ലോക്സഭാ തെരഞ്ഞെടുപ്പ്: കേരളത്തില്‍ നിന്ന് മത്സരിക്കുന്ന പ്രമുഖ സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത

തിരുവനന്തപുരം: ഇത്തവണ ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്ന് മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വിശദീകരിച്ചു.

തിരുവനന്തപുരം

  • ഡോ. ശശി തരൂര്‍ (യുഡിഎഫ്)- അമേരിക്കയിലെ ടഫ്‌ട്‌സ് സര്‍വ്വകലാശാലയില്‍ നിന്നും ലോ ആന്‍ഡ് ഡിപ്ലോമസിയില്‍ പിഎച്ച്ഡി, റൊമാനിയയിലെ ബുക്കാറസ്‌റ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ചരിത്രത്തില്‍ ഡോക്‌ടറേറ്റ്, ഇന്‍റര്‍നാഷണല്‍ അഫയേഴ്‌സിലും ലോ ആന്‍ഡ് ഡിപ്ലോമസിയിലും ഇതേ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് രണ്ട് ബിരുദാനന്തര ബിരുദങ്ങള്‍, ഡല്‍ഹി സെന്‍റ് സ്‌റ്റീഫന്‍സ് കോളേജില്‍ നിന്ന് ബിഎ ഹിസ്‌റ്ററിയില്‍ ഓണേഴ്‌സ് ബിരുദം, ഇന്‍റര്‍നാഷണല്‍ അഫയേഴ്‌സില്‍ അമേരിക്കയിലെ പൂജെറ്റ് സൗണ്ട് സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്‌ടര്‍ ഓഫ് ലെറ്റേഴ്‌സ്.
  • രാജീവ് ചന്ദ്രശേഖരന്‍ (എന്‍ഡിഎ)- കര്‍ണാടകയിലെ വിശ്വേശരയ്യ ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സയന്‍സില്‍ ഡോക്‌ടറേറ്റ്, മണിപ്പാല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിടെക് ബിരുദം, ചിക്കാഗോ ഇല്ലിനോയിസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കംപ്യൂട്ടര്‍ സയന്‍സില്‍ എംഎസ്എസി, ബോസ്‌റ്റണിലെ ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് കോര്‍പ്പറേറ്റ് ഫിനാഷ്യല്‍ മാനേജ്‌മെന്‍റില്‍ ബിരുദം.
  • പന്ന്യന്‍ രവീന്ദ്രന്‍ (എല്‍ഡിഎഫ്)- കക്കാട് യുപി സ്‌കൂളില്‍ നിന്ന് 1955 ല്‍ ആറാം ക്ലാസ്.

ആറ്റിങ്ങല്‍

  • വി ജോയി(എല്‍ഡിഎഫ്)- തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി ബിരുദം.
  • അടൂര്‍ പ്രകാശ്(യുഡിഎഫ്)- കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എല്‍എല്‍ബി.
  • വി മുരളീധരന്‍ (എന്‍ഡിഎ)- തലശേരി ബ്രണ്ണന്‍ കോളേജില്‍ നിന്ന് ഇംഗ്ലീഷില്‍ ബിരുദം.

കൊല്ലം

  • എന്‍ കെ പ്രേമചന്ദ്രന്‍(യുഡിഎഫ്)- കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎസ്‌സി, തിരുവനന്തപുരം ഗവണ്‍മെന്‍റ്‌ ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി.
  • എം മുകേഷ് (എല്‍ഡിഎഫ്)- ബിഎസ്‌സി ബിരുദം.
  • കൃഷ്‌ണകുമാര്‍ (എന്‍ഡിഎ)- കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ എക്കണോമിക്‌സ് ബിരുദം, ബിഎസ്‌സി ബോട്ടണിയില്‍ കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം

പത്തനംതിട്ട

  • ആന്‍റോ ആന്‍റണി(യുഡിഎഫ്)- കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ ബിരുദം.
  • ഡോ. തോമസ് ഐസക്ക്(എല്‍ഡിഎഫ്)- കേരള സര്‍വ്വകലാശാലയില്‍ നിന്ന് എക്കണോമിക്‌സില്‍ ബിരുദാന്തര ബിരുദവും ഡല്‍ഹി ജെഎന്‍യുവില്‍ നിന്ന് പിഎച്ച്ഡിയും.
  • അനില്‍ ആന്‍റണി (എന്‍ഡിഎ)- കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിടെക് ബിരുദവും അമേരിക്കയിലെ സ്‌റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ നിന്ന് മാനേജ്‌മെന്‍റ് സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്ങില്‍ എംഎസ്‌സിയും.

