ന്യൂഡല്‍ഹി: ഏപ്രിൽ അവസാനിക്കാൻ ഇനി ഏതാനും ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. മെയ് മാസത്തിൽ ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്തേണ്ടവർ ചില പ്രധാന കാര്യങ്ങൾ അറിഞ്ഞിരിക്കേണ്ടത് അത്യാവശ്യമാണ്. മെയ് മാസത്തിൽ മൊത്തം 14 ദിവസം ബാങ്കുകൾ അടഞ്ഞുകിടക്കും. പ്രാദേശികവും ദേശീയവുമായ അവധി ദിനങ്ങൾ ഇതിൽ ഉൾപ്പെടുന്നു.
ബാങ്ക് അവധികൾ ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമാണ്. മെയ് ദിനം, ഞായർ, രണ്ടാം ശനി, നാലാം ശനി തുടങ്ങി ഏഴ് ദിവസം മാത്രമാണ് കേരളത്തിൽ ബാങ്ക് അവധി.
മെയ് മാസത്തിലെ അവധികൾ സംബന്ധിച്ച നിർദ്ദേശങ്ങളും ആർബിഐ പുറത്തിറക്കിയിട്ടുണ്ട്. മെയ് മാസത്തിൽ നിങ്ങൾക്ക് ഏതെങ്കിലും ബാങ്കുമായി ബന്ധപ്പെട്ട ഇടപാടുകൾ നടത്തണമെങ്കിൽ, നിങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യേണ്ടത് അത്യന്താപേക്ഷിതമാണ്.
അവധി ദിവസങ്ങളിലും ഓൺലൈൻ ഇടപാടുകൾ നടത്താനാകുമെന്ന ആശ്വാസത്തിലാണ് ഉപഭോക്താക്കൾ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തിറക്കിയ അവധിക്കാല കലണ്ടർ പ്രകാരം മെയ് മാസത്തിൽ ആകെ 14 അവധി ദിനങ്ങളാണ് വരുന്നത്.
മെയ് മാസത്തെ ബാങ്ക് അവധികൾ:
മെയ് 1- മെയ് ദിനം
മെയ് 5- ഞായറാഴ്ച
മെയ് ഏഴ്- ലോക്‌സഭ തെരഞ്ഞെടുപ്പ്- (ഗുജറാത്ത്, മധ്യപ്രദേശ്, ഗോവ )
മെയ് എട്ട്- ടാഗോറിന്റെ ജന്മദിനം- ( പശ്ചിമ ബംഗാള്‍)
മെയ് 10- ബസവ ജയന്തി, അക്ഷയ തൃതീയ (കര്‍ണാടക)
മെയ് 11- രണ്ടാം ശനിയാഴ്ച
മെയ് 12- ഞായറാഴ്ച
മെയ് 13- ലോക്‌സഭ തെരഞ്ഞെടുപ്പ് ( ശ്രീനഗര്‍)
മെയ് 16- സംസ്ഥാന ദിനം ( സിക്കിം)
മെയ് 19- ഞായറാഴ്ച
മെയ് 20- ലോക്‌സഭ തെരഞ്ഞെടുപ്പ് ( മഹാരാഷ്‌ട്ര)
മെയ് 23- ബുദ്ധ പൂര്‍ണിമ ( ത്രിപുര, മിസോറാം,മധ്യപ്രദേശ്, ചണ്ഡീഗഡ്, ഉത്തര്‍പ്രദേശ്, അരുണാചല്‍ പ്രദേശ്, ജമ്മു, ലഖ്‌നൗ, ബംഗാള്‍, ന്യൂഡല്‍ഹി, ഛത്തീസ്ഗഡ്, ഝാര്‍ഖണ്ഡ്, ഹിമാചല്‍ പ്രദേശ്, ശ്രീനഗര്‍)
മെയ് 25- നാലാമത്തെ ശനിയാഴ്ച
മെയ് 26- ഞായറാഴ്ച