എടത്വ വികസന സമിതി വാർഷിക സമ്മേളനവും ആദരവും മെയ് 26ന്

എടത്വാ സമാനതകളില്ലാത്ത പ്രതിഷേധ സമര പരിപാടികൾ സംഘടിപ്പിച്ച് ഒരു നാടിന്റെ വികസനത്തിന് ശക്തമായ ഇടപെടലുകളുമായി എടത്വ വികസന സമിതി 45-ാം വർഷത്തിലേക്ക് പ്രവേശിക്കുന്നു.വാർഷിക സമ്മേളനത്തിന് മുന്നോടിയായി രക്ഷാധികാരി ജോജി കരിക്കംപ്പള്ളിൽ പതാക ഉയർത്തും. തുടർന്ന് 26ന് വൈ കിട്ട് 4ന് സെന്റ് ജോർജ്ജ് മിനി ഹാളിൽ ചേരുന്ന വാർഷിക സമ്മേളനം പാണ്ടങ്കേരി സെന്റ് മേരീസ് ഓർത്തഡോക്‌സ് ചർച്ച് വികാരി ഫാദർ ബിജി ഗീവർഗ്ഗീസ് ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ആന്റണി ഫ്രാന്‍സിസ് കട്ടപ്പുറം അധ്യക്ഷത വഹിക്കും.ഗോപകുമാർ തട്ടങ്ങാട്ട് വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുമെന്ന് ജനറല്‍ സെക്രട്ടറി ഡോ.ജോൺസൺ വി.ഇടിക്കുള അറിയിച്ചു.

സമര നായകൻ എടത്വ വികസന സമിതി മുൻ ജനറൽ സെക്രട്ടറി അഡ്വ പി. കെ സദാനന്ദന് എടത്വ വികസന സമിതി ആദരവ് നല്കും. സീനിയർ വൈസ് പ്രസിഡന്റ് ജോര്‍ജ് തോമസ് കളപ്പുര സമിതി രക്ഷാധികാരി കൂടിയായ അഡ്വ. പി. കെ സദാനന്ദനെ ആദരിക്കും. എടത്വ കെ.എസ്.ആർ.ടി.സി ഡിപ്പോ സ്ഥാപിക്കാനാവശ്യമായ രണ്ടര ഏക്കർ വസ്തു കണ്ടെത്തി സർക്കാരിനെ ഏൽപ്പിക്കണമെന്ന് പഞ്ചായത്തിനോടാവശ്യപ്പെട്ട് 1982-ൽ ” ബസ് സ്റ്റേഷൻ അല്ലെങ്കിൽ ജയിൽ ” സമരത്തിൻ്റെ ഭാഗമായി എടത്വാ വികസന സമിതി നടത്തിയ പഞ്ചായത്ത് ഓഫീസ് ഉപരോധ സമരത്തിൽ പങ്കെടുത്ത പ്രധാനപ്പെട്ട 12 പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്യുകയും ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കോടതിയിൽ ഹാജരാക്കി ആലപ്പുഴ ജില്ലാ ജയിലിൽ 12 ദിവസം റിമാൻഡിലാക്കുകയും ചെയ്തു . അമ്പലപ്പുഴ കോടതിയിൽ വിചാരണ നടത്തിയ കേസിൽ 3 വർഷത്തിന് ശേഷം മുഴുവൻ പ്രതികളേയും നിരപരാധികളെന്ന് കണ്ട് കോടതി വെറുതെ വിടുകയും ഡിപ്പോ സ്ഥാപിതമാവുകയും സമരം ലക്ഷ്യം കാണുകയും ചെയ്തത് ചരിത്രത്തിൻ്റെ ഭാഗം.

1980 ൽ എടത്വാ സെന്റ് അലോഷ്യസ് കോളേജിൽ നിന്നും ബി.എ ഇക്കണോമിക്സ് ഡിഗ്രി പരീക്ഷ പാസ്സാവുകയും തുടർന്ന് ഹൈദരബാദിൽ നിന്നും എൽഎൽ.ബി പരീക്ഷ പാസ്സാവുകയും 1997ൽ കേരള ഹൈക്കോടതിയിൽ അഡ്വക്കേറ്റായി എൻറോൾ ചെയ്തു.

പ്രമേഹ രോഗം മൂർഛിച്ചതിനെ തുടർന്ന് 1992 നവംബർ 15 ന് ഇടതുകാൽ മുട്ടിന് മുകളിൽ വച്ച് മുറിച്ചു നീക്കം ചെയ്തു. തുടർന്ന് കൃത്രിമ കാൽ ഘടിപ്പിച്ച് സഞ്ചാരം .കെ. എസ്.ആർ.ടി. ബസ്സിലും ഓട്ടോയിലും യാത്ര ചെയ്ത് പൊതു എടത്വാ വികസന സമിതിയടക്കമുള്ള സന്നദ്ധ സംഘടനകളുടെ പ്രവർത്തനത്തിലും അഭിഭാഷകനായും മുഴുകി കഴിയുന്നു. നാടക രചനയും അഭിനയവും പാട്ടെഴുത്തും കൂട്ടിനുണ്ട്. കാലം ചെയ്ത ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് പരമാധ്യക്ഷൻ മോറാൻ മാർ അത്തനേഷ്യസ് യോഹാൻ പ്രഥമൻ മെത്രാപ്പോലീത്ത ആരംഭിച്ച ആത്മീയയാത്ര ടി.വി. ചാനൽ സംപ്രേക്ഷണം ചെയ്ത ചക്കരമാമ്മൻ, ഒരിക്കൽ ഒരിടത്ത് തുടങ്ങിയ സീരിയലുകളിൽ അഡീഷണല്‍ പബ്ളിക്ക് പ്രോസിക്യൂട്ടര്‍ ആയും ബാർബർ ഷോപ്പ് ഉടമയായും വേഷങ്ങൾ ഇട്ടിട്ടുണ്ട്.

റിട്ട. അദ്ധ്യാപിക പി. ആർ ലത ഭാര്യയും ആമോദ് പി. ആനന്ദ് ഏക മകനും ആണ്

Print Friendly, PDF & Email

Leave a Comment

More News