ചിങ്ങം: ഇന്ന് നിങ്ങള്‍ക്ക് ഗുണകരമായ ദിവസമാണ്. ജീവിതം എത്രമാത്രം സുന്ദരമാണെന്ന് മാനുഷിക ബന്ധങ്ങള്‍ നിങ്ങളെ ബോധ്യപ്പെടുത്തും. ഈ ബന്ധങ്ങളാണ് ജീവിതത്തിന് നിറവും മണവും നല്‍കുന്നത്. കുടുംബാംഗങ്ങളുമായുള്ള നിങ്ങളുടെ ബന്ധം ഇന്ന് സുദൃഢമാകും. അവരില്‍ നിന്ന് എല്ലാതരത്തിലുമുള്ള സഹകരണവും നിങ്ങൾക്ക് ലഭിക്കും. ഇന്ന് നടത്തുന്ന യാത്ര നിങ്ങളുടെ മാനസിക പിരിമുറുക്കം ഒഴിവാക്കാന്‍ സഹായിച്ചേക്കും. തൊഴില്‍ രംഗത്തും നിങ്ങൾക്ക് ഇപ്പോള്‍ സമയം നല്ലതാണ്.
കന്നി: നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും നല്ല ദിവസങ്ങളിലൊന്നായിരിക്കും ഇന്ന്. നിങ്ങളുടെ ജോലികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ നിങ്ങള്‍ക്കാകും. നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ നിങ്ങള്‍ക്ക് സാധിക്കും. മാനസികവും ശാരീരികവുമായി നിങ്ങള്‍ ഉന്മേഷവനായിരിക്കും. യാത്രക്ക് സാധ്യതയുണ്ട്. എന്നാല്‍ അപ്രതീക്ഷിത ചെലവുകള്‍ സൂക്ഷിക്കുക. വിദ്യാര്‍ഥികള്‍ക്കും അക്കാദമിക് കാര്യങ്ങളില്‍ തത്പരരായവര്‍ക്കും ഇന്ന് നല്ല സമയമല്ല.
തുലാം: നിങ്ങള്‍ക്കിന് നല്ല ദിവസമായിരിക്കും. പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പറ്റിയ ദിവസമാണിന്ന്. മാനസികവും ശാരീരികവുമായ ആരോഗ്യനില മെച്ചപ്പെട്ടതായിരിക്കും. നേരിടുന്ന സങ്കീര്‍ണമായ പ്രശ്നങ്ങള്‍ക്ക് തക്കതായ തീരുമാനം കൈക്കൊള്ളും. വൈകുന്നേരത്തോടെ ആഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.
വൃശ്ചികം: ഇന്ന് നിങ്ങള്‍ മികച്ച ദിവസമായിരിക്കില്ല. സംസാരവും കോപവും നിയന്ത്രിക്കാന്‍ ശ്രമിക്കണം. നേരിടേണ്ടി വരുന്ന പ്രയാസങ്ങള്‍ കാരണം മനസിന്റെ സമാധാനം നഷ്ടപ്പെടും. അസുഖങ്ങള്‍ക്ക് ചികിത്സ തേടാനുദ്ദേശിക്കുന്നവര് അത് മാറ്റിവയ്ക്കുക. നിയമപരമായ കാര്യങ്ങളില്‍ ശ്രദ്ധപുലര്‍ത്തണം. അല്ലെങ്കില്‍ അവ മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കുക. പ്രിയപ്പെട്ടവരുമായി നിസാര പ്രശ്നങ്ങളില്‍ നിങ്ങള്‍ ചൂടുപിടിച്ച തര്‍ക്കങ്ങള്‍ നടത്തും.
ധനു: ഇന്ന് നിങ്ങള്‍ക്ക് സമ്പത്തും സുഖാനുഭവങ്ങളും ഒരുപോലെ കൈവരും. സാമ്പത്തിക മേഖലയിലും സമൂഹത്തിലും കുടുംബത്തിലും ഭാഗ്യം നിങ്ങളോടൊപ്പമുണ്ടാകും. പൊതുവില്‍ ഇന്ന് നിങ്ങള്‍ക്ക് ശുഭകരമായ ദിവസമാണ്. ബിസിനസിൽ ലാഭം വര്‍ധിക്കും. പ്രിയപ്പെട്ടവരുമായി ഒരു വിനോദ യാത്രയ്ക്ക് സാധ്യത. കമിതാക്കള്‍ക്ക് ഇന്ന് നല്ല ദിവസമാണ്. അവിവാഹിതര്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന തരത്തിലുള്ള ഇണയെ കണ്ടുമുട്ടാനുള്ള അവസരവും ഉണ്ടായേക്കും.
