
ഡാലസിൽ നിന്നുള്ള പാസ്റ്റർ ബിജു ഡാനിയേൽ പ്രാര്‍ത്ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഐപിഎല്‍ കോര്‍ഡിനേറ്റര്‍ സി. വി. സാമുവേല്‍ സ്വാഗതമാശംസിച്ചു.ഈ ദിവസങ്ങളിൽ ജന്മദിനവും വിവാഹ വാർഷീകവും ആഘോഷിക്കുന്ന ഐ പി എൽ കുടുന്ബ അംഗങ്ങൾക്കു ആശംസകൾ അറിയിച്ചു.മധ്യസ്ഥ പ്രാർത്ഥനക്കു ഡോ ജോർജ് വര്ഗീസ് , വാഷിംഗ്‌ടൺ ഡിസി നേത്ര്വത്വം നൽകി തുടർന്ന് പി കെ തോമസ് കുട്ടി (ഡിട്രോയിറ്റ്) നിശ്ചയിക്കപ്പെട്ട (ലൂക്കോസ്11-1-8) പാഠഭാഗം വായിച്ചു.തുടർന്ന് ഡോ കെ മുരളിധരൻമുഖ്യ പ്രഭാഷണം നടത്തി
ന്യൂയോർക് റോച്ചേർസ്ട്രിലുള്ള ഡോ നിഥുൻ ഡാനിയേൽ- ഡോ അഞ്ജു ഡാനിയേൽ ദമ്പതികളുടെ ഏഴ് മാസം പ്രായമുള്ള അഭിഗയേലിന്റെ ആകസ്മിക വിയോഗത്തിൽ വേദനിക്കുന്ന കുടുംബാംഗങ്ങളുടെ ആശ്വാസത്തിനായി പ്രാർത്ഥിക്കണമെന്നും ഐ പി എൽ കോര്‍ഡിനേറ്റര്‍ ടി.എ. മാത്യു ( ഹൂസ്റ്റൺ),പറഞ്ഞു
ഐ പി എൽ സംഘടിപ്പിക്കുന്ന പ്രതിവാര പ്രാർത്ഥനാ യോഗങ്ങളിൽ നിരവധി പേര്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും സംബന്ധിച്ചിരുന്നുവെന്നു കോര്‍ഡിനേറ്റര്‍ പറഞ്ഞു.തുടർന്ന് നന്ദി രേഖപ്പെടുത്തി പാസ്റ്റർ സി വി ആൻഡ്രൂസിന്റെ (അറ്റ്ലാൻ്റ ചർച്ച് ഓഫ് ഗോഡ് ) സമാപന പ്രാർത്ഥനക്കും ആശീർവാദത്തിനും ശേഷം യോഗം സമാപിച്ചു.,ഷിബു ജോർജ് ടെക്‌നിക്കൽ കോർഡിനേറ്ററായിരുന്നു.
