ലത്തേഹാർ: ഏകാധിപത്യത്തില്‍ വിശ്വസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഈ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ഒരു പാഠം പഠിപ്പിക്കുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ അവകാശപ്പെട്ടു.
ഝാർഖണ്ഡിലെ ലത്തേഹാറിൽ കോൺഗ്രസിൻ്റെ ഛത്ര സ്ഥാനാർത്ഥി കെഎൻ ത്രിപാഠിക്കുവേണ്ടി നടന്ന തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെ, മുൻ മുഖ്യമന്ത്രി ഹേമന്ത് സോറനെ ജയിലിൽ അടച്ചതായി അദ്ദേഹം ആരോപിച്ചു.
“ഞങ്ങൾ ജനാധിപത്യത്തിൽ വിശ്വസിക്കുന്നു, അദ്ദേഹം സ്വേച്ഛാധിപത്യത്തിൽ വിശ്വസിക്കുന്നു. ഞങ്ങൾ അദ്ദേഹത്തെ ഒരു പാഠം പഠിപ്പിക്കും,” ഖാർഗെ പറഞ്ഞു.
പ്രധാനമന്ത്രി മോദി ആർഎസ്എസിന്റെ ആയുധമാണെന്നും, അദ്ദേഹം പ്രചരിപ്പിക്കുന്ന ആർഎസ്എസ് പ്രത്യയ ശാസ്ത്രത്തിനെതിരെയാണ് ഞങ്ങൾ പോരാടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അയോദ്ധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാവേളയിൽ അഭിനേതാക്കളെയും വ്യവസായികളെയും ക്ഷണിക്കാൻ പ്രധാനമന്ത്രി മറന്നില്ലെന്നും, എന്നാൽ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ ക്ഷണിക്കുന്നതിൽ പരാജയപ്പെട്ടെന്നും ഖാർഗെ പറഞ്ഞു.