എറണാകുളം: സംസ്ഥാനത്ത് നിർമാണ തൊഴിലാളികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നടപ്പിലാക്കിയ ബിൽഡിംഗ് സെസ് വകമാറ്റി ചെലവഴിക്കപ്പെട്ടു കൊണ്ടിരിക്കുന്ന സാഹചര്യമാണുള്ളതെന്നും.തൊഴിലാളി വിഹിതം നൽകിയ തൊഴിലാളികൾ ആനുകൂലങ്ങൾക്കും പെൻഷനുമായി തെരുവിൽ പോരാട്ടം നടത്തികൊണ്ടിരിക്കുകയാണന്നും. തൊഴിൽ മേഖലയിൽ ഉണ്ടാകുന്ന പ്രതിസന്ധികളിൽ സർക്കാർ ഇടപെടലുകൾ ഉണ്ടാകുന്നില്ല എന്നും സംസ്ഥാന സർക്കാരിൻ്റെ നിർമാണ തൊഴിലാളികളോടുള്ള വഞ്ചന അവസാനിപ്പിക്കണമെന്നും ബിൽഡിംഗ് ആൻഡ് കൺസ്ട്രക്ഷൻ വർകേഴ്സ് യൂണിയൻ സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിച്ച എഫ് ഐ ടി യു സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പറഞ്ഞു.
ബിൽഡിംഗ്& കൺസ്ട്രക്ഷൻ ലേബേഴ്സ് (BCLU) സംസ്ഥാന പ്രസിഡൻ്റ് കൃഷ്ണൻകുനിയിൽ അദ്ധ്യക്ഷതവഹിച്ചു . വെൽഫെയർ പാർട്ടി എറണാകുളം ജില്ല പ്രസിഡൻ്റ് KH സദഖത്ത് മുഖ്യപ്രഭാഷണം നടത്തി.FITU സംസ്ഥാന സെക്രട്ടറി ഷാനവാസ് കോട്ടയംവരണാധികാരി ആയി. സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര ഭാരവാഹി പ്രഖ്യാപനം നടത്തി. BCLU സംസ്ഥാന വൈസ് പ്രസിഡൻ്റ് PA സിദ്ദീഖ് സ്വാഗതവും സെക്രട്ടറി T. അഫ്സൽ നന്ദിയും പറഞ്ഞു.