സ്റ്റീഫൻ ദേവസ്സി നേതൃത്വം നൽകുന്ന ക്രിസ്തീയ സംഗീത വിരുന്ന് മെയ് 19-ന് ഡാളസിൽ : രാജൂ തരകൻ

മെസ്‌ക്വിറ്റ്, ഡാളസ്: സംഗീത ലോകത്ത് ഏറെ പ്രസിദ്ധനായ സ്റ്റീഫൻ ദേവസി നയിക്കുന്ന ക്രിസ്തീയ സംഗീത വിരുന്ന് ഡാളസിലെ ശാരോൻ ഇവന്റ് സെന്ററിൽ വെച്ച് മെയ് മാസം 19 ഞായറാഴ്ച വൈകുന്നേരം 6 മണിക്ക് നടത്തപ്പെടുന്നു. സുപ്രസിദ്ധ ക്രൈസ്തവ ഗായകൻ ബിനോയ് ചാക്കോ ഉൾപ്പെടെ സംഗീത ലോകത്തെ പ്രമുഖർ ഈ പ്രോഗ്രാമിൽ അണിനിരക്കുന്നു. ടി ജെ അലക്സ്, ദുർവിൻ ഡിസൂസ, ശ്യാം പ്രസാദ്, ഫ്രാൻസിസ് സേവ്യർ, ജോസി ജോൺ, ഷൂജാ തോമസ്, ഷേർളി എബ്രഹാം തുടങ്ങിയ പ്രമുഖർ ഗാനങ്ങൾ ആലപിക്കുകയും സംഗീത ഉപകരണങ്ങൾ വായിക്കുകയും ചെയ്യുന്നു.

ലൈഫ് ഫോക്കസ് സംഘടിപ്പിക്കുന്ന ഈ പ്രോഗ്രാമിലേക്കുള്ള പ്രവേശനം തികെച്ചും സൗജന്യമായിരിക്കും. Address: 940 Barnes Bridge Rd, Mesquite TX 75077.

Print Friendly, PDF & Email

Leave a Comment

More News