പൊടിമറ്റം: കത്തോലിക്ക ഇടവകകളിലെ വിശ്വാസി സമൂഹത്തിന്റെ ഒരുമയും കൂട്ടായ പ്രവര്‍ത്തനങ്ങളും സഭയുടെ വളര്‍ച്ചയില്‍ കൂടുതല്‍ കരുത്തും ആത്മീയ ഉണര്‍വ്വുമേകുമെന്ന് സീറോ മലബാര്‍ സഭ മുന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി.
പൊടിമറ്റം സെന്റ് മേരിസ് പള്ളിയുടെ നിര്‍മ്മാണമാരംഭിക്കുന്ന കുരിശടിയുടെ അടിസ്ഥാനശില ആശിര്‍വ്വാദം കര്‍ദ്ദിനാള്‍ ആലഞ്ചേരി നിര്‍വഹിച്ചു.
പൊടിമറ്റം-ആനക്കല്ല് റോഡില്‍ സിഎംസി പ്രൊവിഷ്യല്‍ ഹൗസിന് സമീപമാണ് ഇടവകയുടെ പുതിയ കുരിശടി.
സെന്റ് മേരീസ് പള്ളി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വികാരി ഫാ. മാര്‍ട്ടിന്‍ വെള്ളിയാംകുളം അധ്യക്ഷത വഹിച്ചു. സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി ഷെവലിയര്‍ അഡ്വ. വിസി സെബാസ്റ്റ്യന്‍, ജോര്‍ജ്ജുകുട്ടി ആഗസ്തി എന്നിവര്‍ സംസാരിച്ചു.
അസി. വികാരി ഫാ. സില്‍വാനോസ് വടക്കേമംഗലം, കൈക്കാരന്മാരായ റെജി കിഴക്കേത്തലയ്ക്കല്‍, സാജു പടന്നമാക്കല്‍, രാജു വെട്ടിക്കല്‍, പാരീഷ് കൗണ്‍സില്‍ സെക്രട്ടറി വര്‍ഗീസ് രണ്ടുപ്ലാക്കല്‍, പാരീഷ് കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.