ന്യൂഡല്‍ഹി: ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻ (ഇസിഐ) ശനിയാഴ്ച ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെയും ചില സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പുകളുടെയും തീയതി പ്രഖ്യാപിച്ചു. പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഏഴ് ഘട്ടങ്ങളിലായി നടക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ (സിഇസി) രാജീവ് കുമാർ പറഞ്ഞു. ഏപ്രിൽ 19ന് തെരഞ്ഞെടുപ്പ് ആരംഭിച്ച് ജൂൺ നാലിന് വോട്ടെണ്ണൽ നടക്കും.
രാജ്യത്തുടനീളമുള്ള 543 ലോക്‌സഭാ മണ്ഡലങ്ങളിലായി 97 കോടി വോട്ടർമാർക്കാണ് വോട്ട് ചെയ്യാൻ അർഹതയുള്ളത്. തീയതി പ്രഖ്യാപിച്ചതോടെ ധാർമ്മിക പെരുമാറ്റച്ചട്ടം ഉടനടി പ്രാബല്യത്തിൽ വരും. ദേശീയ തിരഞ്ഞെടുപ്പിനൊപ്പം ആന്ധ്രാപ്രദേശ്, സിക്കിം, അരുണാചൽ, ഒഡീഷ, ജമ്മു കശ്മീർ നിയമസഭാ തെരഞ്ഞെടുപ്പുകളും നടക്കും. കേരളത്തില്‍ രണ്ടാം ഘട്ടത്തില്‍ ഏപ്രില്‍ 26നാണ് വോട്ടെടുപ്പ്. വിജ്ഞാപനം മാർച്ച് 20ന് വരും.
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ, തിരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, സുഖ്ബീർ സിംഗ് സന്ധു എന്നിവർ 2024 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് തീയതികൾ പത്രസമ്മേളനത്തിലാണ് വെളിപ്പെടുത്തിയത്.
ലോക്സഭാ തിരഞ്ഞെടുപ്പ് 2024 ഷെഡ്യൂൾ
തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ വാർത്താ സമ്മേളനത്തിലെ പ്രധാന പ്രഖ്യാപനങ്ങള്‍
ഭരണഘടന ഭരമേല്പിച്ചിരിക്കുന്ന പവിത്രമായ ഉത്തരവാദിത്തമായിട്ടാണ് ഓരോ തെരഞ്ഞെടുപ്പിനെയും സിഇസി കുമാർ ഊന്നിപ്പറഞ്ഞത്. അത് ഇസിഐ വിനയത്തോടും ഉത്സാഹത്തോടും കൂടി ഏറ്റെടുക്കുന്നു, അലംഭാവത്തിന് ഇടമില്ല. നീതിയുക്തവും സുതാര്യവുമായ തിരഞ്ഞെടുപ്പിനുള്ള പ്രതിബദ്ധതയില്‍ തങ്ങള്‍ ഉറച്ചുനിൽക്കും.
ആകെ വോട്ടര്‍മാര്‍ : 96.8 കോടി
സ്ത്രീകള്‍ : 47.1 കോടി
പുരുഷന്‍മാര്‍ : 49.7 കോടി
കന്നി വോട്ടര്‍മാര്‍ : 1.82 കോടി
100 വയസിനുമേല്‍ പ്രായമുള്ള വോട്ടര്‍മാര്‍ : 2.18 കോടി
പോളിങ്ങ് ബൂത്തുകള്‍ : 10.5 ലക്ഷം
ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇത് പൂര്‍ത്തിയായതിന്‍റെ അടിസ്ഥാനത്തിലാണ് തീയതികള്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ തവണ ഏപ്രിൽ 11ന് തുടങ്ങി മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23നായിരുന്നു ഫലപ്രഖ്യാപനം. ഇത്തവണവയും 7 ഘട്ടങ്ങളിലായി തന്നെ വോട്ടെടുപ്പ് നടത്താനാണ് തീരുമാനം. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
തെരഞ്ഞെടുപ്പ് കമ്മിഷന്‍റെ പ്രഖ്യാപനങ്ങൾ
വോട്ടർ ഹെല്‍പ് ലൈൻ നമ്പർ – 1950
വ്യാജ വാർത്തകൾ തടയും
മസില്‍ പവറും മണി പവറും അനുവദിക്കില്ല
പെരുമാറ്റച്ചട്ടലംഘനം അനുവദിക്കില്ല
വ്യാജ പ്രചരണം തടയും
