തിരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് മമതയ്‌ക്കെതിരെ ബിജെപി പരാതി നൽകി

കൊൽക്കത്ത: പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടെ വോട്ടർമാരെ അക്രമത്തിന് പ്രേരിപ്പിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ ബിജെപി ഏപ്രിൽ 17 ബുധനാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി.

ചൊവ്വാഴ്ച ജൽപായ്ഗുരി ജില്ലയിലെ മെയ്നാഗുരിയിൽ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ ബാനർജി, ചൽസ ഏരിയയിൽ തൻ്റെ വാഹനവ്യൂഹത്തെ ലക്ഷ്യമിട്ട് ചില ബിജെപി അംഗങ്ങൾ “ചോർ ചോർ” എന്ന് വിളിച്ചുവെന്ന് അവകാശപ്പെട്ടു.

“എൻ്റെ കാർ കണ്ടിട്ട് ചോർ ചോർ പറയാൻ അവർക്ക് ധൈര്യമുണ്ടായിരുന്നു, എനിക്ക് അവസരം ലഭിച്ചിരുന്നെങ്കിൽ അവരുടെ നാവ് ഞാന്‍ പിഴുതെറിയുമായിരുന്നു. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഞാൻ ഒന്നും പറഞ്ഞില്ല” എന്ന് അവർ പറഞ്ഞതായി ബിജെപി ഇസിക്ക് നൽകിയ പരാതിയിൽ ബോധിപ്പിച്ചു.

പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്യുമ്പോൾ വോട്ടർമാരെ അക്രമത്തിലേക്ക് പ്രേരിപ്പിക്കാൻ അവർ ശ്രമിച്ചുവെന്ന് ആരോപിച്ച ബിജെപി, ഇത് രാജ്യത്തെ മാതൃകാ പെരുമാറ്റച്ചട്ടത്തിൻ്റെ (എംസിസി) കടുത്ത ലംഘനമാണെന്ന് അവകാശപ്പെട്ടു.

“മമ്‌താ ബാനര്‍ജി നടത്തിയ തുടർച്ചയായ പ്രകോപനപരമായ പ്രസ്താവനയ്‌ക്കെതിരെ ഉടൻ നടപടിയെടുക്കാൻ അഭ്യർത്ഥിക്കുന്നതായി പശ്ചിമ ബംഗാൾ ചീഫ് ഇലക്ടറൽ ഓഫീസർക്ക് (സിഇഒ) നൽകിയ പരാതിയിൽ പറയുന്നു.

ചൽസയിൽ നടന്ന സംഭവത്തിൽ വേദന പ്രകടിപ്പിച്ച മമ്‌ത, എംപി പെൻഷനോ എംഎൽഎയോ മുഖ്യമന്ത്രിയോ എന്ന നിലയിലുള്ള ശമ്പളമോ പോലും എടുക്കുന്നില്ലെന്ന് പറഞ്ഞു.

“ഞാൻ എൻ്റെ സ്വന്തം കാറിലാണ് യാത്ര ചെയ്യുന്നത്, സർക്കാർ വാഹനം ഉപയോഗിക്കുന്നില്ല. ഞാൻ ലളിതമായ വസ്ത്രങ്ങൾ ധരിക്കുന്നു, ലളിതമായ ജീവിതം നയിക്കുന്നു. ഒരു കപ്പ് ചായ പോലും എന്റെ സ്വന്തം പണം കൊണ്ടാണ് വാങ്ങുന്നത്,” റാലിയെ അഭിസംബോധന ചെയ്യവെ അവർ പറഞ്ഞു.

 

Print Friendly, PDF & Email

Leave a Comment

More News