വ്യവസായ പ്രമുഖന്‍ ജോ ചെറിയാന് ഐപിസിഎൻഎ ഫിലഡൽഫിയ ചാപ്റ്റർ കമ്മ്യൂണിറ്റി അവാർഡ് നല്‍കി ആദരിച്ചു

ഫിലഡൽഫിയ: ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ ചാപ്റ്റർ കമ്മ്യൂണിറ്റി അവാർഡിന് ഫിലഡൽഫിയയിലെ വ്യവസായ പ്രമുഖനും ഫില്ലി ഗ്യാസ് ഉൾപ്പടെ വിവിധ ബിസിനസ് ശൃംഖലയുടെ ഉടമസ്ഥനുമായ ജോ ചെറിയാൻ അർഹനായി. ഐ പി സി എൻ എ ഭാരവാഹികളുടെ സാന്നിധ്യത്തിൽ ഫിലിപ്പോസ് ചെറിയാൻ എ ബി സി ആക്‌ഷന്‍ ന്യൂസ് റിപ്പോർട്ടറും മുഖ്യാതിഥിയുമായിരുന്ന ഡാൻ ക്യൂലറിൽ നിന്നും ജോ ചെറിയാന് വേണ്ടി അവാർഡ് ഏറ്റുവാങ്ങി. ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക ഫിലഡൽഫിയ റീജിയൺ 2024-2025 പ്രവർത്തനോദ്ഘാടനത്തോടനുബന്ധിച്ചായിരുന്നു ജോ ചെറിയാന് ആദരവ് സംഘടിപ്പിച്ചത്.

ബിസിനസ് രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചിട്ടുള്ള ജോ ചെറിയാൻ, ഫിലഡൽഫിയയിലെ സാമൂഹിക സാംസ്കാരിക സംഘടനകളുടെ പ്രവർത്തങ്ങളിൽ എന്നും അഭ്യുദയകാംക്ഷിയായി പ്രവർത്തിച്ചിട്ടുള്ള വ്യക്തിയാണെന്നു ഐ പി സി എൻ എ ഫിലഡൽഫിയ ചാപ്റ്റർ ട്രഷറര്‍ വിൻസെൻറ്റ് ഇമ്മാനുവേൽ പരിചയപ്പെടുത്തൽ സന്ദേശത്തിൽ പറഞ്ഞു.

ചാപ്റ്റർ പ്രസിഡന്റ് അരുൺ കോവാട്ട് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, ജനറൽ സെക്രട്ടറി സുമോദ് നെല്ലിക്കാല, ജോയിന്റ് സെക്രട്ടറി ജോർജ് ഓലിക്കൽ എന്നിവർ യോഗ നടപടികൾ നിയന്ത്രിച്ചു.

ഐ പി സി എൻ എ ദേശീയ നേതാക്കളായ സുനിൽ ട്രൈസ്റ്റാർ, ഷിജോ പൗലോസ്, വൈശാഖ് ചെറിയാൻ എന്നിവരെ കൂടാതെ വിശിഷ്ടാതിഥികളായി എബിസി ന്യൂസ് പ്രതിനിധി ഡാൻ ക്യൂല്ലാർ, പെൺസിൽവാനിയ സംസ്ഥാന പ്രതിനിധി ജാറെഡ് സോളമൻ, ഫൊക്കാനാ നേതാക്കളായ പോൾ കറുകപ്പിള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, സജിമോൻ ആൻ്റണി, സജി പോത്തൻ, അലക്സ് തോമസ്, സുധാ കർത്ത, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ പ്രസിഡന്റും ചാനൽ 24 റിപ്പോർട്ടറുമായ മധു കൊട്ടാരക്കര, ജിൽ ഐസാസ്, ട്രൈസ്റ്റേറ്റ് കേരളാ ഫോറം ചെയർമാൻ അഭിലാഷ് ജോൺ, പമ്പ പ്രസിഡന്റ് റവ. ഫിലിപ്സ് മോടയിൽ, മാപ്പ് പ്രസിഡന്റ് ശ്രീജിത്ത് കോമാത്ത്, ഫ്രണ്ട്‌സ് ഓഫ് തിരുവല്ല പ്രസിഡന്റ് ഫിലിപ്പോസ് ചെറിയാൻ, ഡബ്ല്യൂ എം സി പ്രസിഡന്റ് റെനി ജോസഫ്, ഐ പി സി എൻ എ ന്യൂയോർക്ക് ചാപ്റ്റർ സെക്രട്ടറി ജോജോ കൊട്ടാരക്കര, രാജൻ ചീരൻ മിത്രാസ് തുടങ്ങി നിരവധി സാമൂഹിക നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു.

 

Print Friendly, PDF & Email

Leave a Comment

More News