തലവടി: കുന്തിരിക്കൽ സി.എം.എസ് ഹൈസ്ക്കൂൾ പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ നേതൃത്വത്തില്‍ ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം ‘വീണ്ടും കാൽ പാടുകൾ’ നാളെ നടക്കും. അതിന് മുന്നോടിയായി ഇന്നലെ രാവിലെ 9ന് കൊടിയേറി. പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ കൊടിയേറ്റ് കർമ്മം നിർവഹിച്ചു. ഹെഡ്‍മാസ്റ്റര്‍ റെജില്‍ സാം മാത്യു അധ്യക്ഷത വഹിച്ചു. പൊതു സമ്മേളനം ഗ്രാമ പഞ്ചായത്ത് അംഗം എൻ .പി. രാജന്‍ ഉദ്ഘാടനം ചെയ്തു. ഇക്കഴിഞ്ഞ എസ്. എസ് എൽ സി പരീക്ഷയില്‍ വിജയിച്ച വിദ്യാർത്ഥികൾക്ക് പൂർവ്വ വിദ്യാർത്ഥി എടത്വ ഗ്രാമപഞ്ചായത്ത് അംഗം ബെറ്റി ജോസഫ് പ്രശംസ ഫലകം നല്കി അനുമോദിച്ചു.റോബി തോമസ്, എബി മാത്യു, അഡ്വ.ഐസക് രാജു,ഡോ.ജോൺസൺ വി.ഇടിക്കുള,ജേക്കബ് ചെറിയാൻ,സജി എബ്രഹാം, ജിബി ഈപ്പൻ, വി.പി.സുചീന്ദ്ര ബാബു, കുരുവിള ഐസക്ക്, റ്റോം പരുമൂട്ടിൽ എന്നിവർ പ്രസംഗിച്ചു.
നാളെ ഉച്ചയ്ക്ക് 2 മണിക്ക് തോമസ് നോർട്ടൻ നഗറിൽ നടക്കുന്ന ആഗോള പൂർവ്വ വിദ്യാർത്ഥി സംഗമം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് റവ. മാത്യൂ ജിലോ നൈനാൻ അധ്യക്ഷത വഹിക്കും. തോമസ് കെ തോമസ് എംഎൽഎ ഗുരുവന്ദനം നടത്തും.ഇൻഡ്യ പെന്തെ കോസ്ത് ദൈവസഭ മുൻ ജനറൽ പ്രസിഡന്റും പൂർവ്വ വിദ്യാർത്ഥിയുമായ റവ.ഡോ.കെ.സി.ജോൺ മുഖ്യ പ്രഭാഷണം നടത്തും. സിഎസ്ഐ സഭ മുൻ മോഡറേറ്ററും പൂർവ്വ വിദ്യാർത്ഥിയുമായ ബിഷപ്പ് തോമസ് കെ. ഉമ്മന്‍ ക്യാഷ് അവാര്‍ഡ് സമ്മാനിക്കും.തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗായത്രി ബി നായർ പ്രതിഭാ പുരസ്ക്കാരം സമ്മാനിക്കും.ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ ബിനു ഐസക്ക് രാജു സുവനീർ ലോഗോ പ്രകാശനം ചെയ്യും. ചമ്പക്കുളം ബ്ളോക് പഞ്ചായത്ത് അംഗം ആനി ഈപ്പൻ എൻഡോവ്മെന്റ് പ്രോജക്ട് ഉദ്ഘാടനം ചെയ്യും.