ഗുജറാത്ത്: ഗുജറാത്തിലെ ഒരു കടയില്‍ പാനിപുരി അഥവാ ഗോള്‍ഗപ്പെ വില്‍ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രൂപസാദൃശ്യമുള്ള 71-കാരന് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.
അനിൽഭായ് ഠാക്കൂർ ഗോൽഗാപ്പെ വിൽക്കുന്ന ഗുജറാത്തിൽ നിന്നുള്ള അനില്ഭായ് ഠാക്കൂര്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ രൂപസാദൃശ്യമുള്ള ആ അപരന്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള സാമ്യമാണ് അദ്ദേഹത്തിൻ്റെ പ്രശസ്തിക്ക് കാരണം. നിരവധി ആളുകളാണ് അദ്ദേഹത്തിൻ്റെ കടയിലേക്ക് ഒഴുകിയെത്തുന്നത്.
ഗുജറാത്തിൽ തുളസി പാനിപുരി സെൻ്റർ എന്ന പേരിലുള്ള കടയാണ് അദ്ദെഹത്തിന്റേത്. അദ്ദേഹത്തിൻ്റെ വസ്ത്രധാരണരീതിയും കണ്ണടയും മുടിയും വെള്ള താടിയും നരേന്ദ്രമോദിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുള്ള വസ്ത്രധാരണരീതിയുമായി സാമ്യമുള്ളതിനാൽ നാട്ടുകാർ അദ്ദേഹത്തെ പ്രധാനമന്ത്രി മോദി എന്നാണ് വിളിക്കുന്നത്.
ജുനഗഢ് സ്വദേശിയാണ് അനിൽ. അനിലിന് 18 വയസ്സുള്ളപ്പോൾ മുത്തച്ഛനാണ് ഈ കടയിൽ ഗോൾഗപ്പേ വിൽക്കാൻ തുടങ്ങിയത്.
തൻ്റെ രൂപഭാവം കാരണം ഉപഭോക്താക്കൾ പലപ്പോഴും തന്നോടൊപ്പം സെൽഫി എടുക്കാറുണ്ടെന്ന് 71 കാരനായ അനിൽ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി മോദിയുമായി സാമ്യമുള്ളതിനാൽ നാട്ടുകാരിൽ നിന്നും വിനോദ സഞ്ചാരികളിൽ നിന്നും തനിക്ക് വളരെയധികം സ്നേഹവും വാത്സല്യവും ലഭിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.