ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേക ധ്യാനം ഫിലഡല്‍ഫിയയില്‍ ജൂലൈ 18 മുതല്‍ 21 വരെ

ഫിലാഡൽഫിയ: 2024 ജൂലൈ 18 മുതൽ 21 വരെ . ഫാ. ദാനിയേൽ പൂവണ്ണത്തിൽ നയിക്കുന്ന വചനാഭിഷേകധ്യാനം ഫിലാഡൽഫിയ സെ. ജൂഡ് സീറോമലങ്കര കത്തോലിക്കാ ദേവാലയത്തിൽ (1200 Park Ave.; Bensalem PA 19020) നടത്തപ്പെടുന്നു. സീറോമലങ്കരസഭ തിരുവനന്തപുരം അതിരൂപതയുടെ കീഴിലുള്ള മൗണ്ട് കാർമ്മൽ ധ്യാനകേന്ദ്രം ഡയറക്ടറും, ബൈബിൾ പണ്ഡിതനും, സമൂഹമാധ്യമങ്ങളിലൂടെ അനേകായിരങ്ങളെ ആത്മീയചൈതന്യത്തിലേക്കു നയിച്ചുകൊണ്ടിരിക്കുന്നതുമായ അനുഗ്രഹീത വചനപ്രഘോഷകനാണു ദാനിയേലച്ചൻ. ജൂലൈ 18 വെള്ളിയാഴ്ച്ച രാവിലെ ആരംഭിച്ച് 21 ഞായറാഴ്ച്ച വൈകുന്നേരം അവസാനിക്കുന്ന ധ്യാനത്തിലേക്കുള്ള രജിസ്ട്രേഷൻ അവസാനഘട്ടത്തിലേക്കു കടക്കുന്നതായി ഭാരവാഹികൾ അറിയിക്കുന്നു.

ഇനി ഏതാനും സീറ്റുകൾ മാത്രമേ ലഭ്യമായിട്ടുള്ളുംലഘുഭക്ഷണമുൾപ്പെടെ നാലുദിവസത്തേക്കുള്ള ധ്യാനത്തിനു ഒരാൾക്ക് 75 ഡോളർ ആണു രജിസ്ട്രേഷൻ ഫീസ്. എല്ലാദിവസവും രാവിലെ 8:30 മുതൽ വൈകുന്നേറം 4:30 വരെയാണു ധ്യാനം.ധ്യാനശുശ്രൂഷയിൽ വചനപ്രഘോഷണത്തോടോപ്പം, ഗാനശുശ്രൂഷ, ദിവ്യകാരുണ്യ ആരാധന, വ്യക്തിഗത കൗൺസലിംഗ്, കുമ്പസാരം, മധ്യസ്ത പ്രാർത്ഥന എന്നിവയും ക്രമീകരിച്ചിട്ടുണ്ട്. “നിങ്ങൾ സത്യം അറിയുകയും, സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും” (യോഹന്നാൻ 8:32) എന്നതാണു ധ്യാനവിഷയം.

ധ്യാനത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ പള്ളിയുടെ വെബ്‌സൈറ്റിലുള്ള ലിങ്കിൽ ക്ലിക്ക് ചെയ്‌ത് ഓൺലൈനിലൂടെ പേരുകൾ രജിസ്റ്റർ ചെയ്യണം. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാൻ സാധിക്കാത്തവർക്ക് താഴെപ്പറയുന്ന ഏതെങ്കിലും ഫോൺ നമ്പരിൽ വിളിച്ച് നേരിട്ടും രജിസ്റ്റർ ചെയ്യാവുന്നതാണ്. ഓൺലൈൻവഴി രജിസ്റ്റർ ചെയ്യുന്നവർ Paypal, Venmo വഴിയും, നേരിട്ട് രജിസ്റ്റർ ചെയ്യുന്നവർ രജിസ്റ്റ്രേഷൻ ഫീസ് പള്ളിയുടെ പേരിലുള്ള ചെക്കായി പാരീഷ് ഓഫീസിലോ, മുകളിൽ കൊടുത്തിരിക്കുന്ന വിലാസത്തിലോ അയക്കാവുന്നതാണു.പബ്ലിക് റിലേഷൻസ് & പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ ഫിലിപ് (ബിജു) ജോൺ അറിയിച്ചതാണ് വിവരങ്ങൾ.

ധ്യാനസംബന്ധമായ കൂടുതൽ വിവരങ്ങൾക്ക്:ഫാ. ബാബു മഠത്തിപ്പറമ്പിൽ, വികാരി 773 754 9638ഷൈൻ തോമസ്, സെക്രട്ടറി 445 236 6287സോന ശങ്കരത്തിൽ, രജിസ്റ്റ്രേഷൻ കോർഡിനേറ്റർ 267 701 0559.

Print Friendly, PDF & Email

Leave a Comment

More News