ഹൈദരാബാദ്: തൃണയനി എന്ന കന്നഡ സീരിയലിലെ തിലോത്തമ എന്ന കഥാപാത്രത്തിലൂടെ പ്രശസ്തയായ നടി പവിത്ര ജയറാം ഇന്ന് വാഹനാപകടത്തിൽ മരിച്ചു. സീരിയലിലൂടെ ജനപ്രിയ താരമായി മാറിയ അവര്‍ തെലുങ്കിലും ജനപ്രിയയായി മാറി.
മഹ്ബൂബ് നഗർ ജില്ലയിലെ ഭൂത്പൂർ ഏരിയയിലെ സെരിപള്ളിയിൽ വെച്ച് ഇന്ന് രാവിലെയാണ് അവര്‍ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. കാർ ഡിവൈഡറിൽ ഇടിച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. പവിത്ര സംഭവസ്ഥലത്തുതന്നെ മരിച്ചു. എന്നാൽ, കാറിലുണ്ടായിരുന്ന അവരുടെ കുടുംബാംഗങ്ങൾക്കും ഡ്രൈവർക്കും പരിക്കേറ്റു.
കർണാടകയിലെ മാണ്ഡ്യ സ്വദേശിയായ പവിത്ര കന്നഡ ടിവി രംഗത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. ‘ജോക്കാളി’ എന്ന സീരിയലിലൂടെയാണ് അഭിനയിച്ചു തുടങ്ങിയത്. അതിനുശേഷം, ‘റോബോ ഫാമിലി’, ‘ഗലിപത’, ‘രാധാരാമൻ’, ‘വിദ്യാവിനായക’ എന്നിവയുൾപ്പെടെ 10 ലധികം സീരിയലുകൾ അവർ കന്നഡയിൽ ചെയ്തു. ‘നിന്നെ പെല്ലടത്ത’ എന്ന സീരിയലിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.