ചിങ്ങം : നിങ്ങൾക്ക് ഇന്നൊരു ശരാശരി ദിവസമായിരിക്കും. ജോലിസ്ഥലത്ത് സഹപ്രവര്‍ത്തകര്‍ അനിഷ്ടം കാണിക്കുകയും നിസഹകരിക്കുകയും ചെയ്തേക്കാം. കാര്യങ്ങള്‍ ചെയ്യുന്നതില്‍ പ്രശ്നങ്ങളുണ്ടാകാം. എതിരാളികള്‍ കൂടുതല്‍ പ്രതിബന്ധങ്ങളുണ്ടക്കും. മേലധികാരികളുമായി പ്രശ്നം ഉണ്ടാക്കാതിരിക്കുക. ആരോഗ്യം തൃപ്തികരമാവില്ല. നിങ്ങളുടെ ജോലി അഭിനന്ദിക്കപ്പെടാതെ പോയേക്കാം. എന്നാൽ നിരാശക്ക് കീഴടങ്ങരുത്. നാളെ ഒരു പുതിയ ദിവസമാണ്.
കന്നി : ഇന്ന് കുട്ടികള്‍ക്ക് മനോവിഷമം ഉണ്ടാകാൻ സാധ്യതയുണ്ട്. എന്ത് ഭക്ഷണം കഴിക്കുന്നു എന്നതില്‍ ശ്രദ്ധിക്കുക. ആമാശയസംബന്ധമായ അസുഖത്തിന് ഏറെ സാധ്യതയുണ്ട്. ഇന്ന് വിചാരിച്ചത് പോലെ കാര്യങ്ങള്‍ നീങ്ങില്ല. അപ്രതീക്ഷിത ചെലവുകളുണ്ടാകും. ഊഹക്കച്ചവടത്തിനും മുതല്‍മുടക്കിനും ഇന്ന് അനുയോജ്യ ദിവസമല്ല. പ്രിയപ്പെട്ടവരോടൊപ്പം സന്തോഷപൂര്‍വം സമയം ചെലവിടും.
തുലാം : മാനസിക സംഘര്‍ഷത്തിന്റെയും അതിവൈകാരികതയുടെയും ദിവസമാണ് ഇന്ന്. പ്രതികൂലചിന്തകള്‍ നിങ്ങളെ നിരാശനാക്കാം. അമ്മയും പങ്കാളിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഉത്കണ്ഠയുളവാക്കും. യാത്രയ്ക്ക് ശുഭകരമായ ദിവസമല്ല ഇന്ന്. കുളങ്ങള്‍, കിണറുകള്‍, നദികള്‍ എന്നിവയില്‍നിന്ന് അകന്ന് നില്ക്കുക. ഉറക്കമില്ലായ്മ കൊണ്ട് ക്ഷീണവും മടുപ്പും തോന്നാം. കുടുംബ വസ്തു തര്‍ക്കങ്ങളില്‍നിന്ന് അകന്നുനില്ക്കുക.
വൃശ്ചികം : ദിവസം മുഴുവന്‍ ഉത്സാഹവും ഉന്മേഷവും തോന്നും. പുതിയ പദ്ധതികളും ദൗത്യങ്ങളും വന്നുചേരും. സഹപ്രവര്‍ത്തകര്‍ സഹായവും സഹകരണവും കാണിക്കും. അടുത്ത സുഹൃത്തിനെയോ ബന്ധുവിനെയോ കണ്ടുമുട്ടാന്‍ അവസരമുണ്ടാകും. ഇന്ന് ഏറ്റെടുക്കുന്ന ദൗത്യം വിജയിക്കും. സാമ്പത്തിക നേട്ടത്തിനും യോഗം കാണുന്നു. സഹോദരങ്ങള്‍ വഴി നേട്ടമുണ്ടാകും. പരീക്ഷകളിലും മത്സരങ്ങളിലും വിജയം ഉറപ്പ്. ഒരു ചെറിയ യാത്രയ്ക്കും സാധ്യത.
