കൊളംബോ: 2019-ലെ ഈസ്റ്റർ ഞായറാഴ്ചയിലുണ്ടായ ഭീകരാക്രമണത്തിൻ്റെ അന്വേഷണവുമായി ബന്ധപ്പെട്ട് ശ്രീലങ്കൻ കത്തോലിക്കാ സഭയുടെ തലവൻ കർദിനാൾ മാൽക്കം രഞ്ജിത്ത് തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ ശ്രീലങ്കൻ മുൻ പ്രസിഡൻ്റ് ഗോതബയ രാജപക്‌സെ തള്ളി. 2019 ഏപ്രിൽ 21 ന്, തീവ്രവാദ സംഘടനയായ ‘ഐഎസുമായി’ ബന്ധമുള്ള പ്രാദേശിക ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പായ നാഷണൽ തൗഹീദ് ജമാഅത്തിൻ്റെ (NTJ) ഒമ്പത് ചാവേറുകൾ ശ്രീലങ്കയിൽ മൂന്ന് കത്തോലിക്കാ പള്ളികളിൽ തുടർച്ചയായ സ്‌ഫോടനങ്ങൾ നടത്തിയപ്പോൾ 11 ഇന്ത്യക്കാർ ഉൾപ്പെടെ 270 പേർ കൊല്ലപ്പെട്ടു. കൂടാതെ നിരവധി ആഡംബര ഹോട്ടലുകളും കത്തി നശിച്ചു.
ഈസ്റ്റർ ഞായർ ആക്രമണം നടത്തിയത് ഒരു കൂട്ടം ഇസ്ലാമിക തീവ്രവാദികളാണെന്ന് 74 കാരനായ രാജപക്‌സെ പറഞ്ഞു. അന്നത്തെ സർക്കാരിൻ്റെ പരമോന്നത അന്വേഷണ വിഭാഗമായ സിഐഡി, ആക്രമണത്തിന് മുമ്പ് നിരവധി മാസങ്ങളായി ചാവേർ സ്‌ഫോടനം നടത്തിയ അതേ വ്യക്തികളുടെയും ഗ്രൂപ്പുകളുടെയും പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിച്ചിരുന്നുവെങ്കിലും മുമ്പ് തീവ്രവാദികളെ പിടികൂടുന്നതിൽ പരാജയപ്പെട്ടു.
മുൻ രാഷ്ട്രീയക്കാരനും സൈനിക ഉദ്യോഗസ്ഥനുമാണ് രാജപക്‌സെ, 2019 നവംബർ മുതൽ 2022 ജൂലൈയിൽ രാജിവയ്ക്കുന്നത് വരെ ശ്രീലങ്കയുടെ പ്രസിഡൻ്റായി സേവനമനുഷ്ഠിച്ചു.