യു എസ് ടിയിലെ 500 ജീവനക്കാർ ഉൾപ്പെടെ 6000-ലധികം ആളുകൾ പങ്കെടുക്കും

വാർഷിക പരിപാടിയായി ആസൂത്രണം ചെയ്യുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തൺ കേരള തലസ്ഥാനത്ത് നടക്കുന്ന എക്കാലത്തെയും വലിയ മാരത്തണായിരിക്കും. എല്ലാ മേഖലകളിൽ നിന്നുമുള്ള 6000-ലധികം പങ്കാളികളും 500-ലധികം യു.എസ്. ടി ജീവനക്കാരും പങ്കെടുക്കും.

“ആരോഗ്യകരമായ ജീവിതരീതികളെക്കുറിച്ചുള്ള അവബോധത്തിൻ്റെ ആവശ്യകത നിലവിലെ കാലഘട്ടത്തിൽ അത്യന്താപേക്ഷിതമാണ്. ആരോഗ്യകരമായ ഒരു സമൂഹത്തിൻ്റെ പ്രാധാന്യം ആളുകളെ പഠിപ്പിക്കാനും മനസ്സിലാക്കാനും സഹായിക്കുന്ന ഫലപ്രദമായ ഒരു സംരംഭത്തെക്കുറിച്ച് യു എസ് ടി ചിന്തിച്ചതിന്റെ ഫലമാണ് ഇനി മുതൽ വർഷം തോറും നടക്കുന്ന യു എസ് ടി ട്രിവാൻഡ്രം മാരത്തൺ. ഈ വർഷം, 2024 ഒക്ടോബർ 13-ന് യു എസ് ടി ട്രിവാൻഡ്രം മാരത്തൺ സംഘടിപ്പിക്കാൻ ഒരുങ്ങുമ്പോൾ, സമൂഹത്തിന്റെ വിവിധ തുറകളിൽ നിന്നുള്ള ആളുകളും യു എസ് ടി ജീവനക്കാരും അണിനിരക്കും,” യു എസ് ടി ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ അലക്സാണ്ടർ വർഗീസ് പറഞ്ഞു.

പ്രായഭേദമന്യേ ഓരോ വ്യക്തിയുടെയും ജീവിത ശൈലി, ആരോഗ്യ സൂചികകളെ സ്വാധീനിക്കുന്ന ഈ കാലഘട്ടത്തിൽ യു എസ് ടി ട്രിവാൻഡ്രം മാരത്തൺ അനിവാര്യമായ ഒരു പ്രവർത്തനമായിട്ടാണ് വിഭാവനം ചെയ്തിരിക്കുന്നത്. യുഎസ്‌ടി ട്രിവാൻഡ്രം മാരത്തണിൽ സൃഷ്ടിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്ന അവബോധം, ആരോഗ്യകരമായ ജീവിതശൈലി തിരഞ്ഞെടുക്കുന്നതിനും രോഗമുക്തമായി തുടരുന്നതിനും ആളുകളെ സഹായിക്കുമെന്നതിൽ തർക്കമില്ല.
യു എസ് ടി ട്രിവാൻഡ്രം മാരത്തണിൽ പങ്കെടുക്കാൻ ഇവിടെ രജിസ്റ്റർ ചെയ്യാം: https://click2race.com/#/event/HkISnQSbR