ലോക്സഭാ തെരഞ്ഞെടുപ്പ്: ഫലം പുറത്തുവരുന്നതോടെ സമസ്തയുടെ ‘ഖിയാമത്ത്’ ആകുമെന്ന് മുസ്ലീം ലീഗ്

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സമസ്തയുടെ ‘ഖിയാമത്ത്’ (ലോകാവസാനം) വരുമെന്ന് മുസ്ലീം ലീഗിൻ്റെ ഭീഷണി. ലീഗ് തോറ്റാൽ സമസ്തയുടെ നാളുകൾ എണ്ണപ്പെടും എന്നതുൾപ്പെടെ പല കോണുകളിൽ നിന്നും കടുത്ത അധിക്ഷേപമാണ് നേരിടുന്നത്. മലപ്പുറത്തും പൊന്നാനിയിലും ലീഗിനെ തോൽപ്പിക്കാൻ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ശ്രമിച്ചത് നേതൃത്വവും പ്രവർത്തകരും ഭീതിയിലാണ്. രണ്ട് മണ്ഡലങ്ങളിലെയും പരമ്പരാഗത ശക്തികേന്ദ്രങ്ങളിൽ പോളിങ് ശതമാനം കുറഞ്ഞതാണ് ആരോപണങ്ങൾക്ക് അടിസ്ഥാനം.

മറുവശത്ത് നേതാക്കളുടെ ആത്മവിശ്വാസക്കുറവ് തിരിച്ചറിഞ്ഞ പ്രവർത്തകർ ആശങ്കയിലാണ്. സമസ്ത നേതാക്കൾക്കും പ്രവർത്തകർക്കുമെതിരായ പരസ്യ വിമർശനങ്ങളും അധിക്ഷേപങ്ങളും ഈ നിരാശ കൊണ്ടാണ്. പള്ളികളും മദ്രസകളുമെല്ലാം ലീഗിൻ്റേതാണെന്നാണ് ഭീഷണികൾ വ്യക്തമാക്കുന്നത്. ജൂൺ നാലിന് ശേഷം താന്‍ പെരിയോനല്ലെന്ന് പ്രസിഡൻ്റ് ജെഫ്രി തങ്ങള്‍ തെളിയിക്കുമെന്നാണ് മറ്റൊരു പരാമർശം. സമസ്തയുടെ യുവജന-വിദ്യാർത്ഥി നേതാക്കളെ പരാമർശിച്ച് ഭീഷണികളും പ്രവഹിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിൽ ലീഗിന് ഒരു സഹായവും ലഭിച്ചില്ല.

ഇനിയും കൂടെനിന്ന് കാലുവാരുന്നവരെ സഹിക്കാനാകില്ലെന്ന ചര്‍ച്ചയും ലീഗ് ഗ്രൂപ്പുകളിലുണ്ട്. സമസ്ത മുഖപത്രമായ സുപ്രഭാതത്തില്‍ എല്‍ഡിഎഫ് പരസ്യം നല്‍കിയതും ലീഗിന്റെ പരസ്യമില്ലാതിരുന്നതും സൂചിപ്പിച്ചാണ് ചര്‍ച്ചകള്‍. അതേസമയം പരസ്യം നല്‍കിയതില്‍ തെറ്റില്ലെന്ന നിലപാട് സമസ്ത ആവര്‍ത്തിച്ചു. സുപ്രഭാതത്തിന്റെ രൂപീകരണഘട്ടത്തിലെടുത്ത നയമാണിതെന്ന് മാനേജിങ് ഡയറക്ടര്‍ അബ്ദുള്‍ ഹമീദ് ഫൈസി അമ്പലക്കടവ് പത്രത്തിലെഴുതിയ വിശദീകരണത്തില്‍ വ്യക്തമാക്കി.’ഓതാന്‍ പള്ളി വേറെ നോക്കിക്കോ മൊല്ലാക്ക’ എന്നടക്കം സമൂഹമാധ്യമങ്ങളിലൂടെ ഭീഷണി പ്രചരിപ്പിക്കുന്നുണ്ട്.
ജയിച്ചാലും തോറ്റാലും ചില ഉസ്താദുമാർക്ക് ജോലി പോകും, പാണക്കാട് തങ്ങൾ തീരുമാനിച്ചാലും മറ്റുള്ളവരെ പഠിപ്പിക്കാൻ കഴിയും എന്നിങ്ങനെ സമസ്തയെ ലാക്കാക്കിയുള്ള ഒളിയമ്പുകളും ധാരാളം.

 

Print Friendly, PDF & Email

Leave a Comment

More News