മാവേലിക്കര

  • കൊടിക്കുന്നില്‍ സുരേഷ്(യുഡിഎഫ്)- തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്ന് പ്രീഡിഗ്രി, ഗവണ്‍മെന്‍റ് ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി
  • സിഎ അരുണ്‍ കുമാര്‍(എല്‍ഡിഎഫ്)- കോയമ്പത്തൂര്‍ ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്‌ഡബ്‌ള്യൂ ബിരുദാനന്ത ബിരുദം.
  • ബൈജു കലാശാല(എന്‍ഡിഎ)- എസ്എസ്എല്‍സി

ആലപ്പുഴ

  • എഎം ആരിഫ് (എല്‍ഡിഎഫ്)- കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിഎസ്‌സി ബിരുദം, തിരുവനന്തപുരം ലോ അക്കാദമി ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി.
  • കെസി വേണുഗോപാല്‍ (യുഡിഎഫ്)- കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് എംഎസ്‌സി.
  • ശോഭ സുരേന്ദ്രന്‍ (എന്‍ഡിഎ)- ദക്ഷിണ ഭാരത ഹിന്ദി പ്രചാര സഭയില്‍ നിന്ന് ഹിന്ദി ബിരുദം.

കോട്ടയം

  • തോമസ് ചാഴികാടന്‍ (എല്‍ഡിഎഫ്)- കുറവിലങ്ങാട് ദേവമാതാ കോളേജില്‍ നിന്ന് ബികോം ബിരുദവും ചാര്‍ട്ടേഡ് അക്കൗണ്ടന്‍സിയില്‍ ബിരുദവും.
  • ഫ്രാന്‍സിസ് ജോര്‍ജ്(യുഡിഎഫ്)- ബാംഗ്ലൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ, കേരള സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍ബി.
  • തുഷാര്‍ വെള്ളാപ്പള്ളി- എസ്എസ്എല്‍സി

ഇടുക്കി

  • ഡീന്‍ കുര്യാക്കോസ്(യുഡിഎഫ്)- എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിഎസ്‌സി ഫിസ്‌കിസ്, പൊളിറ്റിക്‌സ് ആന്‍ഡ് ഹ്യൂമന്‍ റൈറ്റ്‌സില്‍ എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ, കേരള സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍ബി.
  • ജോയ്‌സ് ജോര്‍ജ്(എല്‍ഡിഎഫ്)- ഗണിത ശാസ്‌ത്രത്തില്‍ എംജി സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം, കേരള സര്‍വ്വകലാശാലയില്‍ നിന്ന് എംഎസ്‌ഡബ്‌ള്യൂ, തിരുവനന്തപുരം ഗവണ്‍മെവന്‍റ് ലോ കോളേജില്‍ നിന്ന് എല്‍എല്‍ബി.
  • സംഗീതാ വിശ്വനാഥന്‍ (എന്‍ഡിഎ)- എംജി സര്‍വ്വകലാശാലയില്‍ നിന്ന് നിയമത്തില്‍ ബിരുദാനന്തര ബിരുദം.

എറണാകുളം ലോക്‌സഭ

  • ഹൈബി ഈഡന്‍(യുഡിഎഫ്)- എംജി യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബി കോം ബിരുദം.
  • കെ ജെ ഷൈന്‍(എല്‍ഡിഎഫ്)– മധുര കാമരാജ് സര്‍വ്വകലാശാലയില്‍ നിന്ന് എംഎ പൊളിറ്റിക്കല്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം, ടിടിസി.
  • ഡോ. കെഎസ് രാധാകൃഷ്‌ണന്‍(എന്‍ഡിഎ)- കേരള യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎസ്‌സി ഫിലോസഫി, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഫിലോസഫിയില്‍ ഡോക്‌ടറേറ്റ്.

ചാലക്കുടി

  • ബെന്നി ബഹനാന്‍(യുഡിഎഫ്)- കേരള സര്‍വ്വകലാശലയില്‍ നിന്ന് ബി കോം ബിരുദം
  • സി രവീന്ദ്രനാഥ്(എല്‍ഡിഎഫ്)- കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് എംഎസ്‌സി രസതന്ത്രം.
  • ഉണ്ണികൃഷ്‌ണന്‍(എന്‍ഡിഎ)- എസ്എസ്എല്‍സി

തൃശൂര്‍

  • കെ മുരളീധന്‍ (യുഡിഎഫ്)- കേരള സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ ബിരുദം.
  • വിഎസ് സുനില്‍കുമാര്‍ (എല്‍ഡിഎഫ്)- കേരള സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍ബി.
  • സുരേഷ് ഗോപി (എന്‍ഡിഎ)- കേരള സര്‍വ്വകലാശാലയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദാനന്തര ബിരുദം.

