്തിക്കൊപ്പം സമയം ചെലവഴിയ്ക്കും. അവര്‍ക്കൊപ്പം ചെറിയ യാത്രകള്‍ നടത്തിയേക്കാം. പ്രതീക്ഷിക്കുന്ന കാര്യങ്ങള്‍ കൃത്യമായി ചെയ്ത് തീര്‍ക്കാൻ സാധിക്കും.
മിഥുനം: മാനസികമായും ശാരീരികമായും നിങ്ങൾക്ക് ആശ്വാസം പ്രദാനം ചെയ്യുന്ന ദിവസം. തൊഴിൽപരമായി താങ്കളുടെ ജോലി സംബന്ധിച്ച് അഭിനന്ദനങ്ങൾ ലഭിക്കുന്നതുകൊണ്ട് ജോലി ചെയ്യാനുള്ള ആവേശം വർധിക്കും. നിങ്ങളുടെ സഹപ്രവർത്തകരും നിങ്ങളെ സഹായിക്കും. സാമൂഹ്യപരമായി താങ്കളുടെ ആത്മാഭിമാനം വർധിക്കുന്നതായിരിക്കും.
കര്‍ക്കടകം: എല്ലാ ജോലികളും ഇന്ന് വിജയകരമായി പൂർത്തിയാകും. ഇന്ന് നിങ്ങളുടെ മേലധികാരികളുമായുള്ള പ്രധാന ചർച്ചകളിൽ നിങ്ങൾ ഭാഗമാകുകയും, നിങ്ങളുടെ പ്രകടനത്തിൽ അവർ വളരെയേറെ സന്തുഷ്ടരായിരിക്കുകയും ചെയ്യും. ഇന്നത്തെ ഫലങ്ങളിൽ നിങ്ങൾക്ക് സ്ഥാനക്കയറ്റം കിട്ടാനുള്ള സാധ്യതകൾ കാണുന്നു. വീട്ടിൽ നിങ്ങളുടെ കുടുംബാംഗങ്ങളുമായി ആശയവിനിമയം നടത്തുകയും നിങ്ങളുടെ വീടിന്റെ മോടി കൂട്ടുന്നതിനുള്ള പുതിയ കാര്യങ്ങൾ ചെയ്യുന്നതിൽ നിങ്ങൾ സന്തോഷിക്കുകയും ചെയ്യും.