ഇസ്താംബൂൾ: തെക്കൻ തുർക്കി പ്രവിശ്യയായ അൻ്റാലിയയിൽ കേബിൾ കാർ തൂണുമായി കൂട്ടിയിടിച്ച് തകര്‍ന്ന് ഒരാൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. 174 യാത്രക്കാരെ രക്ഷപ്പെടുത്തി.
സംഭവത്തെക്കുറിച്ച് തുർക്കി പ്രോസിക്യൂട്ടർമാർ അന്വേഷണം ആരംഭിക്കുകയും കേബിൾ കാർ പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയിലെ ഉദ്യോഗസ്ഥർ ഉൾപ്പെടെ 13 പേരെ കസ്റ്റഡിയിലെടുക്കാൻ ഉത്തരവിടുകയും ചെയ്തുവെന്ന് നീതിന്യായ മന്ത്രി ടുങ്ക് യിൽമാസ് മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
വെള്ളിയാഴ്ച 24 ക്യാബിനുകൾ വായുവിൽ കുടുങ്ങിയതിന് ശേഷം 23 മണിക്കൂർ നീണ്ടുനിന്ന രക്ഷാപ്രവർത്തനങ്ങളിൽ 10 ഹെലികോപ്റ്ററുകളും 607 ലധികം രക്ഷാപ്രവർത്തകരും പങ്കെടുത്തതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ ആഭ്യന്തര മന്ത്രി അലി യെർലികായ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ വിവരങ്ങൾ അനുസരിച്ച്, കേബിൾ കാറിന് ആറ് പേർ വീതം ഇരിക്കാവുന്ന 36 ക്യാബിനുകളാണുള്ളത്.