കുടുംബത്തിൻ്റെ മറവിൽ മയക്കുമരുന്ന് കടത്ത്; മലപ്പുറത്ത് യുവാവും യുവതിയും പോലീസിന്റെ പിടിയിലായി

മലപ്പുറം: കുടുംബമാണെന്ന വ്യാജേന മയക്കുമരുന്ന് കടത്തിയ യുവാവിനെയും യുവതിയേയും പോലീസ് പിടികൂടി. എംഡിഎംഎയുമായി ഊരകം നെല്ലിപ്പറമ്പ് സ്വദേശിനി തഫ്‌സീന (33), സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷിര്‍ (36) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്ന് 31 ഗ്രാം എംഡിഎംഎയാണ് പിടിച്ചെടുത്തത്.

ഇന്നലെ വൈകീട്ട് 5.30നാണ് അരീക്കോട് പത്തനാപുരം പള്ളിക്കൽ എന്ന സ്ഥലത്ത് വെച്ച് അരീക്കോട് എസ്.ഐയുടെ നേതൃത്വത്തിലുള്ള സംഘം ഇവരെ പിടികൂടിയത്. ഇവരിൽ നിന്നും 1.5 ലക്ഷം രൂപയോളം വിലവരുന്ന 31 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്താൻ ഉപയോഗിച്ച വാഹനവും പോലീസ് പിടിച്ചെടുത്തു.

ബംഗളൂരിൽ നിന്നും ലഹരി വസ്തുക്കൾ മലപ്പുറം ജില്ലയിലേക്ക് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് പിടിയിലായതെന്ന് പോലീസ് പറഞ്ഞു. യാത്രയ്ക്കിടെ വാഹന പരിശോധനയില്‍ നിന്ന് രക്ഷപ്പെടാനാണ് സ്ത്രീകളെ കൂടെക്കൂട്ടുന്നതെന്ന് പോലീസ് പറഞ്ഞു. പോലീസിനെ കബളിപ്പിക്കാനാണ് കുടുംബമാണെന്ന വ്യാജേന സ്ത്രീകളെ ഉള്‍പ്പെടുത്തുന്നത്. ചിലര്‍ കുട്ടികളേയും വാഹനത്തില്‍ കൊണ്ടുവരാറുണ്ടെന്ന് പോലീസ് പറയുന്നു. ഇപ്പോള്‍ പിടിയിലായവര്‍ ഇതിനു മുൻപും നിരവധി തവണ ലഹരി വസ്തുക്കൾ കടത്തിയിരുന്നതായി പൊലീസ് പറഞ്ഞു. ഇവരുൾപ്പെട്ട മയക്കുമരുന്ന് സംഘത്തെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്.ഇവർ നിരീക്ഷണത്തിലായിരുന്നു എന്ന് പോലീസ് അറിയിച്ചു.

 

 

Print Friendly, PDF & Email

Leave a Comment

More News