ധനു : നക്ഷത്രങ്ങളുടെ മിതമായ സ്വാധീനമുള്ള ദിവസമാണിന്ന്. ആശയക്കുഴപ്പങ്ങളും വിരുദ്ധ നിലപാടുകളും നിങ്ങളുടെ ആരോഗ്യത്തിനെന്നപോലെ തൊഴില്‍വിജയത്തിനും ആപത്ക്കരമായിരിക്കും. സമ്മിശ്ര വികാരങ്ങള്‍ മനസിന്റെ വ്യക്തതയേയും പൊതുവായ സ്വാസ്ഥ്യത്തെയും പ്രതികൂലമായി ബാധിച്ചേക്കാം. ആലോചിച്ച് സാവകാശം ഉറച്ച നിലപാട് എടുക്കുക. അല്ലെങ്കില്‍ അനിശ്ചിതത്വവും വര്‍ധിച്ച ജോലിഭാരവും ചെലവുകളും നിങ്ങളെ ധര്മ്മസങ്കടത്തിലാഴ്ത്തും. നിങ്ങളുടെ ഉത്കണ്ഠാകുലമായ മാനസികാവസ്ഥ കാരണം വീട്ടിലും അസ്വാരസ്യങ്ങള്‍ ഉണ്ടായേക്കാം. പിരിമുറുക്കം ഒഴിവാക്കി ശാന്തത കൈക്കൊള്ളുക.
മകരം : വീഴ്ച പറ്റാനോ ചെറിയ അപകടങ്ങള്‍ക്കോ ഇന്ന് സാധ്യത. ഇതൊഴിച്ചാല്‍ ഈ ദിനം സന്തോഷാനുഭവങ്ങള്‍ നിറഞ്ഞതാണ്. ജോലിയില്‍ നിങ്ങള്‍ക്ക് അഭിനന്ദനം ലഭിക്കുകയും ഇത് അപ്രതീക്ഷിതമായ ജോലിക്കയറ്റത്തിലേക്ക് നയിക്കുകയും ചെയ്യാന്‍ സാധ്യത. ഏറ്റവും ചുരുങ്ങിയത് നിങ്ങളുടെ മാന്യതയും തൊഴില്‍പരമായ നിലപാടും പ്രകടമാം വിധം ഉയരും. പ്രിയപ്പെട്ടവരുമായും സുഹൃത്തുക്കളുമായും ഉള്ള കൂടിക്കാഴ്ച സന്തുഷ്ടി പകരും. ദാമ്പത്യപരവും മാനസികവുമായ സന്തുഷ്ടി പ്രതീക്ഷിക്കാം.
കുംഭം : ഇന്ന് ജാമ്യം നില്‍ക്കുകയോ സാമ്പത്തിക ഇടപാടുകളില്‍ ഏര്‍പ്പെടുകയോ ചെയ്യരുത്. അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. ഇന്ന് നിങ്ങൾക്ക് ആരോഗ്യ പ്രശ്നങ്ങളുണ്ടാകാം. എന്തിലെങ്കിലും പണം മുടക്കുന്നതുന് മുൻപ് രണ്ടുവട്ടം ആലോചിക്കുക. കുടുംബാംഗങ്ങളും ബന്ധുക്കളും നിങ്ങളോട് യോജിക്കണമെന്നില്ല. നിങ്ങളെ ബാധിക്കാത്ത പ്രശ്നങ്ങളില്‍ ഇടപെടരുത്. തെറ്റായ ചിന്തകള്‍ക്കും പ്രേരണകള്‍ക്കും വഴിപ്പെടരുത്.
മീനം : സൗഹൃദങ്ങള്‍ നിങ്ങള്‍ക്കിന്ന് ഗുണകരമാകും. സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും സത്കരിക്കാന്‍ വേണ്ടി പണം ചെലവഴിക്കും. സമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ പ്രത്യേക താല്പര്യം കാണിക്കും. മുതിര്‍ന്നവരും മേലധികാരികളും ആയി ഒത്തുചേരാന്‍ എല്ലാ സാധ്യതകളും ഉണ്ട്. ഇന്ന് നിങ്ങള്‍ ഏര്‍പ്പെട്ടേക്കാവുന്ന കരാറുകള്‍ ഭാവിയില്‍ വളരെ പ്രയോജനപ്രദമാകും. കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും സന്തോഷ വാര്‍ത്ത വന്നെത്തും. അപ്രതീക്ഷിത സമ്പത്ത് വന്നുചേരും. ഒരു ഉല്ലാസ യാത്രയ്ക്ക് സാധ്യത കാണുന്നു.
മേടം : ഇന്ന് നിങ്ങൾ സമ്മർദത്തിലാണെങ്കിൽ അത് ഒരു നല്ല കാര്യമാണ്, കാരണം, അത് നിങ്ങളുടെ കഴിവുകളെ പൂർണമായും പൂർത്തീകരിക്കും. നിങ്ങളുടെ എല്ലാ സഹപ്രവർത്തകരെയും നിങ്ങൾ പരിശീലിപ്പിക്കും. എന്നിരുന്നാലും, നിങ്ങളുടെ പ്രതീക്ഷകളുമായി നിങ്ങൾക്ക് കിട്ടുന്ന ഫലങ്ങൾ പൊരുത്തപ്പെടണമെന്നില്ല. ഒറ്റ രാത്രിയിൽ തന്നെ എല്ലാം സംഭവിക്കുകയില്ലല്ലോ. അതുകൊണ്ട് നിങ്ങൾ ക്ഷമിച്ചിരിക്കണമെന്ന് ഉപദേശിക്കപ്പെടുന്നു.
