മലപ്പുറം : പൊന്നാനിയിൽ മത്സ്യബന്ധന ബോട്ടിന്മേൽ കപ്പലിടിച്ച് രണ്ട് മത്സ്യത്തൊഴിലാളികൾ മരണപ്പെട്ട വിഷയത്തിൽ മരണപ്പെട്ടവരുടെ ആശ്രിതർക്ക് സർക്കാർ 25 ലക്ഷം രൂപയെങ്കിലും നഷ്ടപരിഹാരം അനുവദിക്കണമെന്ന് വെൽഫെയർ പാർട്ടി മലപ്പുറം ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. അപകടത്തിൽപ്പെട്ട ബോട്ടിനും മതിയായ നഷ്ടപരിഹാരം നൽകാൻ സർക്കാറിന് ബാധ്യതയുണ്ട്. ഇത്തരം അപകടങ്ങൾ ഉണ്ടാവാതിരിക്കാനുള്ള നടപടികളും സർക്കാറിന്റെ ഭാഗത്തുനിന്ന് ഉണ്ടാവണം. വെൽഫെയർ പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി സഫീർഷ, ജില്ലാ സെക്രട്ടറി ഇബ്രാഹിം കുട്ടി മംഗലം, ജില്ലാ കമ്മിറ്റി അംഗം മുഹമ്മദ് പൊന്നാനി, സി വി ഖലീൽ എന്നിവർ മരണപ്പെട്ടവരുടെ വീട് സന്ദർശിച്ച് അനുശോചനം അറിയിച്ചു.
More News
-
വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര നടത്തി
മക്കരപ്പറമ്പ്: ‘നാടിന്റെ നന്മക്ക് നമ്മളൊന്നാകണം’ തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി ഏപ്രിൽ മെയ് മാസങ്ങളിൽ തിരുവനന്തപുരം മുതൽ... -
സംഘ്പരിവാറിന് ഇന്ത്യയിലെ പരീക്ഷണ ശാലയാണ് മണിപ്പൂർ: നാസർ കീഴുപറമ്പ്
അങ്ങാടിപ്പുറം : വംശീയതയും വർഗീയതയും നമ്മുടെ സമൂഹത്തിന്റെ പുരോഗതിക്ക് തടസ്സമാണെന്നും, വർഗീയ ചേരി തിരിവില്ലാത്ത ഇന്ത്യക്കു മാത്രമേ പുരോഗതിയുടെ പാതയിലൂടെ സഞ്ചരിക്കാൻ... -
“നാടിന്റെ നന്മക്ക് നമ്മളൊന്നാകണം”: വെൽഫെയർ പാർട്ടി സാഹോദര്യ പദയാത്ര സംഘടിപ്പിച്ചു
മങ്കട : നാടിന്റെ നന്മക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി നയിക്കുന്ന സഹോദര്യ കേരള...