തൊഴിലവകാശങ്ങൾ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണം: ജ്യോതിവാസ് പറവൂർ

എഫ്ഐടിയു സംസ്ഥാന പ്രസിഡന്റ് ജ്യോതിവാസ് പറവൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നു

മലപ്പുറം: ക്ഷേമനിധി ബോർഡുകൾ ലയിപ്പിച്ച് നിലവിലുള്ള ആനുകൂല്യങ്ങൾ ഇല്ലാതാക്കുവാനുള്ള നീക്കത്തിൽ നിന്നും സർക്കാർ പിൻമാറണമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ട്രേഡ് യൂണിയൻ (എഫ് ഐ ടി യു )മലപ്പുറം ജില്ലാ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിച്ച സംസ്ഥാന പ്രസിഡണ്ട് ജ്യോതിവാസ് പറവൂർ പറഞ്ഞു.

കൊണ്ടോട്ടി മർക്കസ് ഹാളിൽ നടന്ന സമ്മേളനത്തിൽ എഫ് ഐ ടി യു ജില്ലാ പ്രസിഡൻ്റ് കൃഷ്ണൻ കുനിയിൽ അദ്ധ്യക്ഷനായി . തുടര്‍ന്നു നടന്ന സംഘടനാ സെഷനിൽ ജില്ലാ സെക്രട്ടറി ഫസൽ തിരൂർക്കാട് വാര്‍ഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

എഫ് ഐ ടി യു സംസ്ഥാന നേതാക്കളായ തസ്ലീം മമ്പാട്, ഷാനവാസ് കോട്ടയം എന്നിവർ റിപ്പോർട്ടിന്റെ ചർച്ചക്ക് നേതൃത്വം നൽകി.

സംസ്ഥാന ട്രഷറർ ഉസ്മാൻ മുല്ലക്കര യൂണിയൻ സംവിധാനത്തെക്കുറിച്ച് സദസ്സുമായി സംവദിച്ചു.

വെൽഫെയർ പാർട്ടി ജില്ലാ സെക്രട്ടറി നൗഷാദ് ചുള്ളിയൻ അഭിവാദ്യ പ്രസംഗം നടത്തി. കൊണ്ടോട്ടി മുനിസിപ്പൽ കൗൺസിലർ താഹിറ ഹമീദ് ആശംസ നേർന്നു.

ജില്ലാ വൈസ് പ്രസിഡന്റ് അലവി വേങ്ങര സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ഷുക്കൂർ എം ഇ നന്ദിയും പറഞ്ഞു.

എൻ കെ റഷീദ്, സുഭദ്ര വണ്ടൂർ, സൈതാലി വലമ്പൂർ, അഫ്സൽ ടി, അഫ്സൽ നവാസ് സലിം പറവണ്ണ , മുജീബ് കൊലോളമ്പ്, ജമാൽ കൂട്ടിൽ , സൈതലവി, യഹ്‌യ യൂസുഫ്, അബ്ദുൽ ഹമീദ് തുടങ്ങിയവർ സമ്മേളനത്തിന് നേതൃത്വം നൽകി.

 

Print Friendly, PDF & Email

Leave a Comment

More News