വാഷിംഗ്ടൺ സെന്റ് തോമസ് ഇടവകയുടെ വജ്ര ജൂബിലി ഉത്ഘാടനവും ലോഗോ പ്രകാശനവും നടത്തി

വാഷിംഗ്ടൺ ഡി.സി: നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ ഏറ്റവും പഴക്കം ചെന്ന ഇടവകകളിൽ ഒന്നായ വാഷിംഗ്ടൺ സെൻറ് തോമസ് ഇടവകയുടെ വജ്ര ജൂബിലി ഉത്ഘാടനവും ലോഗോ പ്രകാശനവും നടത്തി.

ഏപ്രിൽ 28 ന് വിശുദ്ധ കുർബാനക്ക് ശേഷം നടന്ന യോഗത്തിൽ ഇടവകയുടെ വികാരി ഫാ. കെ.ഓ. ചാക്കോ അധ്യക്ഷൻ ആയിരുന്നു. എലിസബത്ത് ഐപ്പിന്റെ പ്രാർത്ഥന ഗാനത്തോടുകൂടി ആരംഭിച്ച യോഗത്തിൽ ട്രസ്റ്റി സൂസൻ തോമസ് എല്ലാവർക്കും സ്വാഗതം ആശംസിക്കുകയും സീനിയർ മെമ്പറായ ലീലാമ്മ വർഗീസ് ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെ ബൊക്ക നൽകി ആദരിക്കുകയും തുടർന്ന് ജൂബിലി കൺവീനർ ഐസക്ക് ജോൺ ഇടവകയുടെ ചരിത്രം അവതരിപ്പിക്കുകയും ചെയ്തു.

ഫാ. കെ.ഓ. ചാക്കോ തൻ്റെ അദ്ധ്യക്ഷ പ്രസംഗത്തിൽ ഇടവകയുടെ അറുപതു വർഷകാലത്തെ നേട്ടങ്ങളും കോട്ടങ്ങളും ത്യഗങ്ങളും ഇടവകയെ നയിച്ച ആത്മീയ പിതാക്കന്മാരെയും കുടുതൽ കാലം ഇടവകയിൽ കുടി നടക്കുന്ന സീനിയർ അംഗങ്ങളേയും, ഈകാലയളവിൽ നമ്മിൽ നിന്നും മൺമറഞ്ഞു പോയ ആത്മാക്കളെ ഓർത്തെടുക്കുകയും അവർ ചെയ്തിട്ടുള്ള എല്ലാ നന്മകൾക്കും നന്ദി പ്രകാശിപ്പിക്കുകയും ഒപ്പം ഇടവകയെ അഞ്ചു വർഷക്കാലം നയിച്ച ഡോ. തോമസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തയെ അഭിനന്ദിക്കുകയും ചെയ്തു. തുടർന്നും ഇടവകയുടെ കൊമ്പുകൾ തളിർക്കട്ടെയെന്നു പ്രാർത്ഥിക്കുകയും ആശംസിക്കുകയും ചെയ്തു.

ഡോ. തോമസ് മാർ ഈവാനിയോസ് തൻ്റെ ഉത്ഘാടന പ്രസംഗത്തിൽ ഇടവകയുടെ അറുപതു വർഷത്തെ യാത്രയിൽ അഞ്ചു വർഷക്കാലം നിങ്ങളോടൊപ്പം ആയിരിപ്പാൻ ദൈവം സഹായിച്ച കരുണയെ ഓർത്തു നന്ദി രേഖപ്പെടുത്തി. ജൂബിലിയുടെ കാലയളവിൽ നാം ദൈവ സ്നേഹത്തിൽ ഒന്നായി നന്മ പ്രവൃത്തികൾ ചെയ്യുവാൻ ഇടവകയെ ദൈവം ബലപ്പെടുത്തട്ടെയെന്നു ആശംസിക്കുകയും പ്രാർത്ഥിക്കുകയും ചെയ്തു. തുടർന്ന് നിലവിളക്കു കൊളുത്തി ജൂബിലി ഉത്ഘാടനം ചെയ്യുകയും ജൂബിലിയുടെ ലോഗോ പ്രകാശനം ചെയ്യുകയും ചെയ്തു.

മറിയ ചാക്കോ, മിനി ജോൺ, ഈപ്പൻ വർഗീസ്, ഷെറീന ഡാനിയേൽ, കെവിൻ കണ്ണേത് എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തുകയും ഇടവേളകളിൽ സൺഡേ സ്കൂൾ, മാർത്ത മറിയം വനിതാ സമാജം എന്നിവർ ഗ്രൂപ്പായി ഗാനങ്ങൾ ആലപിക്കുകയും ബെഞ്ചമിൻ തോമസ്, പ്രീതി കുര്യാക്കോസ് എന്നിവർ എംസി മാരായി യോഗം നിയന്ത്രിക്കുകയും ചെയ്തു. രാജൻ യോഹന്നാൻ ഏവർക്കും നന്ദി രേഖപ്പെടുത്തി.

 

Print Friendly, PDF & Email

Leave a Comment

More News