സോളിഡാരിറ്റി സ്ഥാപക ദിനം ആചരിച്ചു

മക്കരപ്പറമ്പ : ‘അഭിമാന സാക്ഷ്യത്തിന്റെ 21 വർഷങ്ങൾ’ മെയ് 13 സോളിഡാരിറ്റി സ്ഥാപക ദിനത്തോടനുബന്ധിച്ച് മക്കരപ്പറമ്പ് ഏരിയയിലെ വിവിധ കേന്ദ്രങ്ങളിൽ പതാക ഉയർത്തി. വടക്കാങ്ങരയിൽ ഏരിയ പ്രസിഡന്റ് ഷബീർ കറുമൂക്കിൽ പതാക ഉയർത്തി. കടുങ്ങൂത്ത് മുൻ ഏരിയ സെക്രട്ടറി ഇഹ്സാൻ സി.എച്ച്, മുഞ്ഞക്കുളത്ത് യൂനിറ്റ് പ്രസിഡന്റ് അബ്ദുറഹ്മാൻ എന്നിവർ പതാക ഉയർത്തി.

സോളിഡാരിറ്റി മക്കരപ്പറമ്പ് ഏരിയ ആക്ടിംഗ് പ്രസിഡന്റ് അംജദ് നസീഫ്, സെക്രട്ടറി സി.എച്ച് അഷ്റഫ്, സമീഹ് സി.എച്ച്, സമീദ് സി.എച്ച്, പി.കെ നിയാസ് തങ്ങൾ, അസ്ഹർ നിയാസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നേതൃത്വം നൽകി.

Print Friendly, PDF & Email

Leave a Comment

More News