തൃശ്ശൂര്‍: പ്ലസ് ടു ഹയർ സെക്കൻഡറി പരീക്ഷയിൽ തൃശൂർ റവന്യൂ ജില്ലയിൽ 82.4 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 32,862 വിദ്യാർത്ഥികളിൽ 27,078 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. 3,907 വിദ്യാർത്ഥികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
ടെക്‌നിക്കൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 67 ശതമാനം വിജയം നേടിയപ്പോള്‍ പരീക്ഷയെഴുതിയ 31 പേരിൽ 21 പേർ ഉപരിപഠനത്തിന് അർഹരായി.
ഓപ്പൺ സ്കൂൾ വിഭാഗത്തിൽ 39 ശതമാനം വിജയം നേടി. 1811 പേർ പരീക്ഷയെഴുതിയതിൽ 718 പേർ വിജയിച്ചു.
വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ 77.59 ശതമാനം വിജയം രേഖപ്പെടുത്തിയപ്പോള്‍ പരീക്ഷയെഴുതിയ 2405 പേരിൽ 1866 പേർ ഉപരിപഠനത്തിന് അർഹരായി.
കേരള കലാമണ്ഡലം ആർട്ട് ഹയർ സെക്കൻഡറി സ്കൂൾ 100 ശതമാനം വിജയം നേടി. പരീക്ഷയെഴുതിയ 60 വിദ്യാർത്ഥികളും (30 ആൺകുട്ടികളും 30 പെൺകുട്ടികളും)ഉന്നത വിദ്യാഭ്യാസത്തിന് അർഹരായി.