മകരം: കുടുംബത്തിന്റെയും മക്കളുടേയും കാര്യത്തില്‍ സംതൃപ്തിയും സന്തോഷവും നിറഞ്ഞ ഒരു ദിവസമായിരിക്കും ഇന്ന്. സുഹൃത്തുക്കളുമായും പ്രിയപ്പെട്ടവരുമായുമുള്ള കൂടിക്കാഴ്ചകള്‍ നിങ്ങളുടെ മനസിന് സന്തോഷം പകരും. ബിസിനസുമായി ബന്ധപ്പെട്ട സാമ്പത്തിക കാര്യങ്ങള്‍ക്ക് വേണ്ടി നിങ്ങൾക്ക് യാത്ര ചെയ്യേണ്ടി വന്നേക്കും. ആ യാത്ര അനുകൂലവും ലാഭകരവുമാകും. ബിസിനസ് രംഗത്ത് അല്ലെങ്കില്‍ തൊഴില്‍ മേഖലയില്‍ നിങ്ങളുടെ പദവിയും അന്തസും ഉയരും. മേലധികാരികള്‍ നിങ്ങളെ പ്രശംസിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
കുംഭം: നിങ്ങള്‍ക്കിന് ഗുണകരമായ ദിവസമല്ല. എതിരാളികളുമായി പ്രശ്നങ്ങള്‍ക്ക് പോകാതിരിക്കുക. ശാരീരിക പ്രയാസങ്ങള്‍ക്ക് നേരിടേണ്ടി വരും. എന്നാലും ഇന്ന് മാനസികമായ സന്തോഷം അനുഭവപ്പെടും. മേലധികാരികളുമായി ഇടപെടുമ്പോൾ സൂക്ഷിക്കുക. വിനോദ കാര്യങ്ങള്‍ക്കായി നിങ്ങൾ പണം ചെലവഴിക്കും. കുട്ടികളെക്കുറിച്ചുള്ള മാനസിക സംഘര്‍ഷം നിങ്ങളെ ബാധിക്കും. വിദേശത്ത് നിന്ന് വാര്‍ത്തകള്‍ വന്നെത്തും.
മീനം: നിങ്ങള്‍ക്ക് ഇന്ന് അനുകൂല ദിവസമായിരിക്കും. എല്ലാത്തരം കലകളിലും മികവ് പുലർത്താൻ നിങ്ങള്‍ക്ക് കഴിയും. ബിസിനസിൽ പുതിയ പങ്കാളിത്തത്തിന് അനുയോജ്യമായ സമയമാണിത്. നിങ്ങളുടെ പ്രിയപ്പെട്ടവരുമായി ഒരു കൂടിച്ചേരലിന് സാധ്യതയുണ്ട്. കുടുംബത്തില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമായ പിന്തുണ ലഭിക്കും. അത് നിങ്ങള്‍ക്ക് കൂടുതല്‍ ശക്തി പകരും.
മേടം: ഇന്ന് നിങ്ങള്‍ക്ക് സന്തോഷകരമായ ദിനമായിരിക്കും. വിവാഹത്തിന് ഏറ്റവും അനുയോജ്യമായ സമയമാണിത്. ഇന്ന് നിങ്ങളുടെ ജീവിത പങ്കാളിയുമായി ഊഷ്മളമായ ചില നിമിഷങ്ങള്‍ നിങ്ങൾ പങ്കിടുക. നിങ്ങൾക്കിന്ന് സാമ്പത്തിക വിജയമുണ്ടാകും. രസകരമായ യാത്രകള്‍ക്ക് സാധ്യത. നിങ്ങളുടെ വൈകാരികമായ പെരുമാറ്റം നിങ്ങളുടെ ജീവിതപങ്കാളിയുടെ കോപത്തിന് കാരണമായേക്കാം. ജോലിയില്‍ നിങ്ങൾക്കിന്ന് പ്രശംസയും അഭിനന്ദനങ്ങളും ലഭിക്കും. വാദപ്രതിവാദങ്ങളിൽ നിന്നും സംഘര്‍ഷങ്ങളില്‍ നിന്നും കഴിയുന്നത്ര അകന്ന് നില്ക്കുക. യാത്രക്ക് ഒരു നല്ലസമയമാണ്. വാഹനങ്ങള്‍ വാങ്ങാന്‍ നല്ല ദിവസമായിരിക്കും.
