എടത്വാ : മഴ ശക്തമാകുകയും കിഴക്കൻ വെള്ളത്തിന്റെ വരവും കണക്കിലെടുത്ത് ജലസ്രോതസ്സുകകളിലെ എക്കൽ നീക്കണമെന്ന് എടത്വാ വികസന സമിതി ആവശ്യപ്പെട്ടു.എക്കൽ അടിഞ്ഞ് കിടക്കുന്നതിനാൽ വെള്ളം ഒഴുകി മാറാൻ പറ്റാത്ത അവസ്ഥയാണ്. നീരൊഴുക്ക് കുറയുന്നതിനാൽ രുക്ഷമായ വെള്ളപൊക്കത്തെ നേരിടേണ്ടിവരും. നദിയുടെ തീരങ്ങളിൽ താമസിക്കുന്നവർക്ക് ജീവനും സ്വത്തിനും ഭീഷണി ആകുകയും ചെയ്യും.ബോട്ടിനു പോലും പോകാൻ കഴിയാത്ത രീതിയിൽ എക്കൽ അടിഞ്ഞുകൂടി അതിനുമുകളിൽ പുല്ലുകൾ കിളിർത്ത കരഭൂമി ആകുന്ന രീതിയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അടിയന്തിരമായി ജനപ്രതിനിധികൾ പരിഹാരം കണ്ടെത്തണ മെന്ന് എടത്വ വികസന സമതി ആവശ്യപ്പെട്ടു.
എടത്വ വികസന സമതി 44-ാം വാർഷിക സമ്മേളനം മെയ് 26ന് വൈകിട്ട് 4 മണിക്ക് എടത്വാ സെന്റ് ജോർജ് മിനി ഓഡിറ്റോറിയത്തിൽ നടക്കും. പ്രസിഡന്റ് ആന്റണി ഫ്രാൻസിസ് കട്ടപ്പുറം അധ്യക്ഷത വഹിക്കും. ഖജാൻജി ഗോപകുമാർ തട്ടങ്ങാട്ട് വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള അറിയിച്ചു.