ചിങ്ങം : ഇന്ന് അനുകൂല ദിവസം. കുടുംബത്തിലെ തര്‍ക്കങ്ങള്‍ കാരണം അസന്തുഷ്ടി ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയുന്നില്ല. മാനസികവും സാശാരീരികവുമായ ആരോഗ്യം നല്ലനിലയിലായിരിക്കും. ആശയക്കുഴപ്പങ്ങളും പ്രതികൂലചിന്തകളും ഇന്ന് നിങ്ങളെ ഗ്രസിക്കും. നിങ്ങളുടെ അമ്മയ്ക്ക് രോഗം പിടിപെടാം. മാനസിക സംഘർഷം കാരണം ഉറക്കമില്ലായ്മ അനുഭവപ്പെടാം. ജല സ്രോതസുകളെ സൂക്ഷിക്കുക. ഭക്ഷണം സമയത്തിന് കിട്ടിയെന്ന് വരില്ല. തൊഴില്പ്രശ്നങ്ങള് നിങ്ങളെ അലട്ടും. വസ്തു സംബന്ധമായ കാര്യങ്ങളില്‍ ജാഗ്രത പുലര്‍ത്തുക.
കന്നി : ആരോഗ്യമുള്ള ശരീരത്തിലേ, ആരോഗ്യമുള്ള മനസുണ്ടാകൂ. ഇന്ന് നിങ്ങളുടെ മനസും ശരീരവും ആരോഗ്യപൂര്‍ണമായിരിക്കും. തന്മൂലം ദിവസം മുഴുവന്‍ നിങ്ങള്‍ സന്തോഷവാനായിരിക്കും. ജോലി നന്നായി ചെയ്യുകയും പ്രിയപ്പെട്ടവരോടൊപ്പം ആഹ്ലാദകരമായി സമയം ചെലവിടുകയും ചെയ്യും. അവര്‍ നിങ്ങള്‍ക്ക് എല്ലാ പിന്തുണയും നല്‍കും. ആത്മീയതയില്‍ നിങ്ങള്‍ക്കുള്ള അറിവ് ഇന്ന് അംഗീകരിക്കപ്പെടും.
തുലാം : മനസ് നിരന്തരം പ്രക്ഷുബ്ധമായിരിക്കുന്നതിനാല്‍ ഒരുകാര്യത്തിലും വ്യക്തമായ തീരുമാനമെടുക്കാന്‍ നിങ്ങള്‍ക്ക് കഴിയാതെ വരും. പ്രധാനപ്പെട്ട ജോലികള്‍ നിര്‍വഹിക്കാന്‍ പറ്റിയ ദിവസമല്ല ഇന്ന്. നിങ്ങളുടെ കടുംപിടുത്തം നിങ്ങള്‍ക്കെന്നപോലെ മറ്റുള്ളവര്‍ക്കും അസൗകര്യമുണ്ടാക്കും. അല്പമെങ്കിലും കാര്യങ്ങള്‍ മനസിലാക്കി പ്രവര്‍ത്തിച്ചാല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാം. ഏതായാലും ഇന്നത്തെ ദിവസം സാമ്പത്തികമായി മെച്ചമായിരിക്കും. ആരോഗ്യത്തില്‍ ശദ്ധിക്കണം.
വൃശ്ചികം : ഇന്ന് ഒരു സാധാരണ ദിവസമായിരിക്കും. മനസും ശരീരവും നല്ല നിലയിലായിരിക്കും. കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായി സമയം ചെലവിടും. സുഹൃത്തുക്കളില്‍നിന്നും കുടുംബാംഗങ്ങളില്‍നിന്നും സമ്മാനങ്ങള്‍ ലഭിക്കുന്നത് കൂടുതല്‍ സന്തോഷം പകരും. പ്രിയപ്പെട്ടവരുമായുള്ള സമാഗമം ഫലവത്താകും. ചില നല്ല വാര്‍ത്തകള്‍ വന്നെത്തും. യാത്രകള്‍ ആഹ്ലാദകരമാകും. ലൈംഗികജീവിതം വിസ്മയകരമായ അനുഭൂതി നല്‍കും.
ധനു : നിങ്ങളുടെ സംഭാഷണവും കോപവും നിയന്ത്രിക്കാനുള്ള കഴിവില്ലായ്മ നിങ്ങളെ ഇന്ന് വളരെയധികം കുഴപ്പത്തിലാക്കും. കൂടുതൽ ശ്രദ്ധിക്കൂ. അല്ലെങ്കിൽ നിങ്ങളുടെ ദിവസം മുഴുവൻ വാദങ്ങളിലും വിശദീകരണങ്ങളിലും ചെലവഴിക്കേണ്ടി വരാം. അത് നിങ്ങൾക്ക് മാനസികമായി നല്ലതായിരിക്കില്ല.
മകരം : ഇന്ന് വളരെയധികം അനുകൂലമായ ദിവസമായിരിക്കും. നിങ്ങളുടെ പ്രിയപ്പെട്ട എല്ലാ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും നിങ്ങൾക്ക് കാണാനാകും. വിവാഹം കഴിച്ച് കുടുംബ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കിൽ, ഇന്നത്തെപ്പോലെ നല്ല ദിവസങ്ങൾ ഉണ്ടാകണമെന്നില്ല. ഒരു സുഹൃത്തിൽ നിന്ന് ഒരു പ്രതീക്ഷിക്കാത്ത സമ്മാനം ലഭിക്കും.
