ന്യൂഡല്‍ഹി: കബീർ നഗറിൽ വ്യാഴാഴ്ച രണ്ട് നില കെട്ടിടം തകർന്നു വീണ് രണ്ടുപേർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.
സംഭവസമയത്ത് കെട്ടിടത്തിൻ്റെ ഒന്നാം നില ഒഴിഞ്ഞ നിലയിലായിരുന്നു, താഴത്തെ നില ജീൻസ് കട്ടിംഗിനായി ഉപയോഗിക്കുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മൂന്ന് തൊഴിലാളികൾ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി. രക്ഷാപ്രവർത്തകരുടെ വേഗത്തിലുള്ള പ്രതികരണം ഉണ്ടായിരുന്നിട്ടും, ജിടിബി ഹോസ്പിറ്റലിൽ എത്തിയപ്പോഴേക്കും രണ്ട് തൊഴിലാളികൾ മരിച്ചതായി അധികൃതർ അറിയിച്ചു.
അർഷാദ് (30), തൗഹിദ് (20) എന്നിവരാണ് മരിച്ചത്. മൂന്നാമത്തെ തൊഴിലാളിയായ രെഹാന് (22) ഗുരുതരമായി പരിക്കേറ്റു. നിലവിൽ ജിടിബി ആശുപത്രിയിൽ ചികിത്സയിലാണെന്ന് നോർത്ത് ഈസ്റ്റ് ഡിസിപി ജോയ് ടിർക്കി പറഞ്ഞു.
കെട്ടിടത്തിൻ്റെ ഉടമ ഷാഹിദാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണ്. വിഷയത്തിൽ നിയമനടപടി സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്