ബറേലി (ഉത്തർപ്രദേശ്): ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റെ ‘മരണം’ സംബന്ധിച്ച് തെറ്റായ വാർത്ത പോസ്റ്റ് ചെയ്തതിന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. സാഖിബ് ഷംസി എന്നയാളാണ് അറസ്റ്റിലായത്. ചൊവ്വാഴ്ച രാത്രിയാണ് ഇയാൾ വ്യാജവാർത്ത പോസ്റ്റ് ചെയ്ത് വൈറലാക്കിയത്. ബറേലിയിലെ ഗുലാബ് നഗർ പ്രദേശത്തെ താമസക്കാരനാണ് സാഖിബ്.
“യോഗിജി അർദ്ധരാത്രി 12.30 ന് അന്തരിച്ചു” എന്നാണ് തൻ്റെ സ്റ്റാറ്റസിൽ യോഗി ആദിത്യനാഥിൻ്റെ ചിത്രം പോസ്റ്റ് ചെയ്ത് ഇയാള്‍ എഴുതിയതെന്ന് എഫ്ഐആറിൽ പറയുന്നു.
അതിനിടെ, തിരഞ്ഞെടുപ്പ് സമയത്ത് വിവാദം സൃഷ്ടിക്കാൻ സാഖിബ് മനഃപ്പൂര്‍വ്വം പോസ്റ്റ് രൂപകൽപ്പന ചെയ്തതിനാൽ ഇന്ത്യൻ ശിക്ഷാ നിയമത്തിലെ കർശനമായ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.