പൊരിയുന്ന വേനലിൽ
വരളുന്ന തൊണ്ടയുമായ്
ഇലനാമ്പു വേഴാമ്പലായ്
കാർമേഘദയകാത്തു
വാനവും നോക്കി
ഒരിറ്റു ദാഹജലം കൊതിച്ചിരിക്കേ
ഹൃദയമിടിപ്പോ ഇടിവെട്ടായ് കേൾക്കുന്നു
ജലധാര പയ്യെ ഭൂമി തൻ സുഗന്ധം പരത്തുന്നു
കുളിർ കാറ്റായി
ഹരിത പത്രങ്ങൾ
തലയാട്ടി രസിക്കുന്നു
പുതുമഴ നനയാനെൻ മനവും കൊതിക്കുന്നു.
More News
-
ചിലയ്ക്കുന്നതെന്തെൻ കിളിയേ (കവിത): പുലരി
ചിലയ്ക്കുന്നതെന്തെൻ കിളിയേ എനിക്കറിയാത്ത ഭാഷയിൽ പരിഭവമോ പരിദേവനമോ പരിഹാസമോ പരിലാളനമോ ഹൃദയത്തിൻ ഭാഷ ഞാൻ ശ്രമിക്കുന്നു ഗ്രഹിക്കുവാൻ സന്തോഷം എങ്കിൽ ചിരിച്ചിടാം... -
മഴവില്ല് (കവിത): പുലരി
ഒളിഞ്ഞു നോക്കും വൃത്തശകലമായ് വരച്ച സപ്തനിറ സൗന്ദര്യമേ എത്തിപ്പിടിക്കാൻ മോഹമുണ്ടേ ആ ചെരിവിൽ ഉരുസിക്കളിക്കും മാനസം കാണാപ്പുറം തേടി അലയുകയോ? -
കുഞ്ഞോളങ്ങൾ (കവിത): പുലരി
ഗുളുഗുളുന്നനെ ചിരിച്ചൊഴുകി കുളുകുളുക്കണ കാറ്റുമായി അരികിലെത്തും ആറ്റുവെള്ളത്തിൽ കിലുകിലുക്കും പാദസരം അണിഞ്ഞ കാലാൽ തിരയിളക്കി കളിച്ചിട്ടു മതി വരാത്ത കുസൃതിക്കുട്ടീ പ്രകൃതീ...