മണ്ണാർക്കാട്: കഴിഞ്ഞ ദിവസം അട്ടപ്പാടി ഗൂളിക്കടവിൽ ഓട്ടോറിക്ഷക്ക് മേൽ മരം കടപുഴകി വീണ് അപകടത്തിൽപെട്ട ഒമ്മലയിലെ ഫൈസൽ മരണപ്പെട്ടത് ആംബുലൻസ്ന്റെ അപര്യാപ്തതയും റോഡിന്റെ ശോചനീയാവസ്ഥയുമെന്ന് നാട്ടുകാരുടെ പരാതി മണ്ണാർക്കാട് എം എൽ എ അടക്കമുള്ളവർ മുഖവിലക്കെടുത്ത് ആവശ്യമായ വികസന സൗകര്യങ്ങൾ മണ്ഡലത്തിൽ വരുത്തണമെന്ന് ഐ എൻ എൽ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.
ഒറ്റപ്പാലത്ത് നിന്ന് അട്ടപ്പാടിയിൽ ICU ആംബുലൻസ് എത്തിയാണ് അപകടത്തിൽ പെട്ട വ്യക്തിയെ ആശുപത്രിയിൽ എത്തിച്ചത് എന്നത് വിഷയത്തിന്റെ ഗൗരവം ബന്ധപ്പെട്ടവർ മനസ്സിലാക്കണമെന്നും, ചുരം റോട്ടിലെ അപകടകരമായി നിൽക്കുന്ന മരങ്ങൾ നീക്കാൻ അധികൃതർ തയ്യാറാവണമെന്നും അട്ടപ്പാടിയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താൻ ബന്ധപ്പെട്ട വിവിധ വകുപ്പ് മന്ത്രിമാർക്ക് നിവേദനം നൽകുമെന്നും നേതാക്കൾ പത്ര കുറിപ്പിൽ അറിയിച്ചു.
യോഗത്തിൽ മണ്ഡലം പ്രസിഡന്റ് അബ്ദു മാസ്റ്റർ അധ്യക്ഷത വഹിച്ചു , ജില്ലാ സെക്രട്ടറി കെ.വി.അമീർ, ജില്ലാ ട്രഷറർ അബ്ദു റഫീഖ്, മണ്ഡലം സെക്രട്ടറി ഉമ്മർ.വി.ടി, കമ്മിറ്റി അംഗങ്ങളായ ബഷീർ പുളിക്കൽ, ഉമർകുട്ടി എന്നിവർ സംബന്ധിച്ചു.