ചിക്കാഗോ: ചിക്കാഗോ രൂപതയിലെ വൈദികനായ ഫാ. ജോബി ജോസഫ് ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയ പുത്തൻ പാന യൂട്യൂബിൽ. ശ്രുതി ഉറുമ്പക്കലിന്റെ സംവിധാനത്തിൽ ഗീതു ഉറുമ്പക്കൽ, അലക്സ് പുളിക്കൽ എന്നിവർ പാടിയ ഗാനാവതരണം ചിക്കാഗോ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ടാണ് പ്രകാശനം ചെയ്തത്. അർണോസ് പാതിരി എന്ന പേരിൽ അറിയപ്പെടുന്ന ജർമൻ മിഷനറി ജൊഹാൻ ഏൺസ്റ് ഹാൻസ്‌ലെഡിൻ ആണ് 1732ൽ ഈശോയുടെ കുരിശുമരണത്തിൽ മാതാവിന്റെ വ്യാകുല പ്രലാപം ഒരു കാവ്യമായി മലയാളത്തിൽ രചിച്ചത്. കേരളത്തിലെ ക്രൈസ്തവർ വലിയ നോമ്പിലെ പീഡാനുഭവാചാരണ ദിവസങ്ങളിൽ പരമ്പരാഗതമായി പതിവാക്കിയിരുന്ന പാന വായന, പുതിയ തലമുറയ്ക്ക് അനുഭവവേദ്യമാകുവാനായിട്ടാണ് ജോബിഅച്ഛൻ ഇംഗ്ലീഷിൽ പരിഭാഷപ്പെടുത്തിയത്. ഈ വീഡിയോ ചിക്കാഗോ മാർ തോമാ ശ്ലീഹാ കത്തീഡ്രലിന്റെ യൂട്യൂബ് ചാനലായ Syro Vision Network ആണുള്ളത്.
More News
-
ഒടിടിയിലെ അശ്ലീല ഉള്ളടക്കത്തിനെതിരെ കേന്ദ്ര സർക്കാരിന് സുപ്രീം കോടതിയുടെ നോട്ടീസ്
ന്യൂഡല്‍ഹി: ഒടിടി (ഓവർ-ദി-ടോപ്പ്) പ്ലാറ്റ്ഫോമുകളിലും സോഷ്യൽ മീഡിയയിലും അശ്ലീലവും ലൈംഗികവുമായ ഉള്ളടക്കം നിയന്ത്രിക്കുന്നതിനുള്ള നയം ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കുന്നതിനിടെ , സുപ്രീം... -
മക്കരപ്പറമ്പ്- സാഹോദര്യ പദയാത്ര; വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു
മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ... -
പഹൽഗാം: ഹിന്ദുത്വ ഭീകരരുടെ അഴിഞ്ഞാട്ടം അവസാനിപ്പിക്കണം – തൗഫീഖ് മമ്പാട്
തിരൂർ: പഹൽഗാം സംഭവത്തിൻ്റെ മറവിൽ മുസ്ലിം സമൂഹത്തിനെതിരെ പൊതുവിലും കശ്മിരീ ജനങ്ങൾക്കെതിരെ സവിശേഷമായും ഹിന്ദുത്വ ഭീകരർ നടത്തിക്കൊണ്ടിരിക്കുന്ന ആക്രമണങ്ങൾ തടയാൻ സർക്കാർ...