ഇടവം : ഒരു പുതിയ ദൗത്യം ഏറ്റെടുക്കുകയോ അല്ലെങ്കില്‍ പുതിയ പരിശ്രമങ്ങള്‍ക്ക് തുടക്കം കുറിക്കുകയോ ചെയ്യാന്‍ സാധ്യതയുള്ള ദിവസമാണിന്ന്. ഒരു ക്ഷേത്രസന്ദര്‍ശനം നിങ്ങളുടെ മനോനില മെച്ചപ്പടുത്തുകയും ഹൃദയം ഭക്തിസാന്ദ്രമാക്കുകയും ചെയ്യും. ഒരു ദീര്‍ഘയാത്രയ്ക്ക് ശക്തമായ സാധ്യതയുണ്ട്. അകലെയുള്ള സുഹൃത്തുക്കളില്‍നിന്ന് വാര്‍ത്തകള്‍ വന്നുചേരും. ഒരു വിദേശയാത്രക്കുള്ള അവസരമുണ്ടാകാനും സാധ്യത. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.
മിഥുനം : എല്ലാ ദിവസങ്ങളും മനോഹരവും അനായാസവുമായിരിക്കയില്ല. ഇന്നത്തെ ദിവസം നിങ്ങള്‍ക്ക് അനുകൂലമായിരിക്കുകയില്ല. ഇന്ന് അൽപം പോലും ജാഗ്രത നിങ്ങള്‍ കൈവിടാന്‍ പാടില്ല. ഇന്ന് നിങ്ങളുടെ ഇന്ദ്രിയങ്ങളെയും ആഗ്രഹങ്ങളെയും കര്‍ശനമായി നിയന്ത്രിച്ചില്ലെങ്കില്‍, നിങ്ങള്‍ കയ്യോടെ പിടികൂടപ്പെടും. പുതിയതായി എന്തെങ്കിലും തുടങ്ങുന്നത് ഒഴിവാക്കുക. യാത്രയില്‍ നിന്നും അപരിചിതരില്‍ നിന്നും വിട്ട് നില്ക്കുക. ചികിത്സ നടപടിക്രമങ്ങള്‍ നീട്ടി വയ്ക്കുക. തര്‍ക്കങ്ങള്‍ക്കും, കലഹങ്ങള്‍ക്കും പോകാതിരിക്കുക. സാമ്പത്തികപ്രതിസന്ധി നിങ്ങളെ ഇന്ന് വിഷമിപ്പിച്ചേക്കാം. നിങ്ങളുടെ കോപം നിയന്ത്രിക്കുക. പിന്നീട് ഖേദിക്കേണ്ടിവരുന്ന വാക്കുകള്‍ ഇന്ന് നിങ്ങള്‍ ഉപയോഗിക്കാതിരിക്കുക. നിങ്ങളുടെ ഇന്നത്തെ ദിവസം ശാന്തമാക്കാന്‍ ധ്യാനിക്കുകയോ സംഗീതം ആസ്വദിക്കുകയോ ചെയ്യുക.
കര്‍ക്കടകം : കളിയും ചിരിയും തമാശകളും നിറഞ്ഞ ദിവസമായിരിക്കും ഇന്ന്. വിദേശികളെ കണ്ടുമുട്ടാന്‍ ഇടയുണ്ട്. ഉല്ലാസത്തിനും വിനോദത്തിനും പുതുവസ്ത്രങ്ങള്‍ വാങ്ങാനുമായി പണം ചെലവഴിക്കും. പ്രേമബന്ധം സന്തോഷകരമായ ഒരു വഴിത്തിരിവിലെത്തും. നല്ല ഭക്ഷണം, നല്ല സൗഹൃദം, ഉല്ലാസകരമായ കാര്‍ യാത്ര എന്നിവയും ദാമ്പത്യ സുഖവും ഇന്നത്തെ ദിവസത്തെ ആസ്വാദ്യമാക്കും. നിങ്ങളുടെ മാന്യതയും പ്രശസ്തിയും നിങ്ങളെ പുതിയ ഉയരങ്ങളിൽ എത്തിക്കും. നല്ല ലാഭം, തൃപ്തികരമായ ആരോഗ്യം എന്നിവയും ഇന്നുണ്ടാകും.