തലവടി : കുന്തിരിയ്ക്കൽ സിഎംഎസ് ഹൈസ്കൂളിൽ മെയ് 19ന് നടക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥി അദ്ധ്യാപക സംഗമത്തിന് ‘വീണ്ടും കാൽപാടുകൾ’ മുന്നോടിയായി പതാക ജാഥ നടന്നു.
പൂർവ്വ വിദ്യാർത്ഥിയും – അദ്ധ്യാപകനും ദേശീയ അധ്യാപക അവാർഡ് ജേതാവുമായ പി.ഐ. ചാണ്ടിയുടെ വസതിയിൽ നിന്നും സ്ക്കൂളിലേക്ക് നയിച്ച ജാഥ പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ ഫ്ളാഗ് ഓഫ് ചെയ്തു.ഹെഡ്മാസ്റ്റർ റെജിൽ സാം മാത്യൂ അധ്യക്ഷത വഹിച്ചു.17ന് തോമസ് നോർട്ടൻ നഗറിൽ ഉയർത്തുന്നതിന് ഉള്ള പതാക പി. ഐ ചാണ്ടി ജാഥാ ക്യാപ്റ്റന്‍ ജേക്കബ് ചെറിയാന് കൈമാറി.
ആഗോള സംഗമത്തിന്റെ ഭാഗമായി പ്രസിദ്ധികരിച്ച ബഹുവർണ്ണ വിശേഷാൽ പതിപ്പ് മാത്യുസ് പ്രദീപ് ജോസഫ് ആദൃ പകർപ്പ് പ്രകാശ് ശ്രീധരന് നല്കി പ്രകാശനം ചെയ്തു.
സ്കൂളിൽ നടന്ന സമാപന സമ്മേളനത്തിൽ മാമ്മൻ എബ്രഹാം അധ്യക്ഷത വഹിച്ചു.തുടർച്ചയായി 14-ാം തവണയും എസ്എസ്എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയം നേടിയതിന് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.പ്രധാന അധ്യാപകൻ റെജില്‍ സാം മാത്യുവിനെ അഡ്വ. ഐസക്ക് രാജു അനുമോദിച്ചു.തുടർന്ന് മിഷണറി തോമസ്’ നോർട്ടന്റെ അർദ്ധകായ പ്രതിമയിൽ എടത്വ ഗ്രാമ പഞ്ചായത്ത് അംഗം ബെറ്റി ജോസഫ് ഹാരമണിയിച്ചു. മെയ് 17ന് പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ കൊടിയേറ്റ് കർമ്മം നിർവഹിക്കും.
ചടങ്ങിൽ എബി മാത്യു ചോളകത്ത് ,പി.ഐ. ജേക്കബ്,ഡോ. ജോൺസൺ വി. ഇടിക്കുള, സജി എബ്രഹാം, ചെറിയാൻ ഈപ്പൻ, ജിബി ഈപ്പൻ, വി.പി. സുചീന്ദ്ര ബാബു,കുരുവിള ഐസക്,സാറാമ്മ കോശി, ലൈസാമ്മ ചാണ്ടി,എംജി. പ്രകാശ് എന്നിവർ സംബന്ധിച്ചു.