കനേഡിയന്‍ നെഹ്രു ട്രോഫി വള്ളംകളിക്ക് ആശംസകള്‍ അര്‍പ്പിച്ച് ഫിജി ഉപപ്രധാനമന്ത്രി

മലയാളക്കരയുടെ അഭിമാനം വാനോളം ഉയര്‍ത്തി പ്രവാസിലോകവും കടന്നു ലോക രാഷ്ട്രങ്ങൾ വരെ അംഗീകരിക്കുന്ന നിലയിലേക്ക് Canadian Nehru trophy വള്ളംകളി ഉയര്‍ന്നിരിക്കുന്നു. കേരളത്തില്‍ നിന്നു കാനഡയിലേക്ക് 14 വർഷം മുൻപ് പറിച്ചു നട്ട ഈ മഹോത്സവം ഇന്ന് ലോക ജനത ഏറ്റെടുത്തിരിക്കുന്നു.

കനേഡിയൻ നെഹ്രു ബോട്ട് റേസ് വിജയികള്‍ക്ക് കൈമാറാനുള്ള കനേഡിയന്‍ നെഹ്രു ട്രോഫി ഫിജി ഡെപ്യൂട്ടി പ്രധാനമന്ത്രി ബ്രാംപ്ടന്‍ മലയാളീ സമാജം പ്രസിഡന്റ് കുര്യന്‍ പ്രക്കാനത്തിന് കൈമാറി.

കാനഡയില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തുന്ന ഫിജി ഉപപ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ നടന്ന ഫിജി ബിസിനസ് മീറ്റില്‍ വെച്ചാണ് മലയാളി സമൂഹത്തിനു ആകമാനം അഭിമാനകരമായ ഈ ചടങ്ങ് നടത്തപ്പെട്ടത്. ടീം ഫിജി ഈ വര്‍ഷത്തെ വള്ളംകളി മത്സരത്തിനുള്ള ആദ്യ റജിസ്ട്രേഷന്‍ നിര്‍വഹിച്ചു.

കാനഡായിലെ വള്ളംകളിയെയും അതിന്റെ അമരക്കാരനും ബ്രാംപ്ടന്‍ സിറ്റി അംബാസിഡറും കൂടിയായ പ്രസിഡണ്ട് കുര്യൻ പ്രക്കാനത്തെയും ഉപപ്രധാനമന്ത്രി Manoa Kamikamica ചടങ്ങിൽ അഭിനന്ദിച്ചു എന്നത് പ്രവാസി മലയാളികളുടെ ആത്മാഭിമാനത്തെ വാനോളം ഉയര്‍ത്തിയിരിക്കയാണ്. ഒരിക്കൽ താനും ഈ കാനഡയിൽ നടക്കുന്ന ഈ വള്ളംകളി കാണാൻ ആഗ്രഹിക്കുന്നതായി ഉപ പ്രധാനമന്ത്രി കുര്യന്‍ പ്രക്കാനത്തെ അറിയിച്ചു.

 

Print Friendly, PDF & Email

Leave a Comment

More News