ഇടവം: ശാരീരികമായും മാനസികമായും സൗഖ്യം അനുഭവപ്പെടുന്ന ദിവസമാണിന്ന്. സാമ്പത്തികവും ഭൗതികവുമായ വിജയങ്ങളും ഉല്ലാസകരമായ വേളകളും നിങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു. നിങ്ങള്‍ അസൂത്രണം ചെയ്യുന്ന പദ്ധതികള്‍ യാഥാര്‍ഥ്യമാകുകയും ഏറ്റെടുത്ത ജോലി അനായാസം പൂര്ത്തിയാക്കുകുകയും ചെയ്യും. തന്മൂലം അതിന്റെ സന്തോഷം മറ്റുള്ളവരുമായി പങ്കുവയ്ക്കാന്‍ നിങ്ങള്‍ താത്പര്യപ്പെടും. ഇന്ന് നിങ്ങളുടെ കണക്ക് കൂട്ടലുകള്‍ ഫലവത്തായി തീരും. നിങ്ങളുടെ മാതൃഭവനത്തില്‍ നിന്ന് നല്ല വാര്‍ത്തകള്‍ പ്രതീക്ഷിക്കാം. വിലകൂടിയ ഒരു രത്നമോ അതുപോലുള്ള മറ്റ് പൈതൃകസ്വത്തുക്കളോ നിങ്ങൾക്കിന്ന് ലഭ്യമായേക്കാം. രോഗികൾക്ക് ഇന്ന് ആരോഗ്യത്തില്‍ പെട്ടെന്ന് പുരോഗതിയുണ്ടാകും.
മിഥുനം: നിങ്ങള്‍ക്ക് അത്ര ഗുണകരമായ ദിവസമായിരിക്കില്ല. കുടുംബത്തിന്റെ ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ട്. നിങ്ങളുടെ ആരോഗ്യവും സൂക്ഷ്മമായി പരിപാലിക്കേണ്ടതുണ്ട്. കാരണം നിങ്ങള്‍ക്ക് ഉദരസംബന്ധമായ രോഗങ്ങള്‍ക്ക് സാധ്യതയുണ്ട്. കഴിയുമെങ്കില്‍ ഇന്ന് വിശ്രമിക്കുക. യാത്രകള്‍ മാറ്റിവയ്ക്കുകയും അമിത ചെലവ് നിയന്ത്രിക്കുകയും പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് ഒഴിവാക്കുകയും ചെയ്യുക. പുതിയ ഉദ്യമങ്ങള്‍ക്ക് ഇന്ന് അനുകൂലമല്ല. പ്രശ്നമായേക്കാവുന്ന തര്‍ക്കങ്ങളില്‍ നിന്നും ചര്‍ച്ചകളില്‍ നിന്നും അകന്ന് നില്ക്കുക.
കര്‍ക്കടകം: ഇന്ന് നിങ്ങള്‍ക്ക് മികച്ച ദിവസമായിരിക്കില്ല. എന്തോ ഒരു കാര്യം നിങ്ങളെ അസ്വസ്ഥനാക്കുന്നുണ്ട്. ഒരു പക്ഷേ നിങ്ങള്‍ക്ക് ഇപ്പോഴത്തെ ജോലിയിലുള്ള അസംതൃപ്തി ആകാം അത്. അതുകൊണ്ട് ശാന്തത പാലിക്കുകയും ജീവിതത്തിലെ നല്ല കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്യുക. അസുഖങ്ങള്‍ക്ക് സാധ്യതയുള്ളതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ ആരോഗ്യത്തില്‍ ശ്രദ്ധിക്കുക.