ആറു പതിറ്റാണ്ടിലേറെ പത്രപ്രവര്‍ത്തനരംഗത്തും സഭാ നവീകരണ പ്രവര്‍ത്തനങ്ങളിലും സജീവമായി പ്രവര്‍ത്തിക്കുകയും സാമൂഹ്യ, രാഷ്ട്രീയ, ആദ്ധ്യാത്മിക രംഗങ്ങളിലെ അധാര്‍മ്മികതയും ചൂഷണങ്ങള്‍ക്കുമെതിരെ നിരന്തരം തൂലിക ചലിപ്പിക്കുകയും ചെയ്ത ഡോ. ജെയിംസ് കോട്ടൂരിന്റെ നിര്യാണത്തില്‍ ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ബാല്യകാലം മുതല്‍ ക്‌നാനായ സമൂഹവുമായി അടുത്തിടപഴകിയിട്ടുള്ള അദ്ദേഹം കാനായുടെ അഭ്യുദയകാംക്ഷികളില്‍ ഒരാളായിരുന്നു. സംഘടനയുടെ സമ്മേളനങ്ങളില്‍ ഉത്ഘാടകനായും മുഖ്യ പ്രഭാഷകനായും അദ്ദേഹം പങ്കെടുത്തിട്ടുമുണ്ട്.
ശ്രേഷ്ഠമായ ക്രൈസ്തവ വീക്ഷണങ്ങളും, ഉദാത്തമായ മാനുഷീക മൂല്യങ്ങളും പുരോഗമന സാമൂഹ്യ ആശയങ്ങളേയും താലോലിക്കുന്ന കാനായുടെ പ്രവര്‍ത്തനങ്ങളെ പിന്തുണച്ചതിനൊപ്പം, പ്രസ്തുത ആശയങ്ങള്‍ പ്രചരിപ്പിക്കുവാന്‍ ഡോ. ജെയിംസ് കോട്ടൂര്‍ പ്രകടിപ്പിച്ച താത്പര്യവും, സ്വീകരിച്ച നടപടികളും, പ്രത്യേക പ്രശംസയും പരാമര്‍ശവും അര്‍ഹിക്കുന്നതാണ്. ഇന്ത്യന്‍ കറന്റ്സ്, ചര്‍ച്ച് സിറ്റിസണ്‍സ് വോയ്‌സ്, ആത്മായ ശബ്ദം എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ കത്തോലിക്കാ സഭയില്‍ വളര്‍ന്നുവരുന്ന വംശയ പ്രവണതകള്‍ക്കെതിരെ അദ്ദേഹം പ്രസിദ്ധീകരിച്ച ചിന്തനീയമായ ലേഖനങ്ങള്‍ ക്‌നാനായ സമുദായത്തിലെ ഒരു വിഭാഗത്തിന്റെ ആശങ്കകളും ആകുലതകളും കേരളത്തിനു വെളിയിലുള്ള ആത്മീയ, അല്‍മായ കത്തോലിക്കാ സഭാ നേതൃത്വങ്ങളുടെ ശ്രദ്ധയില്‍ എത്തുവാന്‍ ഉപകരിച്ചിട്ടുണ്ട്. ലളിതമായ ജീവിതം, സൗമ്യമായ പെരുമാറ്റം, ഉത്കൃഷ്ടമായ ആശയങ്ങള്‍, എഴുത്തിനും വായനയ്ക്കുമായി ഉഴിഞ്ഞുവെച്ച ജീവിതം ഇവയെല്ലാം ഡോ. ജെയിംസ് കോട്ടൂരിന്റെ സ്വഭാവ വൈശിഷ്ടങ്ങളായിരുന്നു. വലിയൊരു സുഹൃത്ത് വലയത്തിന്റെ ഉടമ കൂടി ആയിരുന്നു അദ്ദേഹം.
ഡോ. ജെയിംസ് കോട്ടൂരിന്റെ വേര്‍പാടില്‍ ദുഃഖിതരായ കുടുംബാംഗങ്ങളോടും സുഹൃത്തുക്കളോടുമുള്ള ക്‌നാനായ അസ്സോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിയ്ക്കയുടെ അനുശോചനം രേഖപ്പെടുത്തുന്നു.