ആലത്തൂര്‍

  • രമ്യ ഹരിദാസ് (യുഡിഎഫ്)- ഫാഷന്‍ ഡിസൈനിങ് ഡിപ്ലോമ.
  • കെ രാധാകൃഷ്‌ണന്‍(എല്‍ഡിഎഫ്)- തൃശൂര്‍ കേരള വര്‍മ്മ കോളേജില്‍ നിന്ന് ബിഎ ഇക്കണോമിക്‌സ് ബിരുദം.
  • സരസു ടിഎന്‍ (എന്‍ഡിഎ)- കൊച്ചി സര്‍വ്വകലാശാലയില്‍ നിന്ന് മറൈന്‍ ഫിഷറീസില്‍ പിഎച്ച്ഡി.

പാലക്കാട്

  • വികെ ശ്രീകണ്‌ഠന്‍ (യുഡിഎഫ്)- മീററ്റ് ഷോബിദ് സര്‍വ്വകലാശാലയില്‍ നിന്ന് ചരിത്രത്തില്‍ ബിരുദം.
  • എ വിജയരാഘവന്‍ (എല്‍ഡിഎഫ്)- കാലിക്കറ്റ് സര്‍വ്വകലാശലായില്‍ നിന്ന് ബിഎ, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍ബി
  • സി കൃഷ്‌ണകുമാര്‍ (എന്‍ഡിഎ)- കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബി കോം ബിരുദം.

പൊന്നാനി

  • എംപി അബ്‌ദുള്‍ സമദ് സമദാനി (യുഡിഎഫ്)- അലിഗഢ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഎ, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍ബി.
  • ഹംസ(എല്‍ഡിഎഫ്)- സിഎംജെ സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ ഇക്കണോമിക്‌സ്.
  • നിവേദിത (എന്‍ഡിഎ)- മംഗലാപുരം സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ, എല്‍എല്‍ബി, ത്രിപുര ഐസിഎഫ്എഐയില്‍ നിന്ന് എംബിഎ, അണ്ണാമലൈ സര്‍വ്വകലാശാലയില്‍ നിന്ന് എല്‍എല്‍എം

മലപ്പുറം

  • പി വസീഫ് (എല്‍ഡിഎഫ്)- ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എം.കോം ബിരുദം, കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് എം എഡ് ബിരുദം.
  • ഇടി മുഹമ്മദ് ബഷീര്‍ (യുഡിഎഫ്)- എസ്എസ്എല്‍സി
  • ഡോ. എം അബ്‌ദുൾ സലാം- പിഎച്ച്ഡി

കോഴിക്കോട്

  • എംകെ രാഘവന്‍ (യുഡിഎഫ്)- മൈസൂര്‍ സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ.
  • എളമരം കരീം (എല്‍ഡിഎഫ്)- കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് പ്രീഡിഗ്രി.
  • എംടി രമേശ് (എന്‍ഡിഎ)- കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ ഹിസ്‌റ്ററി.

വയനാട്

  • രാഹുല്‍ ഗാന്ധി (യുഡിഎഫ്)- കേംബ്രിഡ്‌ജ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംഫില്‍.
  • ആനി രാജ (എല്‍ഡിഎഫ്)- കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബിഎ ബിരുദം.
  • കെ സുരേന്ദ്രന്‍ (എന്‍ഡിഎ)- കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബിഎസ്‌സി

വടകര

  • ഷാഫി പറമ്പില്‍ (യുഡിഎഫ്)- കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎ ബിരുദം.
  • കെകെ ഷൈലജ (എല്‍ഡിഎഫ്)- കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ബിഎസ്‌സി, വിശ്വേശ്വരയ്യ കോളേജില്‍ നിന്ന് ബിഎഡ്‌.
  • പ്രഫുല്‍ കൃഷ്‌ണന്‍ (എന്‍ഡിഎ)- സംസ്‌കൃത സര്‍വ്വകലാശാലയില്‍ നിന്നും സംസ്‌കൃതത്തില്‍ ബിരുദാനന്തര ബിരുദം.
Print Friendly, PDF & Email

Leave a Comment

More News