വോട്ടർ ഐഡി ഫോണില്‍ ലഭ്യമാക്കും
സ്ഥാനാർഥിയുടെ വിവരങ്ങൾ കെവൈസി ആപ്പില്‍
അന്വേഷണ ഏജൻസികളുടെ കർശന നിരീക്ഷണം
കുട്ടികളെ പ്രചാരണത്തിന് ഇറക്കരുത്
വിദ്വേഷവും വ്യക്തിഹത്യയും ഒഴിവാക്കണം
താരപ്രചാരകർ പരിധി വിടരുത്
ഇന്ത്യയിൽ 97 വോട്ടർമാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. 10.5 ലക്ഷം പോളിങ് സ്റ്റേഷനുകൾ
1.5 കോടി പോളിങ് ഉദ്യോഗസ്ഥരും സുരക്ഷാ ജീവനക്കാര്‍
55 ലക്ഷം ഇവിഎമ്മുകൾ
4 ലക്ഷം വാഹനങ്ങൾ
ലോക്‌സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി മുഖ്യതെരഞ്ഞെടുപ്പ് കമ്മിഷണര്‍ രാജീവ് കുമാര്‍ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. ഇത് പൂര്‍ത്തിയായതിന്‍റെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിച്ചത്.
കഴിഞ്ഞ തവണ ഏപ്രിൽ 11ന് തുടങ്ങി മെയ് 19 വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്. മെയ് 23നായിരുന്നു ഫലപ്രഖ്യാപനം. ഇത്തവണവയും അങ്ങനെ വോട്ടെടുപ്പ് നടത്താനാണ് തീരുമാനം.
കേരളത്തില്‍ വോട്ടെടുപ്പ് ഏപ്രില്‍ 26-നാണ്. രണ്ടാം ഘട്ടത്തിലാണ് സംസ്ഥാനത്ത് പോളിങ്ങ്. വിജ്ഞാപനം മാർച്ച് 20ന് വരും. തമിഴ്‌നാട്ടില്‍ ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ്. ഡല്‍ഹി, ഉത്തരാഖണ്ഡ്, പഞ്ചാബ്, തെലങ്കാന, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, പോണ്ടിച്ചേരി, നാഗാലാന്‍ഡ് മേഘാലയ, മിസോറാം, ലഡാക്ക്, ലക്ഷദ്വീപ്, ചണ്ഡിഗഡ്, കര്‍ണാടക, രാജസ്ഥാന്‍, ത്രിപുര, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളില്‍ രണ്ട് ഘട്ടങ്ങളായാണ് വോട്ടെടുപ്പ്.
ചത്തീസ്‌ഗഡ്, അസം എന്നീ സംസ്ഥാനങ്ങളില്‍ മൂന്ന് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടക്കുക. ഒഡിഷ, മധ്യപ്രദേശ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നാല് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുക.
മഹാരാഷ്ട്ര, ജമ്മു കശ്‌മീര്‍ എന്നീ സംസ്ഥാനങ്ങളില്‍ അഞ്ച് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് . ഉത്തര്‍പ്രദേശ്, ബിഹാര്‍, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ ഏഴുഘട്ടങ്ങളിലായാണ് വോട്ടെടുപ്പ്. പ്രഖ്യാപനം നടത്തി 60 ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അറിയിച്ചു.
സിഇസി രാജീവ് കുമാർ സുതാര്യമായ തിരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിലെ സുപ്രധാന തടസ്സങ്ങൾ വിവരിച്ചു, “4 എംഎസ്” എന്ന് അദ്ദേഹം വിശേഷിപ്പിച്ചതിൽ: ശാരീരിക ശക്തി, സാമ്പത്തിക സ്രോതസ്സുകൾ, തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കൽ, മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ (എംസിസി) ലംഘനങ്ങൾ. ECI പ്രതിജ്ഞാബദ്ധമാണെന്നും ഈ വെല്ലുവിളികളെ നേരിടാൻ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.