പ്ലസ് വൺ സീറ്റ് : ഫ്രറ്റേണിറ്റിയുടെ ജസ്റ്റിസ് റൈഡ് 27 ന് തുടങ്ങും

മലപ്പുറം : ‘വിവേചന ഭീകരതയോട് സന്ധിയില്ല, പ്ലസ് വൺ: അധിക ബാച്ചുകൾ മാത്രമാണ് പരിഹാരം’ തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെന്റ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തുന്ന മലപ്പുറം മെമ്മോറിയൽ പ്രക്ഷോഭത്തിൻ്റെ ഭാഗമായി ‘ജസ്റ്റിസ് റൈഡ്’ വിളംബര വാഹന ജാഥ നടക്കും. മലപ്പുറം ജില്ലയുടെ രണ്ട് ഘട്ടങ്ങളായാണ് ജസ്റ്റിസ് റൈഡ് നടക്കുന്നത്.

ആദ്യ ഘട്ട ജാഥ ഫ്രറ്റേണിറ്റി ജില്ലാ പ്രസിഡൻ്റ് മലപ്പുറം ജില്ലാ പ്രസിഡൻ്റ് ജംഷീൻ അബൂബക്കർ മെയ് 27 മുതൽ മെയ്‌ 29 വരെ നടക്കും. പൊന്നാനി മണ്ഡലത്തിൽ നിന്ന് തുടങ്ങി തവനൂർ, തിരൂർ , താനൂർ , കോട്ടക്കൽ, വേങ്ങര, തിരൂരങ്ങാടി മണ്ഡലങ്ങളിൽ പര്യാടനം നടത്തി വള്ളിക്കുന്ന് മണ്ഡലത്തിൽ സമാപിക്കും. ജില്ലാ വൈസ് പ്രസിഡൻ്റ് വി.ടി. എസ്. ഉമർ തങ്ങൾ ജാഥയുടെ വൈസ് ക്യാപ്റ്റനും അജ്മൽ തോട്ടോളി, ഷാറൂൻ അഹ്മദ്, നിഷ്ല മമ്പാട് എന്നിവർ ജാഥാ സ്ഥിരം അംഗങ്ങളുമാണ്.

ജാഥക്ക് 30 ഓളം കേന്ദ്രങ്ങളിൽ സ്വീകരണം നൽകും.

ജാഥയുടെ ഭാഗമായി മലപ്പുറത്തെ വിവിധ രാഷ്ട്രീയ നേതാക്കൾ , സാമൂഹ്യ പ്രവർത്തകർ, സാംസ്കാരിക നായകർ എന്നിവരെ സന്ദർശിക്കും.

ജാഥയുടെ ഉദ്ഘാടനം ഫ്രറ്റേണിറ്റി ദേശീയ ജനറൽ സെക്രട്ടറി നുജൈം പി.കെ നിർവഹിക്കും.

രണ്ടാം ഘട്ട ജസ്റ്റിസ് റൈഡ് ജാഥ ജൂൺ ആദ്യ വാരത്തിൽ ഫ്രറ്റേണിറ്റി ജില്ലാ ജനറൽ സെക്രട്ടറി ബാസിത് താനൂർ ക്യാപ്റ്റനായും ജില്ലാ ജനറൽ സെക്രട്ടറി സാബിറാ ശിഹാബ് വൈസ് ക്യാപ്റ്റനായും നടക്കും . രണ്ടാം ഘട്ട ജാഥ മലപ്പുറം, കൊണ്ടോട്ടി , മങ്കട, മഞ്ചേരി, പെരിന്തൽമണ്ണ, വണ്ടൂർ , നിലമ്പൂർ, ഏറനാട് മണ്ഡലങ്ങളിൽ പര്യാടനം നടത്തും.

വാർത്താ സമ്മേളത്തിൽ പങ്കെടുക്കുന്നവർ:

ബാസിത് താനൂർ (ജില്ലാ ജനറൽ സെക്രട്ടറി, ഫ്രറ്റേണിറ്റി മുവ്‌മെൻ്റ് മലപ്പുറം) നിഷ്‌ല മമ്പാട് ( സെക്രട്ടേറിയറ്റ് അംഗം, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ) അജ്‌മൽ തോട്ടോളി (സെക്രെട്ടറിയറ്റ് അംഗം, ഫ്രറ്റേണിറ്റി മൂവ്മെൻ്റ് മലപ്പുറം ) ഷാറൂൻ അഹ്മദ് ( സെക്രട്ടേറിയറ്റ് അംഗം, ഫ്രറ്റേണിറ്റി മൂവ്‌മെൻ്റ് മലപ്പുറം) റമീസ് ചാത്തലൂർ (സെക്രട്ടേറിയറ്റ് അംഗം, ഫ്രറ്റേണിറ്റി മൂവ്‌മെൻ്റ് മലപ്പുറം)

ജാഥാ ഡയറക്ടർ : അജ്മൽ തോട്ടോളി +919446986540
ജാഥാ മാനേജർ : ഷാറൂൺ അഹമ്മദ്‌ +91 90375 95355

Print Friendly, PDF & Email

Leave a Comment

More News