കോഴിക്കോട്: ജാമിഅഃ മര്‍കസ് കുല്ലിയ്യകളിലെ 2023-24 വര്‍ഷത്തെ വാർഷിക പരീക്ഷ ഫലം നാളെ(ചൊവ്വ) പ്രഖ്യാപിക്കും. രാവിലെ 11 ന് ഫൗണ്ടർ ചാൻസിലർ കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ മർകസ് ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ ഫലപ്രഖ്യാപനം നടത്തും. ജാമിഅഃ മര്‍കസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന തഖസ്സുസ്സ് -ഫിഖ്ഹ്, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍ -തഫ്സീര്‍, കുല്ലിയ്യ ഉസ്വൂലുദ്ദീന്‍- ഹദീസ്, കുല്ലിയ്യ ശരീഅഃ, കുല്ലിയ്യ ദിറാസഃ ഇസ്ലാമിയ്യ -ഇല്‍മുല്‍ ഇദാറഃ, കുല്ലിയ്യ ദിറാസഃ ഇസ്ലാമിയ്യ -ഇല്‍മുന്നഫ്സ്, കുല്ലിയ്യ ലുഗ അറബിയ്യഃ, സാനവിയ്യ ഉറുദു, സാനവിയ്യ എന്നീ വിഭാഗങ്ങളിൽ നടന്ന വാർഷിക പരീക്ഷയുടെ ഫലമാണ് നാളെ പ്രഖ്യാപിക്കുക. പ്രഖ്യാപന ചടങ്ങിൽ സി മുഹമ്മദ് ഫൈസി, ഡോ. ഹുസൈൻ സഖാഫി ചുള്ളിക്കോട്, പ്രൊഫ. കെ വി ഉമർ ഫാറൂഖ്, ഡോ. ഉമറുൽ ഫാറൂഖ് സഖാഫി കോട്ടുമല സംബന്ധിക്കും. പ്രഖ്യാപനത്തിന് ശേഷം ഉച്ചക്ക് 12 മണിയോടെ www.jamiamarkaz.in എന്ന വെബ്സൈറ്റില്‍ ഫലം ലഭ്യമാകുമെന്ന് കണ്ട്രോളര് ഓഫ് എക്സാമിനേഷന് അറിയിച്ചു.
More News
-
പ്രീമിയറിംഗ് ‘ഖാഫ് 7.0’ : ഇവൻ്റ് ലോഞ്ച് നടന്നു
കാരന്തൂർ : ജാമിഅ മർകസ് കലാ – വൈജ്ഞാനിക പ്രഘോഷമായ ഖാഫ് ഏഴാമത് എഡിഷൻ സുൽത്വാനുൽ ഉലമ കാന്തപുരം ഉസ്താദ് ലോഞ്ചിംഗ്... -
‘ചാലീസ് ചാന്ദ്’ കർമ്മ പദ്ധതികൾക്ക് തുടക്കം
ജാമിഅ മർകസ് സ്റ്റുഡൻ്സ് യൂണിയൻ ഇഹ്യാഉസ്സുന്നയുടെ നാൽപതാം വാർഷികാഘോഷം ‘ചാലീസ് ചാന്ദ് ‘ കർമ്മപദ്ധതികൾക്ക് പ്രൗഢാരംഭം. മർകസ് കാമിൽ ഇജ്തിമാ കോൺഫറൻസ്... -
സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥികൾ
കോഴിക്കോട്: ഇടുക്കിയിൽ നടന്ന അമ്പതാമത് സംസ്ഥാന സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിൽ ഒന്നാം സ്ഥാനം നേടി മർകസ് വിദ്യാർഥികൾ. എറണാകുളം ചേരാനല്ലൂർ അൽ...