കുംഭം : നിങ്ങളുടെ മനസും ശരീരവും ഇന്ന് സമാധാനമായിരിക്കും. എല്ലാം ഉചിതമായ സ്ഥലങ്ങളില്‍ വീഴുന്നതായി തോന്നാം. തൊഴിൽപരമായി മികച്ചരീതിയിൽ പ്രവർത്തിക്കുകയും നിങ്ങളുടെ ജോലിയെ നന്നായി അഭിനന്ദിക്കുകയും ചെയ്യും. ഇത് നിങ്ങളിൽ കൂടുതൽ ഉത്സാഹം ഉളവാക്കാൻ സാധ്യതയുണ്ട്. ഒപ്പം നിങ്ങളുടെ സഹപ്രവർത്തകരുടെ ഒരു ചെറിയ പിന്തുണയോടെ നിങ്ങള്‍ ഒരു ശക്തിയായി കണക്കാക്കപ്പെടും.
മീനം : നിങ്ങളേക്കാൾ കൂടുതൽ ശക്തി പ്രയോഗിക്കുന്ന ആരുമായും ഇന്ന് ആശയക്കുഴപ്പം ഉണ്ടാക്കരുത്. മടിയും മാനസിക വൈകല്യവും അനുഭവപ്പെടും. നിങ്ങളുടെ മനസ് ഇന്ന് നിഷേധാത്മകമായ, അനാവശ്യ ചിന്തകൾകൊണ്ടു നിറഞ്ഞതായിരിക്കും. ഇന്ന് എതിരാളികളുമായും ശത്രുക്കളുമായും വാക്കേറ്റമുണ്ടാകാനുള്ള സാധ്യതയുണ്ട്. അത്തരം അനിഷ്ട സാഹചര്യങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.
മേടം : ഇന്ന് ഭൗതികമെന്നതിനേക്കാള്‍ ആത്മീയ ആവശ്യങ്ങളാകും നിങ്ങളെ നേരിടുക. ദിവസം മുഴുവൻ നിങ്ങള്‍ ആത്മീയകാര്യങ്ങളില്‍ വ്യാപൃതനായിരിക്കും. ആത്മീയമായ ഒരു വലിയ വളര്‍ച്ച നിങ്ങള്‍ക്ക് അനുഭവപ്പെടും. പക്ഷെ, സംസാരത്തിൽ അതീവ ശ്രദ്ധ പുലർത്തണം. തെറ്റായ ഒരു വാക്കോ ശരിയല്ലാത്ത സംസാരരീതിയോ നിങ്ങളുടെ ജീവിതത്തില്‍ കൊടുങ്കാറ്റുയര്‍ത്തിയേക്കാം. പുതുതായി എന്തെങ്കിലും ആരംഭിക്കുന്നത് ഇന്ന് ഒഴിവാക്കുക. പ്രതീക്ഷിക്കാത്ത ഇടത്ത് നിന്നും ധനാഗമമുണ്ടാകും.
ഇടവം : നിങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുന്ന ആരോടെങ്കിലും ഏറ്റുമുട്ടാനുള്ള സാധ്യതയുണ്ട്. നിങ്ങളുടെ നല്ല സ്വഭാവത്തിനെതിരായി പകരം വീട്ടാനൊന്നും നില്‍ക്കരുത്. ശാന്തനായും ഒന്നിലും കുലുങ്ങാത്തവനായും ഇരിക്കുക. നിങ്ങളുടെ സ്വഭാവത്തിന് അനുയോജ്യമായ രീതിയില്‍ പ്രതികരിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങളുടെ സ്വത്വത്തെ നശിപ്പിക്കാന്‍ ആരെയും അനുവദിക്കാതിരിക്കുക. നിങ്ങളുടെ നന്മയും അന്തസും അവസാനം വരെ നിലനില്ക്കും.
മിഥുനം : വീട്ടില്‍ ഒരു കുടുംബയോഗം സംഘടിപ്പിക്കുന്നതിന് നിങ്ങള്‍ വല്ലാതെ ആഗ്രഹിക്കും. ഇന്നത്തെ ദിവസം അതിനു പറ്റിയതാണ്. നിങ്ങളുടെ അടുത്ത സുഹൃത്തുക്കളെയും ബിസിനസ് പങ്കാളികളെയും നിങ്ങളുടെ സ്ഥലത്തേക്ക് ക്ഷണിക്കും. ജീവിതപങ്കാളി നിങ്ങളുടെ ഉറ്റവരുടെ സാമീപ്യത്തില്‍ സന്തോഷിക്കും.
കര്‍ക്കടകം : ഇന്ന് നിങ്ങള്‍ വളരെയേറെ ഉത്സാഹശീലനും, നൈസര്‍ഗിക ഗുണങ്ങള്‍ പ്രകടിപ്പിക്കുന്നവനുമാകും. വേണ്ടാത്ത ചിന്തകള്‍ കളഞ്ഞ് കാര്യങ്ങള്‍ ഏറ്റെടുക്കുക. കൂടാതെ വീഴ്ചകളിലേക്ക് അധികം ശ്രദ്ധകൊടുക്കാതെ നന്നായി ജോലി ചെയ്തു തുടങ്ങുക.